x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ര​ങ്ങ​ളെ​യും വി​മ​ർ​ശ​ന​ങ്ങ​ളെ​യും രാ​ഷ്‌‌ട്രീ​യ​മാ​യി നേ​രി​ടാ​ൻ ബിജെപി

കൃ​​​​ഷ്ണ ഗോ​​​​വി​​​​ന്ദ്
Published: October 27, 2026 11:45 PM IST | Updated: October 27, 2026 11:45 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടും വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടി​​​​നെ​​​​തി​​​​രേ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യം ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​രു​​​​ക്കി ബി​​​ജെ​​​പി.

"ജ​​​​നാ​​​​ധി​​​​പ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക, അ​​​​രാ​​​​ജ​​​​ക​​​​ത്വം ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക' എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മു​​​​യ​​​​ർ​​​​ത്തി പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ നേ​​​രി​​​ടാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. എ​​​​സ്‌​​​ഐ​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ച് ന​​​​വം​​​​ബ​​​​ർ ര​​​ണ്ടി​​​ന് ​തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​ദ​​​​യാ​​​​ത്ര ന​​​​ട​​​​ത്തും.

ന​​​​വം​​​​ബ​​​​ർ 11 മു​​​​ത​​​​ൽ 30 വ​​​​രെ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​ദ​​​​യാ​​​​ത്ര​​​​ക​​​​ളും പൊ​​​​തു​​​​യോ​​​​ഗ​​​​ങ്ങ​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. എ​​​​സ്‌​​​ഐ​​​ആ​​​​റി​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന 24 പേ​​​​ജു​​​​ള്ള ല​​​​ഘു​​​​ലേ​​​​ഖ​​​​ക​​​​ൾ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ചാ​​​​ര​​​​ണ ചു​​​​മ​​​​ത​​​​ല വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​എ​​​​ൽ​​​എ​​​​യ്ക്കും ഷോ​​​​ൺ ജോ​​​​ർ​​​​ജി​​​​നു​​​​മാ​​​​ണ്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ബി​​​ജെ​​​പി ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നൊ​​​​പ്പം പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടും.

Tags : Criticisms Politically Amitshah Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up