പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിഷ്വൽ ആർട്ട് രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാ രവിവർമ പുരസ്കാരം പ്രഖ്യാപിച്ചു. ആധുനിക കലാകാരിൽ ശ്രദ്ധേയനായ സി. ഡഗ്ലസ് ആണ് 2023ലെ പുരസ്കാരത്തിന് അർഹനായത്.
2024 ലെ പുരസ്കാരത്തിന് പ്രശസ്ത ശില്പി എൻ.എൻ. റിംസൺ അർഹനായി. മൂന്ന് ലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും ഉൾപ്പെട്ടതാണ് പുരസ്കാരം. പി.ആർ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
Tags : RajaRaviVarmaAward CDouglas NNRimzon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash