x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിം ​ഉ​ട​മ​യും സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ൽ: യു​വ​തി​യെ പ്രീ-​വ​ർ​ക്ക് ഔ​ട്ട് പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു


Published: May 7, 2026 04:34 AM IST | Updated: May 7, 2026 04:34 AM IST

ഉ​ത്ത​ർ​പ്ര​ദേ​ശ്: ജി​മ്മി​ലെ​ത്തു​ന്ന യു​വ​തി​ക്ക് പ്രീ-​വ​ർ​ക്ക് ഔ​ട്ട് പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ ജിം ​ഉ​ട​മ അ​ക്രം ബെ​യ്ഗും സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ലാ​യി. രാം​പു​ർ ഗാ​ർ​ഡ​ൻ സ്വ​ദേ​ശി​യാ​യ വി​വാ​ഹി​ത​യാ​യ യു​വ​തി​യാ​ണ് ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്.

2024 മു​ത​ൽ പ്ര​തി​ക​ളു​ടെ ജി​മ്മി​ൽ വ​ർ​ക്ക് ഔ​ട്ടി​നാ​യി എ​ത്തി​യി​രു​ന്ന യു​വ​തി​ക്ക്, ഉ​ട​മ​യാ​യ അ​ക്രം ബെ​യ്ഗ് പ​തി​വാ​യി പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​മ്മി​നു​ള്ളി​ലെ മു​റി​യി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പീ​ഡ​ന​വി​വ​രം തി​രി​ച്ച​റി​ഞ്ഞ യു​വ​തി ജി​മ്മി​ൽ വ​രു​ന്ന​ത് നി​ർ​ത്തി​യ​തോ​ടെ ന​ഗ്ന​വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. യു​വ​തി​യി​ൽ നി​ന്ന് 80,000 രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളു​ടെ ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ക്രൂ​ര​ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.

പ്ര​തി​ക​ളി​ൽ നി​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഒ​രു തോ​ക്കും മൂ​ന്ന് വെ​ടി​യു​ണ്ട​ക​ളും, ര​ണ്ട് പെ​ൻ​ഡ്രൈ​വു​ക​ൾ, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, പീ​ഡ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ്രീ-​വ​ർ​ക്ക് ഔ​ട്ട് പൗ​ഡ​റു​ക​ളും 10,000 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

Tags : Gym owner Woman drugged rape Sexual Abuse Latest News

Recent News

Corehub Up