ഹൈദരാബാദ്: തെലിങ്കാനയിലെ നർസിംഗിയിൽ നാല് വയസുകാരിയെ നിർമാണ തൊഴിലാളി പീഡപ്പിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് ജോലിക്കായി എത്തിയ ദന്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു നിർമാണ തൊഴിലാളിലെ പോലീസ് അറസ്റ്റ് ചെയ്തു.
മിഠായി നൽകാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
കുട്ടിയെ കാണാതയതിനെ തുടർന്ന് മാതാപിതാക്കൾ നിർമാണ കന്പനി മാനേജരെ അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ, ഒരു ആൺകുട്ടി പെൺകുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി മൊഴി നൽകി.
തുടർന്ന് നടത്തിയ പോലീസ് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതകത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Tags : four year old girl rape murder construction site