National
ന്യൂഡൽഹി: ഡൽഹിയിലെ മാണ്ഡാവലിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ദീപക് ബൻസാൽ എന്നയാൾക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ബോധം കെടുത്തി പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് യുവതിയുടെ സ്വർണ വളകളും മോതിരവും മാലയും തട്ടിയെടുക്കുകയും ചെയ്തു.
ലക്ഷ്മി നഗർ സ്വദേശിയായ യുവതിയും പ്രതി ദീപക് ബൻസാലും രണ്ട് വർഷം മുമ്പാണ് പരിചയപ്പെടുന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാർച്ച് നാലിനാണ് ഇയാൾ യുവതിയെ കാണാൻ വിളിച്ചുവരുത്തിയത്. തുടർന്ന് സംസാരിക്കുന്നതിനിടെ മയക്കുമരുന്ന് നൽകി യുവതിയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് യുവതി ഉണർന്നപ്പോൾ പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇയാൾക്ക് പൊലിസിൽ സ്വാധീനമുണ്ടെന്നും പരാതി നൽകിയാൽ ആസിഡ് ഒഴിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഭയം കാരണം മാസങ്ങളോളം വിവരം പുറത്തുപറയാതിരുന്ന യുവതി പീഡനം തുടർന്നതോടെയാണ് പൊലിസിനെ സമീപിച്ചത്.
സെപ്റ്റംബർ 22-നാണ് പ്രതിക്കെതിരെ പൊലിസ് കേസെടുത്തത്. ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ സദർ ബസാറിൽ ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മഖ്സൂദാക്കാണ് (56) പിടിയിലായത്. സെപ്റ്റംബർ 16ന് രാത്രി 11നാണ് സംഭവം.
പഠനോപകരണങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങിയ കുട്ടിയെ മഖ്സൂദാക്ക് കടയ്ക്കുള്ളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കടയ്ക്കുള്ളിൽ കയറ്റിയ ശേഷം കുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട് പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. രാത്രി തന്നെ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: കണ്ണ് പരിശോധന നടത്താമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് സ്ത്രീയെ മയക്കിക്കിടത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ കേശവ് പുരത്താണ് സംഭവം. വികാസ് (32) എന്ന യുവാവാണ് പിടിയിലായത്.
പീഡനത്തിനിരയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണിന്റെ പരിശോധനയ്ക്കായി വികാസ് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ ഇയാൾ തന്നെ ബോധരഹിതയാക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് സ്ത്രീ പൊലിസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരുൾപ്പെടെ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അഴുകിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചിരുന്നു.
പെൺകുട്ടിയും പ്രതികളും പരിചയക്കാരായിരുന്നു. സംഭവം നടക്കുന്ന ദിവസം ഇവർ പെൺകുട്ടിയോടൊപ്പം യാത്ര ചെയ്യുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
പെൺകുട്ടി മുമ്പും വീട്ടിൽ നിന്ന് മാറിനിന്നിരുന്നതിനാൽ കുടുംബം പരാതി നൽകിയിരുന്നില്ല. സെപ്റ്റംബർ 13-ന് കുഷക് റോഡിലുള്ള ജയ്പാൽ റാണയുടെ വയലിന് സമീപത്തുനിന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ദൃക്സാക്ഷികളോ പ്രതികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളോ ഇല്ലാതിരുന്ന കേസിൽ 50-ലധികം സിസിടിവി കാമറളാണ് പൊലിസ് പരിശോധിച്ചത്. ഇരുട്ടിൽ നമ്പര് വ്യക്തമല്ലാതിരുന്ന ഒരു വാഹനം സംഭവസ്ഥലത്തിന് സമീപം സംശയകരമായ സാഹചര്യത്തിൽ നീങ്ങുന്നത് പൊലിസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതി ശിവം എന്ന യുവാവിനെയും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരും പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഡല്ഹിയിലെ സ്വരൂപ് നഗറില് ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്. നാട്ടില് നിന്ന് ജോലി തേടി ഡല്ഹിയിലെത്തിയ പ്രതിയെ പെൺകുട്ടിയുടെ കുടുംബം സഹായിക്കുകയും വീടിനോട് ചേര്ന്നുള്ള മുറി വാടകയ്ക്ക് എടുത്ത് നല്കുകയും ചെയ്തിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി രഹസ്യമായി അയാളുടെ മുറിയിലേക്ക് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെ കുട്ടിയുടെ ഇളയ സഹോദരി മുറിയില് പ്രവേശിക്കുകയും പിന്നീട് വിവരം അമ്മയെ അറിയിക്കുയും ചെയ്തു.
കുടുംബത്തിന്റെ പരാതിയെ തുടര്ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്കും കൗണ്സിലിംഗിനും വിധേയയാക്കിയ പെണ്കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴികള് പൊലിസ് രേഖപ്പെടുത്തിവരുന്നു.
National
കോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലിസിന്റെ വെടിയേറ്റു വീണു. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ സന്തോഷ് (24), തവാസി (28) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പൊലിസിന് പരാതി ലഭിക്കുന്നത്. ഉടൻ തന്നെ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ കാഞ്ചികോണംപാളയത്തിന് സമീപമുള്ള ഒരു വീട്ടിൽ വച്ചാണ് പ്രതികൾ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തി. തുടർന്ന് പൊലിസ് പെൺകുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയും പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി ഇൻസ്പെക്ടർ സ്വർണ്ണവല്ലിയുടെ നേതൃത്വത്തിലുള്ള സംഘം തവാസിയുമായി സംഭവസ്ഥലത്ത് എത്തിയത്. ഈ സമയം ഒളിപ്പിച്ചുവച്ചിരുന്ന അരിവാളെടുത്ത് തവാസി ഇൻസ്പെക്ടറെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതോടെ കൂടെയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ചിലമ്പരശൻ പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റ തവാസിയെയും പരിക്കേറ്റ ഇൻസ്പെക്ടർ സ്വർണ്ണവല്ലിയെയും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ചെന്നൈ: കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഭൂപതി എന്ന യുവാവിനെ തെരുവ് നായ്ക്കൾ ആക്രമിച്ച് തുരത്തിയോടിക്കുകയായിരുന്നു.
തുടിയല്ലൂർ റെയിൽവേ മേൽപാലത്തിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് തെരുവ് നായ്ക്കൾക്കൊപ്പം റോഡരികിലിരിക്കുമ്പോൾ മദ്യലഹരിയിലായിരുന്ന യുവാവ് ഇവിടേക്ക് എത്തുകയായിരുന്നു. യുവതിയോട് സംസാരിച്ച ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് നായ്ക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും അവ കുറച്ചകലെ മാറിനിന്ന് കുരച്ചു.
തുടർന്ന് നായ്ക്കൾ പോയെന്ന് കരുതി ഇയാൾ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ച ഉടൻ തന്നെ തെരുവ് നായ്ക്കൾ ചാടിവീണ് യുവാവിന്റെ കാലിൽ കടിച്ച് വലിക്കുകയും അവിടെനിന്ന് ഓടിക്കുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ മൂന്ന് വയസുകാരിയായ വിദ്യാർഥിയെ ബസ് ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രൈമറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്. കുട്ടികളെ വീടുകളിൽ ആക്കുന്നതിനിടെ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയ ശേഷം ബസിൽ ഒറ്റയ്ക്കായ മൂന്ന് വയസുകാരിയെ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുത്തശിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. സാഹിൽ ഖൈരെ (25) എന്ന യുവാവാണ് അറസ്റ്റിലായത്.
നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അസുഖബാധിതയായതിനാൽ ചൊവ്വാഴ്ച സ്കൂളിൽ പോയിരുന്നില്ല. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഉച്ചകഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് അടുത്തുള്ള തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സാഹിൽ കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഒരു സൈക്കിളിൽ സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിച്ച വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സാഹിലാണ് സൈക്കിളിൽ ഉണ്ടായിരുന്നതെന്നും കുറ്റം ചെയ്തതായും സമ്മതിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടതിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരിയാണ്.
National
ചണ്ഡിഗഡ്: ഹരിയാനയിലെ സോണിപത് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ രണ്ട് എംബിബിഎസ് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കോളജിലെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമ്പസിൽ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
ഗൊഹാനയിലെ ഭഗത് ഫൂൽ സിംഗ് ഗവൺമെന്റ് വിമൻസ് മെഡിക്കൽ കോളജിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. കാമ്പസിൽ സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടെന്നും ഡോക്ടർമാർക്കും വിദ്യാർഥികൾക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ജാൻസത്തിൽ വസ്ത്രം തുന്നാൻ എത്തിയ 15 കാരിയെ പീഡപ്പിച്ച തയ്യൽക്കാരൻ പിടിയിൽ. തയ്യൽക്കാരനായ ഫിറോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കട പുറത്തുനിന്ന് പൂട്ടാൻ സഹായിച്ച ഫിറോസിന്റെ സുഹൃത്ത് അദ്നാനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വസ്ത്രങ്ങൾ തയ്പ്പിച്ചു വാങ്ങുന്നതിനായി പെൺകുട്ടി തയ്യൽക്കടയിലെത്തിയതായിരുന്നു. ഈ സമയം കടയുടെ ഉടമയായ ഫിറോസ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും, സുഹൃത്തായ അദ്നാൻ കട പുറത്തുനിന്ന് പൂട്ടുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും കട തകർത്ത് അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫിറോസിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കടയ്ക്കുള്ളിൽ കണ്ടെത്തി.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മുഖ്യപ്രതി ഫിറോസിനെ അറസ്റ്റ് ചെയ്തതായും മറ്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
International
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സൈനിക പരിശീലന കേന്ദ്രമായ ആർമി ഫൗണ്ടേഷൻ കോളജിൽ (എഎഫ്സി) കടുത്ത സ്ത്രീവിരുദ്ധത നിലനിൽക്കുന്നതായി ആരോപണം. ഇവിടെ പഠിക്കുന്ന പെൺകുട്ടികൾ കടുത്ത ലൈംഗിക പീഡനങ്ങൾക്കിരയാകുന്നതായി ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കൂട്ട ബലാത്സംഗത്തിന് ഇരയായ കഥയും ഒരാൾക്കു പറയാനുണ്ടായിരുന്നു. ജൂണിയർ സൈനികരും പരിശീലകർ അടക്കമുള്ള കോളജ് സ്റ്റാഫും സ്ത്രീവിരുദ്ധ മനോഭാവം പടർത്തുന്നായും ആരോപിക്കപ്പെടുന്നു.
നോർത്ത് യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ സ്ഥിതി ചെയ്യുന്ന എഎഫ്സി, ബ്രിട്ടീഷ് ആർമിയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. 16 വയസിൽ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്നവർക്കാണ് ഇവിടെ പരിശീലനം നല്കുന്നത്. നിലവിൽ 889 പേർ ഇവിടെ പരിശീലനം നേടുന്നു. ഇതിൽ 70 പെൺകുട്ടികളുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ പഠിച്ച നാലു പേരാണ് ബിബിസിക്കു മുന്നിൽ, തങ്ങൾ നേരിട്ട കൊടിയ പീഡനങ്ങൾ വിവരിച്ചത്. ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നാലു പേരും സൈനികസേവനം മതിയാക്കി.
17-ാം വയസിൽ കൂട്ടമാനഭംഗത്തിന് ഇരയാകേണ്ടിവന്ന കാര്യമാണ് ഒരാൾക്കു പറയാനുണ്ടായിരുന്നത്. പീഡിപ്പിച്ച എല്ലാവരും ഏതാണ്ട് ഇതേ പ്രായത്തിലുള്ള ജൂണിയർ സൈനികരായിരുന്നു. നാലു മണിക്കൂർ നേരമാണ് പീഡനം സഹിക്കേണ്ടിവന്നത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുശേഷം സൈന്യത്തിൽനിന്ന് രാജിവച്ചതായും ഈ സ്ത്രീ പറഞ്ഞു.
കൂട്ടമാനഭംഗം നേരിട്ടകാര്യം നോർത്ത് യോർക്ക്ഷെയർ പോലീസിനു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസ് ആർക്കെതിരേയും കേസെടുത്തില്ല. പിന്നീട് നോർത്ത് യോർക്ക്ഷെയർ പോലീസുമായി ഫിനാൻഷ്യൽ സെറ്റിൽമെന്റ് ഉണ്ടാക്കിയെന്നും ഈ സ്ത്രീ കൂട്ടിച്ചേർത്തു.
ഒരു ജൂണിയർ സൈനകനിൽനിന്ന് ആക്രമണവും ലൈംഗിക പീഡനവും നേരിടേണ്ടിവന്ന കാര്യമാണ് മറ്റൊരു വനിതയ്ക്കു പറയാനുണ്ടായിരുന്നത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ കോളജിൽ നിരന്തരം ഉയരുന്നതായി വേറൊരു സ്ത്രീയും വെളിപ്പെടുത്തി.
2018 ജനുവരി മുതൽ 2025 ജൂൺ വരെ ഈ കോളജിലെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് 176 പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ 32 പരാതികൾ കോളജിലെ സ്ഥിരം ജീവനക്കാർക്കും 144 എണ്ണം ജൂണിയർ സൈനികർക്കും എതിരേയായിരുന്നു.
ബിബിസി റിപ്പോർട്ട് അങ്ങേയറ്റം വേദയുളവാക്കുന്നതും ഗൗരവകരവുമാണെന്ന് ബ്രിട്ടീഷ് ആർമി പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ നേരിട്ടവരും അതിനു സാക്ഷികളായവരും മുന്നോട്ടു വരണമെന്നും സൈന്യം അഭ്യർഥിച്ചു.
Kerala
കൊച്ചി: കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന് പിന്നിലെ സൗത്ത് സ്റ്റാര് അപ്പാര്ട്ട്മെന്റില് ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന് ശ്രമം. ഇന്ന് പുലര്ച്ചെ 4.15നാണ് സംഭവം. അഞ്ചു യുവതികള് താമസിക്കുന്ന ഫളാറ്റിനുള്ളില് അതിക്രമിച്ച് കടന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചത്.
യുവതി നിലവിളിച്ച് മുറിയില് നിന്നും ഇറങ്ങി ഓടിയതോടെ അജ്ഞാതന് ബാല്ക്കണി വഴി രക്ഷപ്പെടുകയായിരുന്നു. അപ്പാര്ട്ട്മെന്റിന്റെ മുന് വാതിലും ബാല്ക്കണിയുടെ വാതിലും തുറന്നു കിടക്കുകയായിരുന്നു. എന്നാല് ഫ്ളാറ്റില് എവിടെയും മോഷണശ്രമത്തിന്റെ ലക്ഷണങ്ങളില്ല. ബെഡ്റൂമിന്റെ നിലത്ത് നിന്നു രക്തക്കറകള് കണ്ടെത്തി.
അലമാരയുടെ വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. എന്നാല് മേശപ്പുറത്തുണ്ടായിരുന്ന പഴ്സ് സ്പര്ശിച്ചിരുന്നില്ല. പെണ്കുട്ടി കടവന്ത്ര പോലീസ് സ്റ്റേഷനില് പരാതി നല്കി. തറയില് നിന്നും ലഭിച്ച രക്തതുള്ളികളുടെ സാമ്പിളുകളും പരാതിക്കൊപ്പം കൈമാറി.
Kerala
മൂവാറ്റുപുഴ: ആറു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 46കാരന് 78 വര്ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ സ്പെഷല് കോടതി.
കാസര്ഗോഡ് ജില്ലയിൽ ജോലിചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയെയാണു ജഡ്ജി എ. സമീര് ശിക്ഷിച്ചത്.വിധി കേട്ട പ്രതി കോടതിക്കുള്ളില് കുഴഞ്ഞുവീണു.
തുടര്ന്ന് മൂവാറ്റുപുഴ ജനറല് ആശുപത്രിയില് വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് പ്രതിയെ സെന്ട്രല് ജയിലിലേക്കു കൊണ്ടുപോയത്. 2019 ഡിസംബര് 16ന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് വിധി.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് രണ്ട് പോലീസുകാര് അറസ്റ്റിൽ. മകളുടെ പിറന്നാള് ആഘോഷിക്കാമെന്ന പേരില് പെണ്കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന് പെണ്കുട്ടിയുമായി മുന്പേ ബന്ധമുണ്ടായിരുന്നു. പോലീസ് ക്വാട്ടേഴ്സില് വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പീഡനസമയം സഹ പോലീസുകാരനും നാല് വയസുള്ള മകനും ക്വാട്ടേഴ്സിന് മുൻപിൽ കാവൽ നിന്നു.
ഇതിനിടെ പെണ്കുട്ടി ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയുമായിരുന്നു. പീഡനവിവരം വീട്ടുകാരെ അറിയിച്ചു.
തുടര്ന്ന് പെണ്കുട്ടിയും കുടുംബവും നൽകിയ പരാതി അടിസ്ഥാനത്തിൽ കേസെടുത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഫോറന്സിക് അടക്കം മറ്റ് പരിശോധനകള് നടന്നുവരികയാണ്.
National
ഹൈദരാബാദ്: വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗമായ യുവതിയെ കാറിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ടാക്സി ഡ്രൈവർ പ്രശാന്ത് കുമാർ (23) അറസ്റ്റിലായി.
വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകാനായി യുവതി ടാക്സി ബുക്ക് ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ പ്രശാന്ത് തെറ്റായ റൂട്ടിലൂടെ സഞ്ചരിക്കുകയും നിർമാണത്തിലിരിക്കുന്ന ഒരു സ്കൂളിന് സമീപം കാർ നിർത്തുകയുമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ പിൻവാതിൽ തുറന്ന് യുവതിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പീഡനം ചെറുക്കാൻ ശ്രമിച്ച യുവതി പിന്നീട് പ്രതിയെ തള്ളിമാറ്റിയാണ് കാറിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് റോഡിലിറങ്ങി ബഹളം വയ്ക്കുകയും ചെയ്തു. ഇതിനിടെ പ്രതി കാറുമായി കടന്നുകളഞ്ഞു.
പിന്നീട് യുവതി വിമാനത്താവളത്തിലെത്തി പോലീസ് ഔട്ട്പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി എം. സിറാജാണ് പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ പീഡിപ്പിച്ചത്.
കുറച്ചുനാളുകൾക്ക് മുൻപ് സിറാജ് ചിറ്റൂരിലെത്തിയിരുന്നു. ഇവിടെവച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കാമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു.
യുവതിയെയും മകളെയും സഹോദരനെയും സിറാജ് ഫാമിലേക്ക് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി. അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ ഇരിക്കാനും ആവശ്യപ്പെട്ടു.
മുറിയിൽ വച്ച് സിറാജ് കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി ബഹളം വച്ചു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡു ചെയ്തു.
National
ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്.
രണ്ട് ദിവസം മുൻപ് ടി. നരസീപുരയിലെ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവതിയെ പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ശാന്തേമാരഹള്ളിയിലെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
യുവതിയെ മാറി മാറി ബലാത്സംഗം ചെയ്ത പ്രതികൾ ഇവരുടെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും തട്ടിയെടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വീട്ടിലുണ്ടെന്നും അവിടെ എത്തിച്ചാൽ തരാമെന്നും യുവതി പറയുകയായിരുന്നു.
തുടർന്ന് പ്രതികൾ കാറിൽ യുവതിയെ താമസ സ്ഥലത്ത് എത്തിച്ചു. ഇവിടെ എത്തിയ ഉടൻ വീട്ടുടമയുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറിയ യുവതി സംഭവം വിവരിച്ചു. ഇതോടെ വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. യുവതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പശ്ചിമ ബംഗാൾ സ്വദശിയായ യുവതി ടി.നരസിപുരയിലെ ഒരു കടയിൽ ജോലി ചെയ്യുകയാണ്.
National
ഭുവനേശ്വർ: ഒഡീഷയിൽ പീഡനശ്രമത്തിനിടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ട യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിൽ നിന്ന് യുവതിയെ കണ്ടെത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്ന യുവതി പ്രതിയുടെ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറി. എന്നാൽ യാത്രയ്ക്കിടയിൽ ഇയാൾ യുവതിയെ ലൈംഗികമായി ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ ചെറുത്തുനിൽക്കുകയും അവിടെനിന്ന് രക്ഷപ്പെട്ട് ഓടുകയുമായിരുന്നു. എന്നാൽ ഓടുന്നതിനിടയിൽ വനത്തിനുള്ളിൽ വഴിതെറ്റി.
വനത്തിൽ അകപ്പെട്ട യുവതി ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഡ്രോണുകളും ഫ്ലെയർ ഗണുകളും റോക്കറ്റ് പടക്കങ്ങളും ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. ഈ വെളിച്ചവും ശബ്ദവും തിരിച്ചറിഞ്ഞ് നിൽക്കുന്ന സ്ഥലം യുവതി പോലീസിനെ അറിയിക്കുകയും സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്സോ നിയമപ്രകാരവും അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പെൺകുട്ടിയുടെ വീടിനു തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്ന രാഹുൽ രാജു മഡാവി (30) എന്ന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ വ്യക്തമാക്കി.
അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകിയപ്പോൾ ആശുപത്രിക്ക് മുന്നിൽ വൻ ജനരോഷം അരങ്ങേറി. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരില് വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച പ്രതി പിടിയില്. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന് ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്ക്കര് ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന് ശ്രമിച്ചത്.
യുവതി ഒറ്റയ്ക്ക് വീട്ടില് എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില് മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്റെ വാതില് തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന് ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള് അടുക്കി വയ്ക്കാന് ശ്രമിച്ചു.
ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്ണ നഗ്നനായി അകത്തു കടക്കുകയും വാതില് കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര് പോലീസില് പരാതി നല്കിയത്.
Kerala
കൊച്ചി: പെരുമ്പാവൂരില് യുവതിക്ക് നേരെ ലൈംഗികാതിക്രമം. വീട്ടില് കവര്ച്ചയ്ക്കെത്തിയ മോഷ്ടാവാണ് ലൈംഗികാതിക്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. യുവതിയും ഭര്ത്താവും പുറത്തു പോയ സമയത്താണ് വീട്ടില് മോഷ്ടാവ് എത്തിയത്.
ഏഴു മണിയോടെ യുവതി തിരിച്ചെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്റെ വാതില് തുറന്നു കിടക്കുന്നതും അലമാര കുത്തി തുറക്കാന് ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള് അടുക്കിവയ്ക്കാന് ശ്രമിച്ചു.
ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്ണ നഗ്നനായി അകത്തു കടക്കുകയും വാതില് കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര് പോലീസില് പരാതി നല്കിയത്. പെരുമ്പാവൂര് പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: കുട്ടികൾക്കതിരേയുള്ള ലൈംഗികാതിക്രമ സംഭവങ്ങളിൽ സ്കൂൾ അധികൃതർക്കു പരാതി ലഭിച്ചിട്ടും സ്വന്തം നിലയിൽ അന്വേഷണം നടത്തി ഒത്തുതീർപ്പിനു ശ്രമിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി.
ഇരയായ കുട്ടിയിൽനിന്ന് നേരിട്ടു പരാതി ലഭിച്ചശേഷം തങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സ്കൂൾ അധികൃതർക്കു കഴിയില്ലെന്നും ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എട്ടുവയസുകാരിയായ വിദ്യാർഥിനി സീനിയർ വിദ്യാർഥിയിൽനിന്നു നേരിട്ട അതിക്രമം പോലീസിനെ അറിയിക്കാതെ മറച്ചുവച്ച ഗോഹട്ടിയിലെ സ്കൂൾ പ്രധാനാധ്യാപികയെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി.
ഒരു കുറ്റം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസിന്റെ അന്വേഷണത്തിലൂടെയാണെന്നും സ്കൂൾ അധികൃതരുടെ മുൻകൂർ അന്വേഷണം തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമേ കാരണമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ പരാതി നേരിട്ടു ലഭിച്ച ഹെഡ്മിസ്ട്രസിനെതിരേ മാത്രം വിചാരണ തുടരാൻ ഉത്തരവിട്ട കോടതി സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലാതിരുന്ന പ്രിൻസിപ്പൽ, വാർഡൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റു വിദ്യാർഥികളെയും കേസിൽനിന്ന് ഒഴിവാക്കി.
Kerala
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.
തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 11 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രഭാഷ് മണ്ഡലിനെ പോലീസ് വെടിവച്ചുകൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് സംഭവം.
പോലീസിന്റെ പക്കൽനിന്നു തോക്ക് തട്ടിയെടുത്ത ശേഷം വെടിയുതിർത്ത് ഓടാൻ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്റെ ഭാഗമായി തിരികെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. കേസിലെ മറ്റു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. കൊലയ്ക്കു മുമ്പു പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സുഹൃത്തിന്റെ പിറന്നാളിനു സമ്മാനം വാങ്ങാനായി വീട്ടിൽനിന്നു ശനിയാഴ്ചയാണ് പെൺകുട്ടി പുറത്തുപോയത്. കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ചാക്കിൽകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, പെൺകുട്ടിയുടെ കൊലപാതകത്തിൽ വൻ പ്രതിഷേധവും ജനരോഷവും കത്തിനിൽക്കുന്നതിനിടയിൽ പ്രതി വെടിയേറ്റു മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണവും ശക്തമാണ്. ജനരോഷംതണുപ്പിക്കാനുള്ള തന്ത്രമാണോ അരങ്ങേറിയതെന്ന സംശയം വിവിധ കോണുകളിൽനിന്ന്ഉയർന്നുകഴിഞ്ഞു. ഏറ്റുമുട്ടൽ കൊലയാണ് നടന്നതെന്നു പ്രതിപക്ഷവും ആരോപിക്കുന്നു.
Kerala
പത്തനംതിട്ട: പതിനൊന്നു പേർ പീഡിപ്പിച്ചെന്ന് ഒന്പതാം ക്ലാസ് വിദ്യാർഥിനി നൽകിയ വ്യാജ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. കോന്നി ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണച്ചുമതല.
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനോട് നിർദേശിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയെ ത്തുടർന്ന് ആറു പേരെയാണ് കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളിൽ ഒരാൾക്ക് ക്രൂരമർദനമേറ്റതായ ആരോപണത്തിലും അന്വേഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പെൺകുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പോലീസിനോടു പറയാനുണ്ടായ കാരണങ്ങൾ, പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ ഇവർ തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടൽ എസ്ഐ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, എസ്ഐയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കും. മർദനത്തിനിരയായ യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഈ പരിചയമാകാം തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ് സംശയിക്കുന്നു.
കുടുംബാംഗങ്ങൾ നിയമനടപടിക്ക്
കൂടലിലെ പെൺകുട്ടിയുടെ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത 20 കാരനു നേരേയുണ്ടായ മർദനവും പോലീസ് മുറയും സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചെന്നു കാട്ടി കൂടൽ എസ്ഐക്കും പോലീസിനുമെതിരേ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിക്കെതിരേ യുവാവ് ഇന്നു പരാതി നൽകും.
ഇതിനിടെ, വ്യാജ പീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങൾ രംഗത്തെത്തി. പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നല് ആൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം കൂടൽ പോലീസ് സ്റ്റേഷനിൽ നിർത്തുകയും മാനസികമായി തളർത്തുകയും ചെയ്തെന്നാണ് ആക്ഷേപം. പ്രാഥമികമായ ഒരു പരിശോധനയും ഇല്ലാതെ കുട്ടികളെ പോലീസ് സംഘം മാനസികമായി പീഡിപ്പിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിന് പോലീസ് സമ്മതിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും.
സഹപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാനുണ്ടായ കാരണമെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 11 പേർക്കെതിരേ പെൺകുട്ടി പീഡനപരാതി നൽകാനുണ്ടായ സാഹചര്യമാണ് പോലീസ് സംഘം അന്വേഷിക്കുന്നത്.
National
പൂന: മൂന്നുവയസുള്ള പെൺകുട്ടിയെ മിഠായി കാട്ടി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊന്ന കേസിൽ അറുപത്തിയഞ്ചുവയസുകാരന് കോടതി വധശിക്ഷ വിധിച്ചു.
നസ്രാപുർ ഗ്രാമത്തിൽ നടന്ന സംഭവം കൊടുംക്രൂരകൃത്യമാണെന്നും അപൂർവങ്ങളിൽ അപൂർവമാണെന്നും നിരീക്ഷിച്ച അഡീഷണൽ സെപ്ഷൽ ജഡ്ജി എസ്.ആർ. സലുംഖെ, പ്രതി ഭീംറാവു കാംബ്ലെയെ മരണംവരെ തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു.
സംഭവം നടന്ന് 60 ദിവസത്തിനുള്ളിലാണ് വിധി പ്രസ്താവിക്കുന്നത്. 62 വയസുള്ള സ്ത്രീയെയും 17 വയസുള്ള പെൺകുട്ടിയെയും പീഡിപ്പിച്ചകേസിലെ പ്രതികൂടിയാണ് ഭീംറാവു.
National
ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
വീട് വിട്ടിറങ്ങിയ പെൺകുട്ടി ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിലാണ് വിവിധ ഹോട്ടലുകളിൽവച്ച് ബലാത്സംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഒരു റിക്ഷാത്തൊഴിലാളിയാണ് അടുപ്പം സ്ഥാപിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പണം വാങ്ങി ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. പിന്നീട് ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ പലദിവസങ്ങളിലായി ബലാത്സംഗം ചെയ്തതെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. നിരന്തരം പീഡനത്തിനിരയായി ശാരീരികമായി അവശയായിട്ടും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഇതിൽ എട്ട് പേരെ പോലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. ബാക്കി പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവർ ബബ്ലു (25) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ മെഹ്റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുന്നത്. നടപ്പാതയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ രീതിയിൽ ഒരു ടാക്സി കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബബ്ലുവിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മെഹ്റോളിയിലെ വനപ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Kerala
കൊച്ചി: വിദ്യാര്ഥിനിയെ ബംഗളൂരുവില് കൊണ്ടുപോയി ലഹരി നല്കി പീഡിപ്പിച്ച കേസില് 19കാരനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. അയ്യമ്പിള്ളി അഴിക്കനാട്ട് വീട്ടില് രോഹിത് ആണ് അറസ്റ്റിലായത്.
വിദ്യാര്ഥിനിയെ കാണാതായെന്ന വീട്ടുകാരുടെ പരാതിയെ തുടര്ന്ന് മുനമ്പം പോലീസ് നടത്തിയ അന്വേഷണത്തില് ബംഗളൂരുവില് നിന്നാണ് പ്രതിയെയും വിദ്യാര്ഥിനിയെയും കണ്ടെത്തിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
പത്തനംതിട്ട: അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബിജെപി മുൻ കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി. രഞ്ജുവാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതിക്കെതിരെ അടൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കൊല്ലം ജില്ലയില് ബിജെപിയിലെ അറിയപ്പെടുന്ന പ്രാദേശിക നേതാവായിരുന്ന രഞ്ജുവിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്ട്ടിയില് നിന്ന് മാറ്റിനിര്ത്തിയത്.
National
മുംബൈ: നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ സഹപാഠിയും സംഘവും ചേർന്ന് പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും മന്ത്രവാദത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി.
സംഭവത്തിൽ പ്രധാന പ്രതിയായ അയാസ് മദാരെ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ഒരു മൗലവിയെ കണ്ടെത്താനായി പോലീസ് സംഘം നിലവിൽ മധ്യപ്രദേശിലേക്ക് തിരിച്ചു.
അയാസ് മദാരെ, ഇയാളുടെ കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു.
പിന്നീട് യുവതിയെ നിർബന്ധപൂർവം മന്ത്രവാദ ക്രിയകൾക്ക് വിധേയയാക്കുകയും, ഒരു മൗലവിയുടെ സാന്നിധ്യത്തിൽ മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
2025 ഫെബ്രുവരി എട്ടിന് ഒരു ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് പ്രതിയായ അയാസ്, 24കാരിയായ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനിയം നൽകിയത്. യുവതി ബോധരഹിതയായ സമയത്ത് പ്രതി ഇവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി.
ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതി തന്നെ നിരന്തരം ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി യുവതി പരാതിയിൽ പറയുന്നു. ഭീഷണിയെത്തുടർന്ന് പലപ്പോഴായി നാല് ലക്ഷത്തോളം രൂപ പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. ഭർത്താവിന്റെ പദവിയും കുടുംബജീവിതവും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഈ ക്രൂരതകളെല്ലാം ചെയ്തത്.
ഈ കേസിൽ നിലവിൽ പുറത്തുവന്ന ഒരു വീഡിയോ പ്രതികൾക്കെതിരെയുള്ള ഏറ്റവും നിർണായകമായ തെളിവായി മാറിയിരിക്കുകയാണ്. വീഡിയോയിൽ, യുവതി കരഞ്ഞുകൊണ്ട് തന്നെ വിട്ടയക്കാൻ പ്രതിയായ അയാസ് മദാരെയോട് കെഞ്ചുന്നതായി കാണാം.
അയാസ് യുവതിയുടെ കൈകളിൽ ബലമായി പിടിച്ചുവച്ച് മതപരമായ ശ്ലോകങ്ങൾ ഉച്ചരിക്കുകയും അവളുടെ മേൽ ആവർത്തിച്ച് ഊതുകയും ചെയ്യുമ്പോൾ, എന്നെ വിടൂ എന്ന് യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി പരമാവധി ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ മന്ത്രവാദ ക്രിയകൾക്ക് ശേഷം താൻ ഔദ്യോഗികമായി മതം മാറ്റപ്പെട്ടു എന്ന് പ്രതികൾ പ്രഖ്യാപിച്ചതായി യുവതി ആരോപിക്കുന്നു. ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനവും മന്ത്രവാദ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിയിക്കാൻ ഈ ഡിജിറ്റൽ തെളിവ് പോലീസിനെ ഏറെ സഹായിക്കും.
പ്രതിയായ അയാസ് മദാരെ പലപ്പോഴും ഒരു പ്ലാസ്റ്റിക് കുപ്പിയിൽ ദ്രാവകങ്ങൾ കൊണ്ടുവരികയും അത് കുടിക്കാൻ തന്നെ നിർബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഇത് കുടിച്ചതിന് ശേഷം ഇയാൾ ഉർദുവിൽ എന്തൊക്കെയോ മന്ത്രിക്കുകയും യുവതിയുടെ മുഖത്തേക്ക് ഊതുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ഹിപ്നോട്ടിസവും മന്ത്രവാദവുമാണ് എന്ന് അവകാശപ്പെട്ടായിരുന്നു പ്രതി യുവതിയെ പീഡിപ്പിച്ചിരുന്നത്.
മേയ് 31ന് അയാസ് മദാരെയും ഇയാളുടെ കൂട്ടാളിയും ചേർന്ന് യുവതിയെ ബലമായി കൽമേശ്വറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് കേസിൽ മൂന്നാം പ്രതിയായ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ താമിയ ഗ്രാമത്തിൽ നിന്നുള്ള ഹസ്രത് മൗലാന എന്നയാൾ രംഗപ്രവേശം ചെയ്യുന്നത്.
അവിടെ വച്ച് മൗലാന പ്രത്യേക മതപരമായ ചടങ്ങുകൾ നടത്തുകയും യുവതിയെ നിർബന്ധിച്ച് "ഖബൂൽ ഹേ' എന്ന് പറയിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷമാണ് ഒളിവിൽ പോയ മൗലാനയെ കണ്ടെത്താൻ നാഗ്പൂർ പോലീസ് പ്രത്യേക സംഘത്തെ മധ്യപ്രദേശിലേക്ക് അയച്ചത്.
തന്റെ പൂർണമായ സമ്മതമില്ലാതെ, നിർബന്ധിതമായാണ് ഈ ചടങ്ങുകളെല്ലാം നടത്തിയതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ചടങ്ങുകൾക്ക് ശേഷം, യുവതി ഔദ്യോഗികമായി ഇസ്ലാം മതം സ്വീകരിച്ചുവെന്നും അയാസുമായുള്ള അവരുടെ വിവാഹം കഴിഞ്ഞുവെന്നും മൗലാന പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് യുവതിയെക്കൊണ്ട് നിർബന്ധിപ്പിച്ച് മാംസം കഴിപ്പിക്കുകയും കൽമ ചൊല്ലിക്കുകയും ചെയ്തു.
ഇതിനുശേഷം പ്രതികൾ യുവതിയെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് അയാസ് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതികൾ യുവതിയുടെ വീട്ടിൽ നിരന്തരം അതിക്രമിച്ചു കയറി ലൈംഗീകമായി പീഡിപ്പിക്കുന്നത് തുടർന്നതായും യുവതി എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.
പ്രതികൾക്കെതിരെ ബലാത്സംഗം, നിരന്തരമായ ലൈംഗീക പീഡനം, പണം തട്ടിയെടുക്കൽ, ബ്ലാക്ക്മെയിലിംഗ്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ, മഹാരാഷ്ട്രയിലെ കർശനമായ മന്ത്രവാദ വിരുദ്ധ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
Kerala
കാസര്ഗോഡ്: കൗമാരക്കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. കേസില് കാസര്കോഡ് സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുബ പ്രശ്നം തീര്പ്പാക്കാനെന്ന വ്യാജേന 19കാരിയെ ലോഡ്ജില് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.
ബലംപ്രയോഗിച്ച് ആക്രമിച്ചെന്നും ഫോണ് പിടിച്ച് വാങ്ങി കെട്ടിയിട്ടെന്നും യുവതി പോലീസിന് മൊഴി നല്കി. ക്രൂര പീഡനമാണ് പെൺകുട്ടി നേരിട്ടത്. പ്രതി ക്രൂമരമായി മര്ദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്.
കുടുബാംഗങ്ങള് എല്ലാവരും ഉണ്ടെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജില് വിളിച്ച് വരുത്തിച്ചാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതിയില് നിന്ന് കൂടുതല് വിവരങ്ങള് ശേഖരിച്ച് അന്വേഷണം ഊര്ജ്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ പോയ യുവതിയെ ലഹരിമരുന്ന് നൽകി അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ പുല്ല് ശേഖരിക്കാൻ പോയ യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.
യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവും ഉയരുന്നുണ്ട്.
Kerala
കൊച്ചി: ബലാത്സംഗം പൊതുസമൂഹത്തിനോടുള്ള കുറ്റകൃത്യമായതിനാല് പ്രതിശ്രുതവരന് ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേര്പ്പെട്ടെന്ന പരാതിയിലെടുത്ത കേസ് ഒത്തുതീര്പ്പായാലും റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.
കമിതാക്കളായിരുന്ന മെഡിക്കല് വിദ്യാര്ഥികളുടെ വിവാഹനിശ്ചയത്തിനുശേഷം വരന് തന്റെ വീട്ടില്വച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില് കളമശേരി പോലീസെടുത്ത കേസ് റദ്ദാക്കാനാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന് വിസമ്മതിച്ചത്.
സംഭവത്തിനുശേഷം തന്നെ കൂട്ടുകാര്ക്കുമുന്നില് അധിക്ഷേപിച്ചെന്നും വിവാഹത്തിനു തയാറായില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്, തമ്മില് വിവാഹിതരാകുന്നതിനാല് കേസ് തുടരാന് ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി പരാതിക്കാരി നല്കിയ സത്യവാങ്മൂലത്തോടൊപ്പമായിരുന്നു കേസ് റദ്ദാക്കാനുള്ള വരന്റെ ഹര്ജി.
എന്നാല്, കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം സമൂഹത്തിനെതിരായ ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ കുറ്റകൃത്യത്തെ രണ്ടു വ്യക്തികള് തമ്മിലുള്ള സ്വകാര്യ തര്ക്കമായി മാത്രം കാണാനാകില്ല. അതിനാല് ഒത്തുതീര്പ്പ് ഈ കേസില് ബാധകമല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നേരത്തേ സമാനരീതിയില് കോടതിയെ സമീപിച്ചെങ്കിലും പിന്നിട് ഹര്ജി പിന്വലിച്ചതില്നിന്നു യുവതിക്ക് ഇക്കാര്യത്തില് വ്യക്തമായ നിലപാടില്ലന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്ന്നാണ് ഹര്ജി തള്ളിയത്.
National
തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ടിവികെയുടെ രണ്ട് പ്രാദേശിക നേതാക്കൾ അറസ്റ്റിലായി. തൂത്തുക്കുടി, രാമനാഥപുരം ജില്ലക്കാരാണ് പ്രതികൾ. തമിഴ്നാട്ടിലെ വോട്ടെണ്ണലിന് തലേന്ന് മേയ് മൂന്നിനാണ് തൂത്തുക്കുടി ശ്രീവൈകുണ്ടഠം സ്വദേശിയായ യുവതി പീഡനത്തിനിരയായത്.
ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കാറിൽവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയതിന് ശേഷം ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ശ്രീവൈകുണ്ഠം വനിത പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ബാലസുബ്രമണ്യത്തിനെയും ജയബാലിനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ഡിഎംകെയെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിജയ് നിർവഹിക്കണമെന്ന് കനിമൊഴി എംപി വിമർശിച്ചു. ക്രമസമാധാന തകർച്ചയിൽ ഡിഎംകെ സർക്കാരിന്റെ വഴിയിൽ തന്നെയാണെന്ന് കെ.അണ്ണാമലൈ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.
National
ചെന്നൈ: പത്തു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തില് പോലീസുകാർ ചിരിച്ചുകളിച്ചതിൽ വ്യാപക വിമർശനം. കോയമ്പത്തൂരില് നടന്ന വാര്ത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം.
വെസ്റ്റ് സോൺ ഐജി ആർ.വി.രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി.സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലട്ടിപ്പള്ളി പവൻകുമാർ റെഡ്ഡി തുടങ്ങിയവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമുയർന്നു.
തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചിരിച്ചുകളിച്ചിരിക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്. സംഭവം വിവാദമായെങ്കിലും ഐജിയോ മറ്റു പോലീസ് ഉദ്യോഗസ്ഥരോ വിശദീകരണമൊന്നും നൽകിയിട്ടില്ല.
Kerala
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില് മൊഴി മാറ്റി പരാതിക്കാരി. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയത്.
മൊഴി നൽകുന്നതിനിടെ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികളാണ് കേസില് കൂറുമാറിയത്.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില് നെയ്യാറ്റിന്കര സെഷന്സ് കോടതിയില് തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മേയിലാണ് കുറ്റപത്രം നല്കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള് ചുമത്തിയായിരുന്നു കുറ്റപത്രം സമര്പ്പിച്ചത്.
പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് എല്ദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തില് പറയുന്നു. എല്ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില് പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവര്ക്കെതിരെ കുറ്റപത്രത്തില് പറയുന്നത്.
അടിമലത്തുറയിലെ റിസോര്ട്ടില് വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത് എന്നാണ് പരാതി. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് പിന്നീട് എംഎല്എ ബലാത്സംഗം ചെയ്തെന്നും കുറ്റപത്രത്തില് പറയുന്നു.
കോവളത്തുവച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന് ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്. എംഎല്എ ബലാത്സംഗം ചെയ്തത് അഞ്ച് വര്ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില് പറയുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബുഡ്ഗാമിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 200 മീറ്റർ അകലെയുള്ള വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഗൽവാൻപോര ഗ്രാമത്തിൽ നിന്ന് കുട്ടിയെ കാണാതാവുന്നത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ബലാത്സംഗവും കൊലപാതകവുമാണെന്നാണ് പോലീസ് പറഞ്ഞത്.
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും വിദ്യാഭ്യാസ മന്ത്രി സക്കീന യാതൂവും പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും എത്രയും വേഗം നീതി ലഭ്യമാക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽക്കുകയും ചെയ്തു.
Kerala
കൊച്ചി: മോഡലിംഗിന്റെ മറവില് മനുഷ്യക്കടത്തും പെണ്വാണിഭവും നടത്തിയ കേസില് നിര്ണായക കണ്ടെത്തല്. സെക്സ് റാക്കറ്റിന്റെ പ്രവര്ത്തനം തുടങ്ങിയത് അഞ്ചു വര്ഷം മുമ്പാണെന്ന് പോലീസ് കണ്ടെത്തി. കോവിഡിന് ശേഷമാണ് തങ്ങള് സെക്സ് റാക്കറ്റ് ആരംഭിച്ചത് എന്നാണ് മുഖ്യപ്രതികളായ ബിലാലിന്റെയും സിന്ധുവിന്റെയും മൊഴി.
പൂര്ണമായും ദുബായി കേന്ദ്രീകരിച്ചായിരുന്നു പ്രവര്ത്തനം. ജോലിയും മോഡലിംഗില് അവസരവും വാഗ്ദാനം ചെയ്ത് യുവതികളെ കടത്തിയ ശേഷം മയക്കുമരുന്ന് നല്കി പലര്ക്കും കാഴ്ചവയ്ക്കുകയായിരുന്നു. ചില മാസങ്ങളില് അഞ്ചു യുവതികളെ വരെ ഇയാള് വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തല്.
ശ്രീകുമാര് എന്ന ബിലാലും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി രഹസ്യ മൊഴി നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് പ്രതിയുടെ ലൈംഗികശേഷി പരിശോധിച്ചു. ബംഗളൂരുവില് നിന്നും യുവതികളെ വിദേശത്തേക്ക് എത്തിച്ചതായും പോലീസിന് വിവരം ലഭിച്ചു. മൂന്നു യുവതികള് പരാതി നല്കിയിട്ടുണ്ട്.
ബിലാലിന്റെ ടെലിഗ്രാം ഗ്രൂപ്പുകളുടെ വിവരം പോലീസ് ശേഖരിച്ചു. ഇതില് നിരവധി പെണ്കുട്ടികളുടെ ചിത്രങ്ങളും ഇന്സ്റ്റഗ്രാം ഐഡികളും നിര്ണായക ചാറ്റുകളുമടക്കം ഉണ്ടായിരുന്നു. ഫോണ് ഫോറന്സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബിലാലിന് നിരവധി സിമ്മുകള് ബാങ്ക് അക്കൗണ്ടുകളുമുണ്ട്.
വിദേശത്ത് മോഡലിംഗിനുള്ള സാധ്യത, ജോലി എന്നിവയെ കുറിച്ച് യുവതികളെയും അവരുടെ വീട്ടുകാരെയും ബോധ്യപ്പെടുത്തി കൊണ്ടുപോകാനുള്ള നീക്കം നടത്തിയതും ബിലാല് ആണ്. റിമാന്ഡില് തുടരുന്ന പ്രതികള്ക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് തിങ്കളാഴ്ച സമര്പ്പിക്കും.
Kerala
കൊച്ചി: ആണ്സുഹൃത്തിനെ കത്തിമുനയില് നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്. എറണാകുളം സ്വദേശി സഞ്ജയ് (30) ആണ് എറണാകുളം സെന്ട്രല് പോലീസിന്റെ പിടിയിലായത്. ഇയാള് കൊലപാതകമടക്കം നിരവധി കേസുകളില് പ്രതിയാണ്. സൗത്ത് റെയില്വേ മേല്പ്പാലത്തിന് സമീപത്തുനിന്നാണ് ഇയാള് ഇന്നലെ വൈകുന്നേരം പിടിയിലായത്.
നിരവധി കേസുകളില് പ്രതികളായ കൊല്ലം ചാത്തന്നൂര് സ്വദേശി രാഹുല് (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവര് മൂന്നുപേരും ചേര്ന്നാണ് യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ചതെന്ന് സെന്ട്രല് പോലീസ് പറഞ്ഞു.
സെന്ട്രല് അസിസ്റ്റന്റ് പോലീസ് കമ്മീഷണര് പ്രേമാനന്ദ കൃഷ്ണയുടെ മേല്നോട്ടത്തില് സെന്ട്രല് എസ്എച്ച്ഒ ജിജോയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്. എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷന് എതിര്വശം കാടുപിടിച്ചുകിടക്കുന്ന ബ്യൂമോണ്ട് ഹോട്ടല് സമുച്ചയത്തിലായിരുന്നു സംഭവം.
സംഭവത്തെത്തുടര്ന്ന് നഗരത്തില് കാലങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില് പോലീസ് പരിശോധന നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര് കാളിരാജ് മഹേഷ്കുമാര് പറഞ്ഞു. വരും ദിവസങ്ങളില് പോലീസ് പരിശോധന ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനടുത്ത് വിവേകാനന്ദ റോഡിലുള്ള ബ്യൂമോണ്ട് ഹോട്ടല് സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് പ്രദേശവാസികള് പറയുന്നു. സന്ധ്യ മയങ്ങിയാല് മദ്യപസംഘങ്ങളും പിടിച്ചുപറിക്കാരുമൊക്കെ ഇവിടെ തമ്പടിക്കാറുണ്ട്. കമിതാക്കളില് പലരും ഇവിടെ എത്താറുണ്ടെന്നും പ്രദേശത്തെ കച്ചവടക്കാര് പറഞ്ഞു. ഏഴു നിലകളിലുള്ള ഈ ഹോട്ടല് തര്ക്കത്തെത്തുടര്ന്ന് ഏറെനാളായി അടഞ്ഞുകിടക്കുകയാണ്.
Kerala
കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.
മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഏഴ് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി.
Kerala
കൊച്ചി: ആണ്സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച കേസിലെ പ്രതികള് പിടിയില്. നിരവധി കേസുകളില് പ്രതികളായ കൊല്ലം ചാത്തന്നൂര് സ്വദേശി രാഹുല് (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്ട്രല് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷന് എതിര്വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല് സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്വേ സ്റ്റേഷന് റോഡില് എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന് ഈ കെട്ടിടത്തിനുള്ളില് കയറി നിന്നു. മഴ ശക്തമായപ്പോള് അവര് മുകളിലത്തെ നിലയിലേക്കു കയറി.
ആ സമയം പ്രതികള് ഈ കെട്ടിടത്തില് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള് ഇവര് ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര് പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്ന്ന് പരാതിക്കാരിയെ ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയും ചെയ്തത്. തുടര്ന്ന് യുവതി പ്രതികളില് ഒരാളുടെ കൈയില് കടിച്ചതിനുശേഷം അവിടെനിന്ന് ആണ്സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംതന്നെ അവര് പോലീസ് കണ്ട്രോള് റൂമില് വിവരം അറിയിച്ചു. ഉടന്തന്നെ പോലീസ് അവിടെ സ്ഥലത്തെത്തി. അപ്പോഴേക്കും പ്രതികള് രക്ഷപ്പെട്ടിരുന്നു.
സംഭവത്തിനുശേഷം കടുത്ത മാനസിക സംഘര്ഷത്തിലായ യുവതി പരാതി നല്കാന് വിമുഖത കാണിച്ചുവെങ്കിലും എറണാകുളം സെന്ട്രല് അസിസ്റ്റന്റ് പോലീസ് കമ്മീഷണര് പ്രേമാനന്ദ കൃഷ്ണ മുന്കൈയെടുത്ത് പ്രത്യേക കൗണ്സലിംഗ് നല്കുകയും തുടര്ന്ന് പിറ്റേന്ന് ഉച്ചയോടെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് എറണാകുളം സെന്ട്രല് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്യുകയുമായിരുന്നു.
സെന്ട്രല് പോലീസ് സ്റ്റേഷന് ഇന്സ്പെക്ടര് ജിജോയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന കെട്ടിടത്തില് സിസിടിവി കാമറ ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില് പ്രതികളില് ഒരാള് സഞ്ചരിച്ച ബൈക്കില്നിന്നാണു കേസിന്റെ നിര്ണായക വിവരം ലഭിക്കുന്നത്. ആ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.
പിടിയിലായ രണ്ടു പ്രതികള്ക്കുമെതിരേ പത്തിലേറെ കേസുകളുണ്ട്. മുഖ്യപ്രതിയായ ഡാനിഷ് പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട് ഓടി കെഎസ്ആര്ടിസി സ്റ്റാന്ഡിനു സമീപമുള്ള തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും പിന്നാലെ എത്തിയ പോലീസ് ഇയാളെ പിടികൂടി.
National
ഉത്തർപ്രദേശ്: ജിമ്മിലെത്തുന്ന യുവതിക്ക് പ്രീ-വർക്ക് ഔട്ട് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ബറേലിയിൽ ജിം ഉടമ അക്രം ബെയ്ഗും സഹോദരനും അറസ്റ്റിലായി. രാംപുർ ഗാർഡൻ സ്വദേശിയായ വിവാഹിതയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്.
2024 മുതൽ പ്രതികളുടെ ജിമ്മിൽ വർക്ക് ഔട്ടിനായി എത്തിയിരുന്ന യുവതിക്ക്, ഉടമയായ അക്രം ബെയ്ഗ് പതിവായി പാനീയത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കുമായിരുന്നു. തുടർന്ന് ജിമ്മിനുള്ളിലെ മുറിയിൽ വെച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീഡനവിവരം തിരിച്ചറിഞ്ഞ യുവതി ജിമ്മിൽ വരുന്നത് നിർത്തിയതോടെ നഗ്നവീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. യുവതിയിൽ നിന്ന് 80,000 രൂപ ഇവർ തട്ടിയെടുക്കുകയും ചെയ്തു. പ്രതികളുടെ ശല്യം സഹിക്കവയ്യാതെ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
പ്രതികളിൽ നിന്ന് മാരകായുധങ്ങളും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു. ഒരു തോക്കും മൂന്ന് വെടിയുണ്ടകളും, രണ്ട് പെൻഡ്രൈവുകൾ, രണ്ട് മൊബൈൽ ഫോണുകൾ, പീഡനത്തിന് ഉപയോഗിച്ച പ്രീ-വർക്ക് ഔട്ട് പൗഡറുകളും 10,000 രൂപയും പോലീസ് കണ്ടെത്തി.
National
അമരാവതി: ആന്ധ്രാപ്രദേശിൽ യുവതി നൽകിയ പീഡന പരാതിയിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസ്. സിഐ ചിന്നമല്ലയ്യക്കെതിരെയാണ് പരാതി.
ചിന്നമല്ലയ്യയുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലം പാട്ടത്തിനെടുത്ത യുവതിയാണ് പരാതിക്കാരി. വീട്ടിൽ അതിക്രമിച്ചു കയറിയ ചിന്നമല്ലയ്യ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കേസ് സത്യമാണെന്ന് തെളിഞ്ഞാൽ ചിന്നമല്ലയ്യക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ചിന്നമല്ലയ്യയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി (29)യെ യാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പട്ടികജാതി വിദ്യാർഥിനിയായ അതിജീവിതയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.
കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ എ. ഷഫീക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
Kerala
ചെറായി: എറണാകുളം ചെറായില് ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്ത റിസോര്ട്ട് മാനേജര് അറസ്റ്റില്. മാല്യങ്കര പടിഞ്ഞാറേ കാട്ടില് ഷിജിത്ത് (52) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര് സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ മാസം 22ന് ആയിരുന്നു സംഭവം.
വീടുവിട്ടിറങ്ങിയ യുവതി കൊടുങ്ങല്ലൂര് ഭരണിക്കിടെ പരിചയപ്പെട്ട ഒരു യുവാവുമായി ചെറായി ബീച്ചിന് സമീപത്തെ റിസോര്ട്ടില് മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ സുഹൃത്ത് ഇല്ലാത്ത സമയത്ത് മാനേജര് മുറിയില് എത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തുടര്ന്ന് യുവതിയുടെ പരാതിയില് കേസ് രജിസ്റ്റര് ചെയ്ത പോലീസ് റിസോര്ട്ട് മാനേജരെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിസോര്ട്ട് മാനേജരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
കല്പ്പറ്റ: പ്രായപൂര്ത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി നല്കിയശേഷം ലൈംഗീകാതിക്രമം നടത്തിയ കേസില് പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടില് മിഥുന് ദാസ് (22)നെയാണ് കല്പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര് 27 വര്ഷവും ഒൻപത് മാസവും തടവിനും 77000 രൂപ പിഴയും ശിക്ഷിച്ചത്.
2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള് കുട്ടി താമസിച്ചിരുന്ന വീട്ടില് അതിക്രമിച്ചു കയറി ലഹരി കലര്ത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയ ശേഷം കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു.
പ്രതി കല്പ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ച് കേസുകളില് പ്രതിയാണ്.
Kerala
തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ.
കരിപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് കുറ്റംസമ്മതിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽവച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പോലീസ് പറയുന്നു. വയോധികയുടെ വീടിന്റെ അടുത്തുള്ള ബന്ധുവീട്ടില് സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്റെ രണ്ടു ഫോണുകളില് ഒരെണ്ണം വയോധികയുടെ വീട്ടില്നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ് കേന്ദ്രീകരിച്ചു നടത്തിയ സൈബര് പരിശോധനയിലാണ് ഇയാള് തൊട്ടടുത്തുള്ള വീട്ടില് ഉണ്ടെന്ന് കണ്ടെത്തിയത്.
വീടിന്റെ പിന്വാതിലിന്റെ കുറ്റി തകര്ത്ത നിലയിലും മുന്വാതില് തുറന്ന നിലയിലുമായിരുന്നു. മുറിയില് നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല് ഫോണും കണ്ടെടുത്തു. തുടര്ന്നാണ് പോലീസ് ഫോണിന്റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ് കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില് ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില് എടുക്കുകയായിരുന്നു.
തുടര്ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന് എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പോലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില് കിടന്ന് ഉറങ്ങുകയായിരുന്നു.
Kerala
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പുലർത്തി.
ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
അമരാവതി: ആന്ധ്രാപ്രദേശിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിലാണ് സംഭവം.
സർക്കാർ ജീവനക്കാരിയായ ഇവർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ തനിച്ചായിരുന്നപ്പോൾ, വെള്ളം ആവശ്യപ്പെട്ട് എത്തിയയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് തുണികൊണ്ട് വാ മൂടിയ ശേഷം കത്തികാണിച്ച് ഇവരെ പീഡിപ്പിച്ചു.
പിന്നീട് ഇവരെ കൈകെട്ടിയിട്ട് ഇയാൾ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധു അബോധാധാവസ്ഥയിൽ യുവതിയെ കണ്ടെത്തി.
യുവതിയെ ആദ്യം മച്ചേർലയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നരസറോപേട്ട ഏരിയ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
International
പാരീസ്: മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന കേസിൽ സ്വിറ്റ്സർലൻഡുകാരനായ ഇസ്ലാമിക പണ്ഡിതനെ കോടതി 18 വർഷം തടവുശിക്ഷയ്ക്കു വിധിച്ചു.
താരിഖ് റാമാദാൻ എന്നയാളെയാണു പാരീസിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. തടവുശിക്ഷ പൂർത്തിയായശേഷം ഫ്രാൻസ് വിടണമെന്നും പ്രിസൈഡിംഗ് ജഡ്ജി കോറിൻ ഗോസ്മാൻ ഉത്തരവിട്ടു.
2009നും 2016നുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഓക്സ്ഫഡിലെ സെന്റ് ആന്റണീസ് കോളജിൽ ഇസ്ലാമിക് സ്റ്റഡീസിൽ പ്രഫസറായിരുന്ന ഇദ്ദേഹം ഖത്തറിലെയും മൊറോക്കോയിലെയും യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. മി ടൂ മൂവ്മെന്റിന്റെ പശ്ചാത്തലത്തിൽ ബലാത്സംഗ ആരോപണം ഉയർന്നതിനെത്തുടർന്ന് 2017ൽ ജോലി ഉപേക്ഷിക്കാൻ ഇദ്ദേഹം നിർബന്ധിതനായി.
മുസ്ലിം ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയുടെ കൊച്ചുമകനാണു 63കാരനായ താരിഖ് റഹ്മാൻ. സ്വിറ്റ്സർലൻഡിലും ഇദ്ദേഹത്തിനെതിരേ ബലാത്സംഗ ആരോപണമുണ്ട്.
International
പാരീസ്: പീഡനക്കേസിൽ സ്വിസ് ഇസ്ലാമിക പണ്ഡിതന് 18 വർഷം ജയിൽ ശിക്ഷ. ഇസ്ലാമിക പണ്ഡിതനായ താരിഖ് റമദാനാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസറായ താരിഖ് റമദാനെ, ബുധനാഴ്ച പാരീസ് ക്രിമിനൽ കോടതിയാണ് തടവിന് ശിക്ഷിച്ചത്. ഇയാൾക്കെതിരെ സ്വിറ്റ്സർലൻഡിലും ഫ്രാൻസിലും നിരവധി പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു.
2009 നും 2016 നും ഇടയിലാണ് ഇയാൾ മൂന്ന് സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത്. കേസിൽ മാർച്ച് രണ്ട് മുതൽ പാരീസിൽ വിചാരണ നടക്കുകയായിരുന്നു. ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല.
63 കാരനായ താരിഖ് റമദാനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചതായി പ്രിസൈഡിംഗ് ജഡ്ജി കൊറിൻ ഗോയ്റ്റ്സ്മാൻ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞതിന് ശേഷം ഫ്രാൻസിൽ വീണ്ടും പ്രവേശിക്കുന്നത് കോടതി വിലക്കുകയും ചെയ്തു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ജനീവയിലെ ഒരു ഹോട്ടലിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ താരിഖ് റമദാൻ നൽകിയ അപ്പീൽ 2025 ൽ സ്വിറ്റ്സർലൻഡ് സുപ്രീംകോടതി തള്ളിയിരുന്നു.
കേസുകൾ പുറത്തുവരുന്നതിനുമുമ്പ്, ഇയാൾ ഓക്സ്ഫോർഡിൽ സമകാലിക ഇസ്ലാമിക പ്രഫസറായിരുന്നു. ഖത്തറിലെയും മൊറോക്കോയിലെ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു.
2017ൽ ഫ്രാൻസിൽ "മീ ടൂ' ആരോപണം ഉയർന്നതിന് പിന്നാലെ ഇയാൾ ജോലിയിൽ നിന്നും നിർബന്ധിത അവധിയെടുത്തു.
National
പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിഡീപ്പിച്ച കേസിൽ ഗോവയിൽ അറസ്റ്റിലായ ബിജെപി നേതാവിന്റെ മകനെതിരെ മൊഴി നൽകി മൂന്ന് പേർ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 25–30 പെൺകുട്ടികളെ ഇയാൾ ലൈംഗീകമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വീഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ, പോലീസ് സ്വമേധയ കേസെടുക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സോഹത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
National
ഇൻഡോർ: ചികിത്സ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
ഡോക്ടർ സഈദ് ഖാൻ(ഷാഹിദ്) ആണ് അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ഒരു സംഘം ആളുകൾ ഇയാളുടെ വീട് അടിച്ചുതകർത്ത് തീയിട്ടു. സഈദ് ഖാന്റെ ക്ലിനിക്ക് പോലീസ് അടച്ചുപൂട്ടി.
മൂന്നു മാസം മുൻപാണ് വയറുവേദനയെത്തുടർന്ന് 30കാരിയായ യുവതി സഈദ് ഖാന്റെ ക്ലിനിക്കിൽ ചികിത്സ തേടി എത്തിയത്. ഇൻജക്ഷൻ നൽകിയ ഇയാൾ തുടർന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു.
നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടർ ഉപദ്രവിച്ചതായും കൂടാതെ പത്താൽപാനിയിലെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2021 എന്നീ വകുപ്പുകൾ പ്രകാരമാണ് സഈദ് ഖാനെതിരെ കേസെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു സംഘം ആളുകൾ അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി അടിച്ചുതകർക്കുകയും വീടിന്റെ വാതിലും ബൈക്കും കത്തിക്കുകയും ചെയ്തെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉമാകാന്ത് ചൗധരി പറഞ്ഞു.
സഈദ് ഖാന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
District News
തുറവൂർ: സൗജന്യമായി മത്സ്യം നൽകാതിരുന്നതിനെത്തുടർന്ന് യുവതിയായ മത്സ്യവിൽപ്പനക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയെ തുടർന്ന് കാപ്പാ കേസ് പ്രതി റിമാൻഡിൽ. പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ട ഭൗമൻ ഷാജിയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് റിമാൻഡിലായത്.
കഴിഞ്ഞ ദിവസം പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ദേശീയപാതയോരത്ത് മത്സ്യവിൽപ്പന നടത്തുന്ന യുവതിയുടെ അടുത്തെത്തി ഇയാൾ മത്സ്യം ചോദിച്ചു. ഈ സമയം മറ്റൊരു സ്ത്രീയും മത്സ്യം ചോദിച്ചു. ഇയാൾക്ക് മുമ്പേ സ്ത്രീക്ക് മത്സ്യം നൽകിയതോടെയാണ് ഭീഷണിപ്പെടുത്തിയത്. തന്നെ ബഹുമാനിച്ചില്ലെന്നു പറഞ്ഞാണ് യുവതിയായ മത്സ്യവിൽപ്പനക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭർത്താവിന്റെയും നാട്ടുകാരുടെയും മുൻപിൽ ഭീഷണിപ്പെടുത്തിയത്.
പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മത്സ്യവിൽപ്പന നടത്തിക്കില്ലെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് യുവതിയുടെ മൊഴി പ്രകാരം പട്ടണക്കാട് പോലീസ് കേസെടുത്തു . ഇയാൾക്കെതിരേ പട്ടണക്കാട്, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ 2001 മുതൽ വീടുകയറി ആക്രമണം, വധശ്രമം, തീവെയ്പ്പ്, നരഹത്യാശ്രമം, സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗിക അതിക്രമം, വികലാംഗനെ ആക്രമിക്കൽ, പട്ടിക ജാതിക്കാരെ ആക്രമിക്കൽ തുടങ്ങിയ 20 ഓളം കേസുകളുണ്ട്.
2025ൽ തന്നെ മൂന്നു കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടെ കാപ്പാ നിയമപ്രകാരം നടപടികൾ സ്വീകരിക്കപ്പെട്ട ശേഷം എല്ലാ ബുധനാഴ്ചയും ശനിയാഴ്ച്ചയും പട്ടണക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന കാപ്പാ ബോർഡിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചുവരവേയാണ് ഈ സം ഭവം.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ കോളജ് വിദ്യാർഥിനിയെ യുവാവ് പീഡിപ്പിച്ചു. സംഭവത്തിൽ ഡൽഹി സ്വദേശി ദിവ്യം (29) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെ ഗുഡ്ഗാവിലെ ഒരു ഫ്ലാറ്റിന് സമീപത്ത് വച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായാണ് ഫ്ലാറ്റിൽ എത്തിയത്. ദിവ്യമിന്റെ സുഹൃത്ത് ക്ഷണിച്ചതിനെ തുടർന്നാണ് ഇയാളും ഫ്ലാറ്റിൽ എത്തിയത്.
മദ്യലഹരിയിലായിരുന്ന ദിവ്യം യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി. പിന്നീട് ഇയാൾ യുവതിയുമായി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് പോവുകയും അവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതി ബഹളം വയ്ക്കുകയും സുഹൃത്തിനെ വിളിക്കുകയും ചെയ്തു. ഇതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിവ്യമിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലിങ്കാനയിലെ നർസിംഗിയിൽ നാല് വയസുകാരിയെ നിർമാണ തൊഴിലാളി പീഡപ്പിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് ജോലിക്കായി എത്തിയ ദന്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു നിർമാണ തൊഴിലാളിലെ പോലീസ് അറസ്റ്റ് ചെയ്തു.
മിഠായി നൽകാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
കുട്ടിയെ കാണാതയതിനെ തുടർന്ന് മാതാപിതാക്കൾ നിർമാണ കന്പനി മാനേജരെ അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ, ഒരു ആൺകുട്ടി പെൺകുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി മൊഴി നൽകി.
തുടർന്ന് നടത്തിയ പോലീസ് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതകത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Kerala
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ എട്ട് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു. സംഭവത്തിൽ സെഹോർ സ്വദേശി ധർമേന്ദ്ര (41) യെ പോലീസ് അറസ്റ്റ് ചെയ്തു. ശുചീകരണ തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ സോപ്പ് പൊടി വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ധർമേന്ദ്ര സമീപിച്ചു. പണം എടുക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വീടിന്റെ വാതിൽ പൂട്ടിയ ശേഷം ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാർ ചേർന്ന് ധർമേന്ദ്രയുടെ വീട് തകർത്ത് അകത്തുകയറി പെൺകുട്ടിയെ രക്ഷിക്കുകയും ഇയാളെ മർദിക്കുകയും ചെയ്തു. തുടർന്ന് ധർമേന്ദ്രയെ പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.