നടൻ ടൈഗർ ഷ്റോഫ് (ഫയൽ ചിത്രം)
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടുള്ള വെടിവയ്പ് കേസിൽ പ്രതികൾക്കെതിരേ കർക്കശമായ മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗൈനസ്ഡ് ക്രൈം നിയമം) ചുമത്താൻ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് നീക്കം.
ഇതിനായുള്ള അനുമതി ലഭിക്കുന്ന മുറയ്ക്കു കുറ്റംചുമത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസിലെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചത്.
കേസിലെ 11 പ്രതികളെ ഇതിനകം അറസ്റ്റ്ചെയ്തിട്ടുണ്ട്. മോട്ടോ ർ സൈക്കിളിലെത്തിയ മൂന്നംഗസംഘം കഴിഞ്ഞ 18ന് ജൂഹുവിൽവച്ചാണ് നടന്റെ കാറിനു നേരെ വെടിയുതിർത്തത്. നടനു പരിക്കേറ്റില്ലെങ്കിലും ഡ്രൈവർക്കും സഹായിക്കും വെടിയേറ്റിരുന്നു.
Tags : MCOCA Case ShotFired Invoked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash