ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് അര്‍ഹതപ്പെട്ടതാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രവര്‍ത്തന ശൈലിക്ക് മാറ്റം വരുത്താന്‍ സിപിഐക്ക് കടമയുണ്ട്. അതിന്റെ വെളിച്ചത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യം ഉണ്ടായത്. എൽഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രവര്‍ത്തന സംസ്കാരത്തില്‍ മാറ്റം വരണം. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അര്‍ഹതപ്പെട്ടതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോള്‍ യോഗം ചേരുന്നോ അപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സംസ്ഥാനത്ത് ജനകീയ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നും പൊലിസ് നയം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.