x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ അ​മ്മ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 08:00 PM IST | Updated: October 27, 2026 08:00 PM IST

ശാ​ന്തയും മകൾ ശാന്തിയും

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് മ​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ അ​മ്മ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. മ​നി​ശേ​രി ചു​ണ്ടി​ച്ചി​പ​റ​മ്പി​ൽ ശാ​ന്ത(74) ആ​ണ് മ​രി​ച്ച​ത്. മ​ക​ൾ ശാ​ന്തി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​മ്മ​യ്ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് മാ​യ​ന്നൂ​രി​ലെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ശാ​ന്തി​യെ ഇ​ന്ന​ലെ​യാ​ണ് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ ആ​യി​രു​ന്നു മ​ര​ണം. മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം മ​നി​ശേ​രി​യി​ലെ വീ​ട്ടി​ലും മ​ക​ളു​ടെ മൃ​ത​ദേ​ഹം മാ​യ​ന്നൂ​രി​ലെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലും എ​ത്തി​ച്ചു. സം​സ്കാ​രം നാ​ളെ ന​ട​ക്കും.

 

Tags : Palakkad Ottapalam NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up