പ്രതീകാത്മക ചിത്രം
ആഡിസ് അബാബ: എത്യോപ്യയിലെ സംഘർഷബാധിത ഒറോമിയ പ്രദേശത്തുണ്ടായ രണ്ട് ആക്രമണങ്ങളിൽ 60 ഓർത്തഡോക്സ് ക്രൈസ്തവർ കൊല്ലപ്പെട്ടു.
ഈ മാസം 20നുണ്ടായ ആക്രമണത്തിൽ 14ഉം 24ലെ ആക്രമണത്തിൽ 46ഉം പേരാണു മരിച്ചതെന്ന് എത്യോപ്യൻ ഓർത്തഡോക്സ് സഭ അറിയിച്ചു.
ആയുധധാരികൾ ക്രൈസ്തവരെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയെന്നാണു റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടുന്നു.
20 വീടുകൾ അഗ്നിക്കിരയാക്കി. ഗുരുതരമായി പരിക്കേറ്റ 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
വടക്കൻ എത്യോപ്യയിലെ ടിഗ്രെയിൽ സർക്കാരിനെതിരേ പോരാടുന്ന വിമതരുമായി ബന്ധമുള്ള ഒറോമോ ലിബറേഷൻ ആർമി എന്ന സായുധ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സൂചനയുണ്ട്.
Tags : Ethiopia Killed AddisAbaba OrthodoxChristians OromiaRegion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash