കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: ഖാർഗെയുടെ വിവാദ ബാപ്പ് പരാമർശത്തിൽ കോൺഗ്രസിന് പ്രതിരോധം തീർത്ത് സിജെപി. കാപട്യത്തിനും ഒരു പരിധിയുണ്ടെന്ന അടിക്കുറിപ്പോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിജെപിയുടെ പ്രതിരോധം.
മല്ലികാർജുൻ ഖാർഗെയുടെ 'മോദി കാ ബാപ്പ്' പരാമർശത്തിൽ അസ്വസ്ഥരാകുന്ന ബിജെപി പ്രവർത്തകർ അമിത് ഷായുടെ 'രാഹുൽ ഗാന്ധി കാ നാനി' പരാമർശത്തിൽ അസ്വസ്ഥരാകാത്തത് എന്തെന്ന് ചോദിച്ചുകൊണ്ടായിരുന്നു സിജെപി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്.
പൊതുപരിപാടക്കിടെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ട് 'മോദി നഹി ജായേഗ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ വ്യക്തിക്ക് മറുപടിയായി 'മോദി കാ ബാപ്പ് ഭി ജായേഗ' എന്നായിരുന്നു ഖാർഗെ പറഞ്ഞത്. മോദി മാത്രമല്ല മോദിയുടെ അച്ഛനും അധികാരത്തിൽ നിന്നും പോകേണ്ടി വരുമെന്നായിരുന്നു ഖാർഗെയുടെ പരാമർശം. ഇതിനെതിരെ ബിജെപി നേതാക്കൾ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. തെരുവു ഗുണ്ടയുടെ ഭാഷയിലാണ് ഖാർഗെ പ്രതികരിച്ചതെന്നാണ് സംഭവത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖേർ പറഞ്ഞത്.
എന്നാൽ പൗരത്വ ഭേദഗിക്കെതിരായ പ്രക്ഷോഭങ്ങളുടെ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിന് മറുപടിയെന്നോണം സിജെപി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. രാഹുൽ ഗാന്ധിയല്ല, രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധി വന്നാലും പൗരത്വ നിയമത്തിൽ നിന്നും മോദി സർക്കാർ പിന്നോട്ടില്ലെന്ന അമിത് ഷായുടെ പ്രസ്താവനയാണ് ദൃശ്യത്തിന്റെ ഉള്ളടക്കം. ബാപ്പ് പരാമർശത്തിൽ പ്രതിരോധത്തിലായ കോൺഗ്രസിന്റെ രക്ഷയ്ക്കെന്നോണമാണ് സിജെപി ഈ വീഡിയോ പങ്കുവെച്ചത്.
Tags : AMITSHAH Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash