കേരള ഹൈക്കോടതി (File Photo)
കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ പിഎസ്‌സിയുടെ ഹര്‍ജി നവംബര്‍ രണ്ടിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനും പിഎസ്‌സിക്കുമെതിരെ ജസ്റ്റിസ് എ. ബദറുദീന്‍ വിമര്‍ശനം ആവര്‍ത്തിച്ചു. എത്ര സൂത്രം കാണിച്ചാലും സത്യം പുറത്തു വരുമെന്ന് കോടതി വ്യക്തമാക്കി.
മമ്മൂട്ടി ചിത്രം ഒരു സിബിഐ ഡയറിക്കുറിപ്പ് സിനിമയിലെ കഥാപാത്രങ്ങളെയടക്കം ഓര്‍മപ്പെടുത്തിയായിരുന്നു കോടതിയുടെ വിമര്‍ശനം.
കേസില്‍ പിഎസ്സി രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോവുകയാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫ് അലി കോടതിയെ അറിയിച്ചു.
പിഎസ്സി നടപടി ആരംഭിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ആയിരുന്നു ജസ്റ്റിസ് എ. ബദറുദീന്റെ വിമര്‍ശനം.
സിബിഐ ഡയറിക്കുറിപ്പ് സിനിമയിലെ മമ്മൂട്ടിയും തിലകനും തമ്മിലുള്ള സംഭാഷണം പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. കൂടാതെ മങ്ങാട്ടച്ഛനും കുഞ്ഞാലി മുസ്ലിയാരും തമ്മിലുള്ള കഥയും കോടതി പരാമര്‍ശിച്ചു. പിഎസ്‌സിക്കെതിരെ ആദ്യം കോടതിയെ സമീപിച്ച ഉദ്യോഗാര്‍ഥി ജയലാലിന് ഒബ്‌ജെക്ഷന്‍ ഫയല്‍ ചെയ്യാനുള്ള സമയം നല്‍കിയാണ് ഹര്‍ജി നവംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റിയത്.
Tags : PSC PSCExamIrregularities HighCourt Criticism