x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലസ് വൺ വിദ്യാർഥിയുടെ കൊലപാതകം: രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പൊലിസ് വെടിവയ്പ്പിൽ മരിച്ചു

വെബ് ഡെസ്ക്
Published: October 27, 2026 10:29 AM IST | Updated: October 27, 2026 10:29 AM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഉ​ത്ത​ര 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ൽ 17 കാ​രി​യാ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്ര​ഹ്ളാ​ദ് ദാ​സ് (23) എ​ന്ന യു​വാ​വാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ല​പ്പെ​ട്ട​ത്.

ബോ​ൺ​ഗാ​വി​ൽ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ മൂ​ന്നി​നു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ൽ നി​ന്ന് തോ​ക്ക് ത​ട്ടി​യെ​ടു​ത്ത പ്ര​തി പൊ​ലി​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി അ​ടു​ത്തു​ള്ള കു​ള​ത്തി​ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​യ​ര​ക്ഷ​യ്ക്കാ​യി പൊ​ലി​സ് തി​രി​ച്ച് വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗാ​യ്ഘ​ട്ട​യി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ലും മു​ഖ​ത്തും ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗാ​യ്ഘ​ട്ട ഷി​മു​ൽ​പൂ​ർ സ്വ​ദേ​ശി പ്ര​ഹ്ളാ​ദ് ദാ​സി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Tags : Rape Student Murder Kill Police

Recent News

Corehub Up