x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണാ ജോ​ര്‍​ജി​ന്‍റേത് വ്യാജപരാതിയെന്ന കേ​സി​ൽ കു​റ്റ​പ​ത്രം ഉ​ട​ൻ

പി. ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ
Published: October 28, 2026 05:02 AM IST | Updated: October 28, 2026 05:34 AM IST

വീ​ണാ ജോ​ര്‍​ജ്

ക​​​ണ്ണൂ​​​ര്‍: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യെ​​​ന്ന് ക​​​ള്ള​​​പ്പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്ന​​​ാരോ​​​പി​​​ച്ച് മു​​​ൻ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെ​​​തി​​​രേ കെ​​​എ​​​സ്‌​​​യു ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി  കു​​​റ്റ​​​പ​​​ത്രം ഈ ​​​മാ​​​സം​​ത​​​ന്നെ സ​​​മ​​​ർ​​​പ്പി​​​ക്കും. 

 സം​​​ഭ​​​വ​​സ​​​മ​​​യ​​​ത്ത് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ർ​​​പി​​​എ​​​ഫ്, റെ​​​യി​​​ൽ​​​വേ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, മ​​​ന്ത്രി​​​യു​​​ടെ ഗ​​​ൺ​​​മാ​​​ൻ, മ​​​ന്ത്രി​​​യെ ചി​​​കി​​​ത്സി​​​ച്ച പ​​​രി​​​യാ​​​രം ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഡോ​​​ക്‌ടര്‍​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ൾ, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​ലി​​​സ് ഇ​​​തി​​​ന​​​കം പ​​​രി​​​ശോ​​​ധി​​​ച്ചു ക​​​ഴി​​​ഞ്ഞു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി എ​​​സ്പി യു. ​​​പ്രേ​​​മ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി ലു​​​ള്ള എ​​​സ്ഐ​​​ടി സം​​​ഘം ഈ ​​​മാ​​​സം 30 ന​​​കം കു​​​റ്റ​​​പ​​​ത്രം ഡി​​​ജി​​​പി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഡോ​​​ക്‌ടര്‍​മാ​​​രു​​​ടെ മൊ​​​ഴി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വീ​​​ണാ ജോ​​​ര്‍​ജി​​​നു പു​​​റ​​​ത്ത് കാ​​​ണ​​​ത്ത​​​ക്ക പ​​​രി​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ഡോ​​​ക്‌ടര്‍​മാ​​​ര്‍ മൊ​​​ഴി ന​​​ല്‍​കി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം. വീ​​​ണാ ജോ​​​ര്‍​ജി​​​നെ ചി​​​കി​​​ത്സി​​​ച്ച മെ​​​ഡി​​​ക്ക​​​ല്‍ രേ​​​ഖ​​​ക​​​ളും എ​​​സ്‌​​​ഐ​​​ടി ശേ​​​ഖ​​​രി​​​ച്ചു. മു​​​ൻ​​​മ​​​ന്ത്രി​​​യു​​​ടെ ചി​​​കി​​​ത്സ​​യ്ക്കാ​​​യി അ​​​ന്ന് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച 13 അം​​​ഗ മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡി​​​ലെ ഡോ​​​ക്ട​​​ര്‍​മാ​​​രി​​​ല്‍നി​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്.  

 അ​​​ന്ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ട് ഡോ. ​​​കെ. സു​​​ദീ​​​പ് ഉ​​​ള്‍​പ്പ​​​ടെ സ്ഥ​​​ലം മാ​​​റി​​​പ്പോ​​​യ ഡോ​​​ക്‌ടര്‍​മാ​​രെ ​ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ചും വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി. പു​​​റ​​​ത്ത് കാ​​​ണ​​​ത്ത​​​ക്ക പ​​​രി​​​ക്ക് വീ​​​ണ ജോ​​​ര്‍​ജി​​​ന് ഉ​​​ണ്ടാ​​​യി രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ഡോ​​​ക്‌ടര്‍​മാ​​​രു​​​ടെ മൊ​​​ഴി. 

Tags : Chargesheet VeenaGeorge FalseComplaintCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up