x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലൈ​ദു​ബാ​യ് അ​ട്ടി​മ​റി​ശ്ര​മം; ല​ക്ഷ്യ​മി​ട്ട​ത് 9/11 മോ​ഡ​ൽ ഭീ​ക​രാ​ക്ര​മ​ണം

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 5, 2026 10:15 AM IST | Updated: October 5, 2026 10:15 AM IST

ഫ്ലൈ​ദു​ബാ​യ് വി​മാ​നം.

ദു​ബാ​യി: ഫ്ലൈ​ദു​ബാ​യ് അ​ട്ടി​മ​റി​ശ്ര​മ​ക്കേ​സി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. വി​മാ​നം റാ​ഞ്ചി 9/11 മാ​തൃ​ക​യി​ലു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ത്തി​നാ​ണ് കോ-​പൈ​ല​റ്റ് ഹ​മ്മാം അ​ൽ-​ഹ​മ്മാ​മി പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കോ​ക്‌​പി​റ്റി​ൽ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. തു​ട​ർ​ന്ന് വി​മാ​നം റാ​ഞ്ചി ടെ​ൽ അ​വീ​വി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വെ​ളി​പ്പെ​ടു​ത്തി.

ഒ​മാ​ൻ പൗ​ര​നാ​യ അ​ൽ-​ഹ​മ്മാ​മി ഒ​റ്റ​യ്ക്കാ​ണ് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ക്യാ​പ്റ്റ​നെ ആ​ക്ര​മി​ച്ച​ശേ​ഷം വി​മാ​നം സാ​ധാ​ര​ണ നി​ല​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് യു​എ​ഇ​യി​ൽ അ​റ​സ്റ്റി​ലാ​യ അ​ൽ-​ഹ​മ്മാ​മി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്കോ മ​റ്റ് വി​മാ​ന​ങ്ങ​ളി​ലേ​ക്കോ ഇ​ടി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ജോ​ർ​ദാ​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​യാ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

സം​ശ​യം ഒ​ഴി​വാ​ക്കു​ന്ന​തി​നും ആ​ക്ര​മ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു ഈ ​സ​മ​യ​ക്ര​മ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ജൂ​ലൈ​യി​ലും അ​ൽ-​ഹ​മ്മാ​മി ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ തു​ട​ർ​ന്ന് അ​വ​സാ​ന നി​മി​ഷം പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

ഫ്ലൈ​ദു​ബാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​യ​ള​വി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ അ​ൽ-​ഹ​മ്മാ​മി ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ളം പ​ല​ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജൂ​ണി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​ക്ര​മ​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

Tags : Flydubai SabotageAttempt Dubai FlightSecurity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up