ക്യാപ്റ്റൻ സ്മിത്ത് മച്ചാർ
ദുബായി: സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് 174 വിമാന യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി നൽകി ആദരിച്ചു. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2 ആണ് ഫ്ലൈ ദുബായ് ജീവനക്കാർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ ആക്രമണത്തെ ധീരമായി ചെറുത്തു. ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ സമയോചിതമായ ഇടപെടലും ധീരതയും വലിയൊരു വിമാനദുരന്തം ഒഴിവാക്കിയെന്ന് യുഎഇ അധികൃതർ പറഞ്ഞു. 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്റെയും മറ്റ് ജീവനക്കാരുടെയും പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് യുഎഇയുടെ ഉന്നത ബഹുമതി സമ്മാനിച്ചത്.
Tags : CaptainSmithMachar FlyDubai UAEHonours SheikhZayedAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash