പ്രതീകാത്മക ചിത്രം - എഐ
കോഴിക്കോട്: വ്യവസ്ഥകള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ഖനന, ക്വാറി യൂണിറ്റുകളില്‍നിന്നു പരിസ്ഥിതി നഷ്ടപരിഹാരം ശാസ്ത്രീയമായി ഈടാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍.
അനധികൃതമായി ഖനനം ചെയ്ത ധാതുക്കളുടെ വിപണിമൂല്യവും റോയല്‍റ്റി മൂല്യവും ശാസ്ത്രീയമായി നിര്‍ണയിച്ച് പിഴ ഈടാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനതല സമിതി രൂപവത്കരിച്ചു. ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെയും സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശപ്രകാരമാണു നടപടി.
നിലവില്‍ സംസ്ഥാനത്ത് ഏകീകൃത വിലനിര്‍ണയ മാനദണ്ഡങ്ങള്‍ ഇല്ല. റോയല്‍റ്റി നിരക്കുകളുടെയും ധാതുക്കളുടെ വിപണി വിലയുടെയും അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം നിര്‍ണയിക്കുന്നത്.
ഇത് ഖജനാവിനു വരുമാനനഷ്ടത്തിനും നീണ്ട നിയമപോരാട്ടങ്ങള്‍ക്കും കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം ഖനനം ചെയ്യപ്പെടുന്ന ധാതുക്കളുടെ വിപണിമൂല്യവും റോയല്‍റ്റി മൂല്യവും കൃത്യമായി തിട്ടപ്പെടുത്തുന്നതിനുള്ള വസ്തുനിഷ്ഠവും ഏകീകൃതവും ശാസ്ത്രീയവുമായ ഫോര്‍മുല രൂപവത്കരിക്കണമെന്നു വിദഗ്ധ സമിതിക്കു മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags : Trouble ViolateLaw Quarries Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash