x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബ​ൽ പു​ര​സ്കാ​രം മൂ​ന്ന് പേ​ർ​ക്ക്

വെബ് ഡെസ്ക്
Published: October 5, 2026 04:52 PM IST | Updated: October 5, 2026 04:52 PM IST

നോ​ബ​ൽ പു​ര​സ്കാ​ര ജേതാക്കൾ

സ്റ്റോ​ക്ക്ഹോം: 2026ലെ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബ​ൽ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. കാ​ൾ ഡെ​യ്സെ​റോ​ത്ത്(54), പീ​റ്റ​ർ ഹൈ​ഗ​മാ​ൻ(71), ജോ​ർ​ജ് നാ​ഗ​ൽ(73) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ഇ​ത്ത​വ​ണ പു​ര​സ്കാ​രം.

അ​മേ​രി​ക്ക​ൻ, ജ​ർ​മ​ൻ ഗ​വേ​ഷ​ക​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ മൂ​വ​രും. ത​ല​ച്ചോ​റി​ലെ വ്യ​ക്തി​ഗ​ത നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് നോ​ബ​ൽ സ​മ്മാ​നം.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് കാ​ൾ ഡെ​യ്സെ​റോ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പീ​റ്റ​ർ ഹെ​ഗ​മാ​ൻ ബെ​ർ​ലി​നി​ലെ ഹം​ബോ​ൾ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ജോ​ർ​ജ് ന​ഗേ​ൽ ജ​ർ​മ​നി​യി​ലെ വു​ർ​സ്ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : NobelPrize Medicine NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up