Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flydubai

സു​ര​ക്ഷാ ആ​ശ​ങ്ക; ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും ഫ്ലൈ​ദു​ബാ​യ് നി​ർ​ത്തി​വ​ച്ചു

ദു​ബാ​യി: സു​ര​ക്ഷാ ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളും ഫ്ലൈ​ദു​ബാ​യ് നി​ർ​ത്തി​വ​ച്ചു. സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​തെ​ന്നും വി​മാ​ന​ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് 180 യാ​ത്ര​ക്കാ​രു​മാ​യി പോ​യ വി​മാ​ന​ത്തി​ന്‍റെ കോ​ക്‌​പി​റ്റി​ൽ​വ​ച്ച് പൈ​ല​റ്റി​ന് നേ​രെ സ​ഹ​പൈ​ല​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന് കു​ത്തേ​റ്റി​രു​ന്നു. ഒ​മാ​ൻ സ്വ​ദേ​ശി​യാ​യ സ​ഹ​പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​റി​നെ കു​ത്തി വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റി​ട്ടും സ്മി​ത് മ​ച്ചാ​ർ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. തു​ട​ർ​ന്ന് കോ​ക്‌​പി​റ്റ് വാ​തി​ൽ തു​റ​ക്കാ​നു​ള്ള സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ച് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യം തേ​ടി. വാ​തി​ൽ തു​റ​ന്ന​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും കോ​ക്‌​പി​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച് സ​ഹ​പൈ​ല​റ്റി​നെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഓ​ഫ് ഡ്യൂ​ട്ടി പൈ​ല​റ്റു​മാ​ർ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ കാ​ട്ടി​യ ധൈ​ര്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും പ്ര​ശം​സി​ച്ചി​രു​ന്നു.

International

ദ റിയൽ ഹീറോ സ്മിത് മച്ചാർ

ദു​​​​ബാ​​​​യ്/ മും​​​ബൈ: ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലെ ടെ​​​​​ൽ അ​​​​​വീ​​​​​വി​​​​​ലേ​​​​​ക്ക് 174 യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​മാ​​​​​യി പോ​​​​​യ ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​നം സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റ് ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​പ്പോ​​​​​ൾ ധീ​​​​​ര​​​​​മാ​​​​​യി പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ച്ച് വ​​​​​ൻ ദു​​​​​ര​​​​​ന്തം ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ പൈ​​​​​ല​​​​​റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​ർ ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​ദ്ധാ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​കു​​​​​ന്നു. കു​​​​​ട്ടി​​​​​ക്കാ​​​​​ല​​​​​ത്ത് ഒ​​​​​രി​​​​​ക്ക​​​​​ൽ പോ​​​​​ലും ഒ​​​​​രു പൈ​​​​​ല​​​​​റ്റാ​​​​​കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന സ്മി​​​​​ത്, ഇ​​​​​ന്ന് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​രു യ​​​​​ഥാ​​​​​ർ​​​​​ഥ നാ​​​​​യ​​​​​ക​​​​​നാ​​​​​യി വാ​​​​​ഴ്ത്ത​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണ്.

മും​​​​​ബൈ ഘാ​​​​​ട്കോ​​​​​പ്പ​​​​​ർ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സ്മി​​​​​ത് മ​​​​​ച്ചാ​​​​​റി​​​​​ന്‍റെ ആ​​​​​ദ്യ​​​​​കാ​​​​​ല സ്വ​​​​​പ്നം കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ തു​​​​​ണി​​​​​ത്ത​​​​​രങ്ങളുടെ ബി​​​​​സി​​​​​ന​​​​​സ് ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നാ​​​​​യി ടെ​​​​​ക്സ്റ്റൈ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ഴ്സി​​​​​നു ചേ​​​​​ർ​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം മും​​​​​ബൈ​​​​​യി​​​​​ലെ വെ​​​​​ലിം​​​​​ഗ​​​​​ക്ക​​​​​ർ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ടി​​​​​ൽ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് പ​​​​​ഠ​​​​​ന​​​​​വും ന​​​​​ട​​​​​ത്തി. എ​​​​​ന്നാ​​​​​ൽ 19-ാം വ​​​​​യ​​​​​സി​​​​​ൽ അ​​​​​വി​​​​​ടെ ന​​​​​ട​​​​​ന്ന ഒ​​​​​രു ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ സെ​​​​​മി​​​​​നാ​​​​​റാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​തം മാ​​​​​റ്റി​​​​​മ​​​​​റി​​​​​ച്ച​​​​​ത്.

പൈ​​​​​ല​​​​​റ്റാ​​​​​കാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം ആ​​​​​ദ്യ​​​​​മൊ​​​​​ക്കെ അ​​​​​മ്മ​​​​​യെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യി മു​​​​​ന്പ് ന​​​​​ൽ​​​​​കി​​​​​യ ഒ​​​​​രു അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ സ്മി​​​​​ത് അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. തു​​​​​ട​​​​​ർ​​​​​ന്ന് ന്യൂ​​​​​സി​​​​​ലാൻ​​​​​ഡി​​​​​ൽ​​​​​നി​​​​​ന്ന് പൈ​​​​​ല​​​​​റ്റ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ അ​​​​​ദ്ദേ​​​​​ഹം സ്പൈ​​​​​സ്ജെ​​​​​റ്റ് വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​യി​​​​​ൽ ചേ​​​​​രു​​​​​ക​​​​​യും 11 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം അ​​​​​വി​​​​​ടെ സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ട്രെ​​​​​യി​​​​​നിം​​​​​ഗ് ക്യാ​​​​​പ്റ്റ​​​​​ൻ പ​​​​​ദ​​​​​വി വ​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം 2022ലാ​​​​​ണ് ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യി​​​​​ൽ എ​​​​​ത്തു​​​​​ന്ന​​​​​ത്. ഏ​​​​​ക​​​​​ദേ​​​​​ശം 15 വ​​​​​ർ​​​​​ഷ​​​​​ത്തെ അ​​​​​നു​​​​​ഭ​​​​​വ​​​​​സ​​​​​മ്പ​​​​​ത്തും 9,750 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല​​​​​ധി​​​​​കം വി​​​​​മാ​​​​​നം പ​​​​​റ​​​​​ത്തി​​​​​യ പ​​​​​രി​​​​​ച​​​​​യ​​​​​സ​​​​​മ്പ​​​​​ത്തും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ണ്ട്.

സ്മി​​​​തി​​​​ന്‍റെ മും​​​​ബൈ തി​​​​ല​​​​ക് ന​​​​ഗ​​​​റി​​​​ലെ ‘സ്വാ​​​​സ്തി​​​​ക് ഹൈ​​​​റ്റ്സ്’ അ​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​​നു​​​​മു​​​​ന്നി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളാ​​​​ണ് ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​ക​​​​യും സ്മി​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​മേ​​​​ന്തി ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ​​​​ത്.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടും മ​​​​നഃ​​​​സാ​​​​ന്നി​​​​ധ്യം കൈ​​​​വി​​​​ടാ​​​​തെ കോ​​​​ക്പി​​​​റ്റ് തു​​​​റ​​​​ന്നു​​​​ന​​​​ൽ​​​​കി വ​​​​ൻ ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ സ്മി​​​​ത്തിന്‍റെ ധീ​​​​ര​​​​ത​​​​യെ മാ​​​​നി​​​​ച്ചു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ ‘ഭാ​​​​ര​​​​ത് ര​​​​ത്ന’യോ ‘ശൗ​​​​ര്യ ച​​​​ക്ര’യോ ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​രു​​​​ന്നു​​​​ണ്ട്. വാ​​​​ർ​​​​ത്ത​​​​യ​​​​റി​​​​ഞ്ഞ ഉ​​​​ട​​​​ൻത​​​​ന്നെ സ്മി​​​​തി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്ന് ദു​​​​ബാ​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ്മി​​​​ത് സു​​​​ഖം പ്രാ​​​​പി​​​​ച്ച് തി​​​​രി​​​​ച്ചെ​​​​ത്തു​​​​മ്പോ​​​​ൾ വ​​​​ൻ വ​​​​ര​​​​വേ​​​​ല്പ് ന​​​​ൽ​​​​കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് മും​​​​ബൈ നി​​​​വാ​​​​സി​​​​ക​​​​ൾ.

സ്മിത്തിനെ വാനോളം പുകഴ്ത്തി മോ​​​​​ദി​​​​​യും ട്രം​​​​പും നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വും

ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടും സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച് കോ​​​​​ക്പി​​​​​റ്റി​​​​​ന്‍റെ വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്നു​​​​​കൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യും യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും മ​​​​​റ്റു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ അ​​​​​ക്ര​​​​​മി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത സ്മി​​​​​ത്തിനെ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വും അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ചു.

"ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​ർ ഒ​​​​​രു യ​​​​​ഥാ​​​​​ർ​​​​​ഥ ഹീ​​​​​റോ​​​​​യാ​​​​​ണ്. ജീ​​​​​വ​​​​​ൻ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​യ അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും അ​​​​​ദ്ദേ​​​​​ഹം കാ​​​​​ണി​​​​​ച്ച അ​​​​​സാ​​​​​മാ​​​​​ന്യ ധൈ​​​​​ര്യ​​​​​വും നി​​​​​ശ്ച​​​​​യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​വു​​​​​മാ​​​​​ണ് നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നു​​​​​ക​​​​​ൾ ര​​​​​ക്ഷി​​​​​ച്ച​​​​​ത്''-മോ​​​​​ദി എ​​​​​ക്സി​​​​​ൽ കു​​​​​റി​​​​​ച്ചു. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി സ്മി​​​​​ത്തിന്‍റെ കു​​​​​ടും​​​​​ബ​​​​​വു​​​​​മാ​​​​​യി ഫോ​​​​​ണി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ല്ലാ പി​​​​​ന്തു​​​​​ണ​​​​​യും ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടും അ​​​​സാ​​​​മാ​​​​ന്യ ധൈ​​​​ര്യ​​​​വും ആ​​​​ത്മ​​​​വീ​​​​ര്യ​​​​വും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച ക്യാ​​​​പ്റ്റ​​​​ൻ സ്മി​​​​ത് മ​​​​ച്ചാ​​​​ർ ഒ​​​​രു യ​​​​ഥാ​​​​ർ​​​​ഥ ഹീ​​​​റോ​​​​യാ​​​​ണെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു​​​​വും വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു.

അ​​​​ക്ര​​​​മി​​​​യാ​​​​യ സ​​​​ഹ​​​​പൈ​​​​ല​​​​റ്റി​​​​ന്‍റെ കു​​​​ത്തേ​​​​റ്റ് ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ച നി​​​​ല​​​​യി​​​​ലും, ത​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ഊ​​​​ർ​​​​ജ​​​​വും സം​​​​ഭ​​​​രി​​​​ച്ച് സ്മി​​​​ത് കോ​​​​ക്പി​​​​റ്റി​​​​ന്‍റെ സ്റ്റീ​​​​ൽ വാ​​​​തി​​​​ൽ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്ത​​​​താ​​​​ണ് വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ത് മ​​​​റ്റൊ​​​​രു ‘സെ​​​​പ്റ്റം​​​​ബ​​​​ർ 11’ മോ​​​​ഡ​​​​ൽ വി​​​​മാ​​​​ന ദു​​​​ര​​​​ന്ത​​​​മാ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​ഞ്ഞ​​​​താ​​​​യി നെ​​​​ത​​​​ന്യാ​​​​ഹു വ്യ​​​​ക്ത​​​​മാ​​​​ക്കി.

കു​​​​ത്തേ​​​​റ്റ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ അ​​​​വ​​​​സ്ഥ​​​​യി​​​​ലും സ​​​​മ​​​​യോ​​​​ചി​​​​ത​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട് വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ക്യാ​​​​പ്റ്റ​​​​ൻ സ്മി​​​​ത് മ​​​​ച്ചാ​​​​റി​​​​നെ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ""പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ആ​​​​ർ​​​​ക്കും എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തു​​​​റ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ക​​​​ട്ടി​​​​യു​​​​ള്ള സ്റ്റീ​​​​ൽ വാ​​​​തി​​​​ലു​​​​ക​​​​ളാ​​​​ണ് കോ​​​​ക്ക്പി​​​​റ്റി​​​​ലു​​​​ള്ള​​​​ത്. ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​മ്പോ​​​​ഴും പൈ​​​​ല​​​​റ്റ് ആ ​​​​വാ​​​​തി​​​​ൽ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്ത​​​​താ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്''-​​​​ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

സ്മിത് മച്ചാറിന് പുരസ്‌കാരം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

ഗാ​​​ന്ധി​​​ന​​​ഗ​​​ർ: ഫ്ലൈ ​​​ദു​​​ബാ​​​യ് വി​​​മാ​​​നം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ ശ്ര​​​മം സ്വ​​​ന്തം ജീ​​​വ​​​ൻ പ​​​ണ​​​യം വ​​​ച്ച് ത​​​ട​​​യു​​​ക​​​യും 174 യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്ത ഇ​​​ന്ത്യ​​​ൻ പൈ​​​ല​​​റ്റ് ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന് വി​​​ശി​​​ഷ്‌​​​ട ഗു​​​ജ​​​റാ​​​ത്ത് ഗ​​​രി​​​മ പു​​​ര​​​സ്‌​​​കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച് ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ധീ​​​ര​​​ത​​​യ്ക്കു​​​ള്ള ആ​​​ദ​​​ര​​​വാ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ന്ദ്ര പ​​​ട്ടേ​​​ൽ അ​​​റി​​​യി​​​ച്ചു.

ഗു​​​ജ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി​​​യാ​​​യ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന്‍റെ കു​​​ടും​​​ബം വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​​ണ് മും​​​ബൈ​​​യി​​​ലേ​​​ക്ക് താ​​​മ​​​സം മാ​​​റി​​​യ​​​ത്.

International

കോക്പിറ്റിലെ ആക്രമണം ക്രാഷ് ആക്സ് ഉപയോഗിച്ചെന്നു റിപ്പോർട്ട്

ദു​​ബാ​​യ്: ദു​​​​ബാ​​​​യി​​​​ൽ​​​​നി​​​​ന്ന് ടെ​​​​ൽ അ​​​​വീ​​​​വി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ലെ കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ സ​​​​ഹ​​​​പൈ​​​​ല​​​​റ്റി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ക്യാ​​​​പ്റ്റ​​​​നെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽപിച്ചത് വി​​​​മാ​​​​ന​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ക്രാ​​​​ഷ് ആ​​​​ക്സ് അ​​​​ഥ​​​​വാ ഫ​​​​യ​​​​ർ ആ​​​​ക്സ് കൊണ്ടാണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ക​​​​ത്തി​​​​യോ വി​​​​മാ​​​​ന​​​​ത്തി​​​​ലെ ക​​​​ട്‌ലറി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും ആ​​​​യു​​​​ധ​​​​മോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​ഘ​​​​ട്ട നി​​​​ഗ​​​​മ​​​​നം.

എ​​​​ന്നാ​​​​ൽ, പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ആ​​​​യു​​​​ധം കോ​​​​ക്പി​​​​റ്റി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ആ​​​​യു​​​​ധം ക്രാ​​​​ഷ് ആ​​​​ക്സ് ആ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​ൽ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നോ തീ​​​​പി​​​​ടി​​​​ ത്ത​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നോ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​യി ക്രാ​​​​ഷ് ആ​​​​ക്‌​​​​സ് സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി കോ​​​​ക്പി​​​​റ്റി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​റു​​​​ണ്ട്.

International

30,000 അടി ഉയരത്തിൽ അഞ്ച് അദ്ഭുതങ്ങൾ

ദു​​​​​ബാ​​​​​യ്: ദു​​​​​ബാ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ടെ​​​​​ൽ അ​​​​​വീ​​​​​വി​​​​​ലേ​​​​​ക്കു​​​​​ള്ള ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​വി​​​​​ലെ​​​​​യു​​​​​ണ്ടാ​​​​​യ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ ധൈ​​​​​ര്യ​​​​​വും സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളു​​​​​മാ​​​​​ണ് 174 ജീ​​​​​വ​​​​​നു​​​​​ക​​​​​ളെ മ​​​​​ര​​​​​ണ​​​​​മു​​​​​ഖ​​​​​ത്തു​​​​​നി​​​​​ന്ന് തി​​​​​രി​​​​​കെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ച്ച​​​​​ത്.

സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ കു​​​​​ത്തേ​​​​​റ്റ് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​ർ കോ​​​​​ക്പി​​​​​റ്റ് തു​​​​​റ​​​​​ന്നു​​​​​ന​​​​​ൽ​​​​​കി​​​​​യ​​​​​തും വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ട് ഓ​​​​​ഫ് ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​രും യാ​​​​​ത്ര​​​​​ക്കാ​​​​​രും സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യി ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തു​​​​​മാ​​​​​ണ് വ​​​​​ൻ ദു​​​​​ര​​​​​ന്തം ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​ത്.

ഒ​​​​​മാ​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​റി​​​​​നെ കോ​​​​​ക്പി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽവ​​​​​ച്ച് ക്രൂ​​​​​ര​​​​​മാ​​​​​യി കു​​​​​ത്തി​​​​​പ്പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​പ്പി​​​​​ച്ച് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​രാ​​​​​റി​​​​​ലാ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​തോ​​​​​ടെ ര​​​​​ണ്ടു മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ വി​​​​​മാ​​​​​നം 17,000 അ​​​​​ടി താ​​​​​ഴേ​​​​​ക്ക് പ​​​​​തി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ അ​​​​​ഞ്ച് അ​​​​​ദ്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​യ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ വ്യാ​​​​​പ്തി കു​​​​​റ​​​​​ച്ച​​​​​ത്.

►കോ​​​​​ക്പി​​​​​റ്റ് വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്ന് ക്യാ​​​​​പ്റ്റ​​​​​ൻ

മാ​​​​​ര​​​​​ക​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ് നി​​​​​ല​​​​​ത്തു​​​​​വീ​​​​​ണ ക്യാ​​​​​പ്റ്റ​​​​​ൻ സ്മി​​​​​ത് മ​​​​​ച്ചാ​​​​​ർ, ബോ​​​​​ധം മ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​മ്പ് കോ​​​​​ക്പി​​​​​റ്റി​​​​​ന്‍റെ ലോ​​​​​ക്ക് തു​​​​​റ​​​​​ന്നു. ഈ ​​​​​ഒ​​​​​റ്റ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ണ് യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ഉ​​​​​ള്ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കാ​​​​​നും വി​​​​​മാ​​​​​നം നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​നും വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

►സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി യാ​​​​​ത്ര​​​​​ക്കാ​​​​​ർ

വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്ന​​​​​തോ​​​​​ടെ പ്ലം​​​​​ബ​​​​​ർ, ഡെ​​​​​ന്‍റി​​​​​സ്റ്റ്, ബാ​​​​​ങ്ക​​​​​ർ, ബി​​​​​സി​​​​​ന​​​​​സു​​​​​കാ​​​​​ര​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന യാ​​​​​ത്ര​​​​​ക്കാ​​​​​ർ കോ​​​​​ക്പി​​​​​റ്റി​​​​​ലേ​​​​​ക്ക് ഇ​​​​​ര​​​​​ച്ചു​​​​​ക​​​​​യ​​​​​റി. ഹെ​​​​​ഡ്‌​​​​​ഫോ​​​​​ൺ കേ​​​​​ബി​​​​​ളു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഇ​​​​​വ​​​​​ർ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​നെ ബ​​​​​ന്ധി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ന് ഡെ​​​​​ന്‍റി​​​​​സ്റ്റാ​​​​​യ ഡോ. ​​​​​ഷോ​​​​​ട്ട മു​​​​​സാ​​​​​യേ​​​​​വ് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പ്ര​​​​​ഥ​​​​​മ​​​​​ശു​​​​​ശ്രൂ​​​​​ഷ ന​​​​​ൽ​​​​​കിയതോടെ ര​​​​​ക്ത​​​​​സ്രാ​​​​​വം നി​​​​​ലച്ചു.

►വി​​​​​മാ​​​​​നം ഉ​​​​​യ​​​​​ർ​​​​​ത്തി പ്ലം​​​​​ബ​​​​​ർ

യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നാ​​​​​യ യാ​​​​​നി​​​​​വ് ഹാ​​​​​യു​​​​​ൻ എ​​​​​ന്ന പ്ലം​​​​​ബ​​​​​ർ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​ൺ​​​​​ട്രോ​​​​​ൾ ലി​​​​​വ​​​​​റു​​​​​ക​​​​​ൾ മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വ​​​​​ലി​​​​​ച്ച് വി​​​​​മാ​​​​​നം കൂ​​​​​ടു​​​​​ത​​​​​ൽ താ​​​​​ഴേ​​​​​ക്കു പ​​​​​തി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ട​​​​​ഞ്ഞു. നാ​​​​​ഷ​​​​​ണ​​​​​ൽ ജി​​​​​യോ​​​​​ഗ്ര​​​​​ഫി​​​​​ക് ചാ​​​​​ന​​​​​ലി​​​​​ൽ"എ​​​​​യ​​​​​ർ ക്രാ​​​​​ഷ് ഇ​​​​​ൻ​​​​​വ​​​​​സ്റ്റി​​​​​ഗേ​​​​​ഷ​​​​​ൻ’എ​​​​​ന്ന ടി​​​​​വി പ​​​​​ര​​​​​മ്പ​​​​​ര സ്ഥി​​​​​ര​​​​​മാ​​​​​യി കാ​​​​​ണാ​​​​​റു​​​​​ള്ള അ​​​​​റി​​​​​വ് മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

ടെ​​​​​ൽ അ​​​​​വീ​​​​​വി​​​​​ലെ ബെ​​​​​ൻ ഗൂ​​​​​റി​​​​​യ​​​​​ൻ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ യാ​​​​​നി​​​​​വി​​​​​നെ ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു നേ​​​​​രി​​​​​ട്ടെ​​​​​ത്തി ആ​​​​​ലിം​​​​​ഗ​​​​​നം ചെ​​​​​യ്തു സ്വീ​​​​​ക​​​​​രി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ ര​​​​​ക്തം പു​​​​​ര​​​​​ണ്ട വ​​​​​സ്ത്ര​​​​​ങ്ങ​​​​​ളോ​​​​​ടെ​​​​​യാ​​​​​ണ് പ്ലം​​​​​ബ​​​​​റാ​​​​​യ യാ​​​​​നി​​​​​വ്, നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​നെ ക​​​​​ണ്ട​​​​​ത്.

►ര​​​​​ക്ഷ​​​​​ക​​​​​രാ​​​​​യി ഓ​​​​​ഫ് ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ

വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ യാ​​​​​ത്രാ​​​​​ക്കാ​​​​​രാ​​​​​യി ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ട് ഓ​​​​​ഫ് ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ക​​​​​ൺ​​​​​ട്രോ​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും വി​​​​​മാ​​​​​നം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലെ ത​​​​​ബൂ​​​​​ക്ക് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ലാ​​​​​ൻ​​​​​ഡിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു.

►ത​​​​​ക​​​​​ർ​​​​​ന്ന വാ​​​​​ലു​​​​​മാ​​​​​യി ലാ​​​​​ൻ​​​​​ഡിം​​​​​ഗ്

കു​​​​​ത്ത​​​​​നെ താ​​​​​ഴേ​​​​​ക്കു പ​​​​​തി​​​​​ച്ച​​​​​പ്പോ​​​​​ഴു​​​​​ണ്ടാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റി​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ വാ​​​​​ലി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ഭാ​​​​​ഗ​​​​​മാ​​​​​യ റ​​​​​ഡ്ഡ​​​​​ർ ത​​​​​ക​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. എ​​​​​ന്നി​​​​​ട്ടും വി​​​​​മാ​​​​​നം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി നി​​​​​ല​​​​​ത്തി​​​​​റ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് വ്യോ​​​​​മ​​​​​യാ​​​​​ന വി​​​​​ദ​​​​​ഗ്ധ​​​​​രെ​​​​​പ്പോ​​​​​ലും അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

International

മച്ചാർ യ​ഥാ​ർ​ഥ ഹീ​റോ​യെ​ന്ന് മോ​ദി​യും ട്രംപും നെ​ത​ന്യാ​ഹു​വും

ന്യൂഡൽഹി: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് കോ​ക്ക്പി​റ്റി​ന്‍റെ വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക​യും യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ കീ​ഴ​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത സ്മി​തി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും അ​ഭി​ന​ന്ദി​ച്ചു.

"ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ ഒ​രു യ​ഥാ​ർ​ഥ ഹീ​റോ​യാ​ണ്. ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യ അ​വ​സ്ഥ​യി​ലും അ​ദ്ദേ​ഹം കാ​ണി​ച്ച അ​സാ​മാ​ന്യ ധൈ​ര്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് നൂ​റു​ക​ണ​ക്കി​നു മ​നു​ഷ്യ​ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച​ത്,"-മോ​ദി എ​ക്സി​ൽ കു​റി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി സ്മി​തി​ന്‍റെ കു​ടും​ബ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു.

ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യവും ആത്മവീര്യവും പ്രകടിപ്പിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു യഥാർഥ ഹീറോയാണെന്ന് നെതന്യാഹുവും വിശേഷിപ്പിച്ചു. അക്രമിയായ സഹപൈലറ്റിന്‍റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലും തന്‍റെ അവസാന ഊർജവും സംഭരിച്ച് സ്മിത് കോക്ക്പിറ്റിന്‍റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് മറ്റൊരു 'സെപ്റ്റംബർ 11' മോഡൽ വിമാന ദുരന്തമാകുന്നത് തടഞ്ഞതായി നെതന്യാഹു വ്യക്തമാക്കി.

കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും സമയോചിതമായി ഇടപെട്ടു വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അഭിനന്ദിച്ചു. "പുറത്തുനിന്ന് ആർക്കും എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത കട്ടിയുള്ള സ്റ്റീൽ വാതിലുകളാണ് കോക്ക്പിറ്റിലുള്ളത്. രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും പൈലറ്റ് ആ വാതിൽ തുറന്നുകൊടുത്തതാണ് രക്ഷാപ്രവർത്തനത്തിൽ വഴിത്തിരിവായത്'-ട്രംപ് പറഞ്ഞു.

International

ആഗ്രഹിക്കാതെ പൈലറ്റ് ആയ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാർ; ലോകമെമ്പാടും അഭിനന്ദനപ്ര​വാ​ഹം

ദുബായ്: ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ലേ​ക്ക് 174 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഫ്ലൈ ​ദു​ബാ​യ് വി​മാ​നം സ​ഹ​പൈ​ല​റ്റ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ധീ​ര​മാ​യി പ്ര​തി​രോ​ധി​ച്ച് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് ഒ​രി​ക്ക​ൽ പോ​ലും ഒ​രു പൈ​ല​റ്റാ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​തി​രു​ന്ന സ്മി​ത്, ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രു യ​ഥാ​ർ​ഥ നാ​യ​ക​നാ​യി വാ​ഴ്ത്ത​പ്പെ​ടു​ക​യാ​ണ്.

മും​ബൈ ഘാ​ട്കോ​പ്പ​ർ സ്വ​ദേ​ശി​യാ​യ സ്മി​ത് മ​ച്ചാ​റി​ന്‍റെ ആ​ദ്യ​കാ​ല സ്വ​പ്നം കു​ടും​ബ​ത്തി​ന്‍റെ തു​ണി​ത്ത​ര ബി​സി​ന​സ് ഏ​റ്റെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ഇ​തി​നാ​യി ടെ​ക്സ്റ്റൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സി​നു ചേ​ർ​ന്ന അ​ദ്ദേ​ഹം മും​ബൈ​യി​ലെ വെ​ലിം​ഗ​ക്ക​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​വും ന​ട​ത്തി. എ​ന്നാ​ൽ 19-ാം വ​യ​സി​ൽ അ​വി​ടെ ന​ട​ന്ന ഒ​രു ഏ​വി​യേ​ഷ​ൻ സെ​മി​നാ​റാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്.

പൈ​ല​റ്റാ​കാ​നു​ള്ള തീ​രു​മാ​നം ആ​ദ്യ​മൊ​ക്കെ അ​മ്മ​യെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മു​ന്പ് ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ്മി​ത് അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ന്യൂ​സി​ലാ​ൻ​ഡി​ൽ​നി​ന്ന് പൈ​ല​റ്റ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം സ്പൈ​സ്ജെ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യി​ൽ ചേ​രു​ക​യും 11 വ​ർ​ഷ​ത്തോ​ളം അ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു. ട്രെ​യി​നിം​ഗ് ക്യാ​പ്റ്റ​ൻ പ​ദ​വി വ​രെ ഉ​യ​ർ​ന്ന അ​ദ്ദേ​ഹം 2022ലാ​ണ് ഫ്ലൈ ​ദു​ബാ​യി​ൽ എ​ത്തു​ന്ന​ത്. ഏ​ക​ദേ​ശം 15 വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തും 9,750 മ​ണി​ക്കൂ​റി​ല​ധി​കം വി​മാ​നം പ​റ​ത്തി​യ പ​രി​ച​യ​സ​മ്പ​ത്തും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

യൂ​ണി​ഫോം അ​ണി​ഞ്ഞാ​ൽ ജോ​ലി​യി​ൽ മാ​ത്രം ശ്ര​ദ്ധി​ക്കു​ക, കോ​ക്ക്പി​റ്റി​ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ ഏ​വി​യേ​ഷ​നെ​ക്കു​റി​ച്ച് മി​ണ്ടാ​തി​രി​ക്കു​ക എ​ന്ന നി​ല​പാ​ടു​കാ​ര​നാ​ണ് സ്മി​ത്. നി​ല​വി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള സ്മി​ത് സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്.

International

വിമാനം തകരാതെ രക്ഷിച്ചത് പ്ലംബറായ യാനിവ് ഹായൂൺ; രക്ഷയായത് ടിവി ഷോ കാണൽ

ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തിന്‍റെയും കോക്ക്പിറ്റിൽ നടന്ന അതിസാഹസികമായ പോരാട്ടത്തിന്‍റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്ന് വിമാനം തകർച്ചയുടെ വക്കിലെത്തിയപ്പോൾ, ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന നാടകീയമായ നീക്കത്തിലൂടെ 174 ജീവനുകൾ കാത്തത് പ്ലംബർകൂടിയായ ഇസ്രേലി യാത്രക്കാരൻ യാനിവ് ഹായൂൺ ആണ്.

വിമാനത്തിലെ ലൈറ്റുകൾ അണയുകയും ക്യാബിൻ പ്രഷറിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെയാണ് എന്തോ അപകടം നടക്കാൻ പോകുന്നുവെന്ന് യാനിവ് മനസിലാക്കിയത്.

അക്രമിയായ സഹപൈലറ്റിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ, തന്‍റെ അവസാന ഊർജവും സംഭരിച്ച് കോക്ക്പിറ്റിന്‍റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് നിർണായക വഴിത്തിരിവായത്. സഹപൈലറ്റിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക്യാ​പ്റ്റ​ൻ സ്മി​തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തോ​ടെ വി​മാ​നം ര​ണ്ടു മി​നി​റ്റി​ൽ 17,000 അ​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ക്ക്പി​റ്റി​ന്‍റെ വാ​തി​ൽ തു​റ​ന്ന​തോ​ടെ അ​ക​ത്തു​ക​യ​റി​യ യാ​നി​വ് ഹാ​യൂ​ൺ അ​ക്ര​മി​യെ പി​ന്നി​ൽനി​ന്നു പി​ടി​ച്ച് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

"ഞാൻ കോക്ക്പിറ്റിൽ കയറുമ്പോൾ ഒരു പൈലറ്റ് ചോരയിൽ കുളിച്ച് നിലത്തു കിടക്കുകയായിരുന്നു. രണ്ടാമത്തെ പൈലറ്റ് വിമാനത്തിന്‍റെ കൺട്രോൾ പാനലിൽ ആഞ്ഞടിച്ച് വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു," യാനിവ് വിശദീകരിച്ചു. യാനിവ് ഉടനടി അക്രമിയായ സഹപൈലറ്റിന്‍റെ കഴുത്തിൽ പിടിമുറുക്കി കോക്ക്പിറ്റിനു പുറത്തേക്കു വലിച്ചിഴച്ചു.

അക്രമിയെ പുറത്താക്കിയ ശേഷം താഴേക്കു പതിക്കുകയായിരുന്ന വിമാനത്തിന്‍റെ കൺട്രോൾ സ്റ്റിക്കിൽ യാനിവ് പിടിമുറുക്കി ശക്തിയായി പിന്നോട്ടുവലിച്ചു. അപകടകരമായ രീതിയിൽ വിമാനം നിലംപതിക്കുന്നത് തടയാൻ ഇതു സഹായിച്ചു. തുടർന്ന്, യാത്രക്കാരനായി ഉണ്ടായിരുന്ന മറ്റൊരു പൈലറ്റ് കോക്ക്പിറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

താൻ നാഷണൽ ജിയോഗ്രഫിക്കിലെ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ജനപ്രിയ ടിവി ഷോ പതിവായി കാണാറുണ്ടെന്നും അതു കണ്ടുള്ള പരിചയം വച്ചാണ് വിമാനത്തിന്‍റെ കൺട്രോൾ സ്റ്റിക്ക് പിന്നോട്ടുവലിച്ചതെന്നും യാനിവ് പറഞ്ഞു.

ടെൽ അവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ തിരിച്ചെത്തിയ യാനിവിനെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. പരിക്കേറ്റ പൈലറ്റിന്‍റെ രക്തം പുരണ്ട വസ്ത്രങ്ങളോടെയാണ് പ്ലംബറായ യാനിവ് നെതന്യാഹുവിനെ കണ്ടത്.
ഇത്രയും കൃത്യമായി നിങ്ങൾ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത് എങ്ങനെയാണെന്ന് നെതന്യാഹു ചോദിച്ചപ്പോൾ, "ഞാൻ 'എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ' എന്ന ടിവി ഷോ പതിവായി കാണാറുണ്ട്" എന്നായിരുന്നു ചിരിച്ചുകൊണ്ട് യാനിവ് നൽകിയ മറുപടി.

ഹെ​ഡ്ഫോ​ൺ വ​യ​റു​ക​ൾ കൊ​ണ്ട് അ​ക്ര​മി​യെ കെ​ട്ടി​യി​ട്ടു

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്‌ടറാ​യ മ​ച്ചാ​ൻ ഷോ​ട്ട മൂ​സ​യേ​വ് എ​ന്ന യാ​ത്ര​ക്കാ​ര​നാണ് ഹെ​ഡ്ഫോ​ണിന്‍റെ വ​യ​റു​ക​ളും പ്ലാ​സ്റ്റി​ക് സി​പ്‌​ടൈ​ക​ളും ഉ​പ​യോ​ഗി​ച്ച് സഹ​പൈ​ല​റ്റി​ന്‍റെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് അ​ക്ര​മി​യെ പൂ​ർ​ണ​മാ​യി കീ​ഴ​ട​ക്കിയത്. തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന് അ​ടി​യ​ന്ത​ര പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​സ്രാ​വം നി​ർ​ത്തു​ക​യും ചെ​യ്തു.

International

ഇ​സ്ര​യേ​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഫ്ലൈ ​ദു​ബാ​യ് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ

ദു​ബാ​യ്: ദു​ബാ​യി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ഫ്ലൈ​ദു​ബാ​യ് പ്ര​ഖ്യാ​പി​ച്ചു. ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യാ​ണ് ഈ ​ന​ട​പ​ടി.

ദു​ബാ​യി​ൽ നി​ന്ന് ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​ഫ്.​ഇ​സെ​ഡ് 1073 ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​മാ​ണ് കോ​ക്ക്പി​റ്റി​ലെ പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ള്ള ക​യ്യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ വി​മാ​നം പെ​ട്ടെ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി താ​ഴ്ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി കോ​ഡു​ക​ൾ ന​ൽ​കു​ക​യും സൗ​ദി അ​റേ​ബ്യ​യി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up