പ്രഫ. മോനമ്മ കോക്കാട്
കൊച്ചി: സാമൂഹ്യപ്രവർത്തന മികവിനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഫ. മോനമ്മ കോക്കാടിന്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. സർവോദയം കുര്യൻ സ്മാരക ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
നവംബർ 14ന് വൈകുന്നേരം നാലിന് ഞാറയ്ക്കലിൽ നടക്കുന്ന സർവോദയം കുര്യൻ 27ാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ മുൻ ഗോവ പോർട്ട് ചെയർമാൻ ജോസ് പോൾ ശങ്കൂരിക്കൽ അവാർഡ് നൽകും. സമ്മേളനം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പോൾ. ജെ. മാമ്പിള്ളി അധ്യക്ഷത വഹിക്കും.
Tags : Award MonammaKokkad SarvodayaKurianAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash