ധരം സുപ്രിയ
ഹൈദരാബാദ്: അമേരിക്കയിലെ സെന്റ് ലൂയിസിൽ കാറും ട്രക്കും കൂട്ടിയിടിച്ച് തെലുങ്കാന സ്വദേശി മരിച്ചു. മഹബൂബാബാദ് ജില്ലയിലെ മരിപെഡ സ്വദേശി ധരം സുപ്രിയയാണ് (31) മരിച്ചത്. സെന്റ് ലൂയിസിൽ ഒരു റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു യുവതി.
റെസ്റ്റോറന്റ് പൂട്ടി സുഹൃത്തിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങിവരുമ്പോൾ ട്രക്ക് യുവതിയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭർത്താവ് കൊടുമൂരി രഞ്ജിത്തും മകനുമൊപ്പം അമേരിക്കയിലായിരുന്നു സുപ്രിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Tags : Deepika BreakingNews Die Accident