x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ല്‍


Published: May 8, 2026 12:44 AM IST | Updated: May 8, 2026 12:44 AM IST

കൊ​​​ച്ചി: ആ​​​ണ്‍സു​​​ഹൃ​​​ത്തി​​​നെ ക​​​ത്തി കാ​​​ണി​​​ച്ചു ഭ​​​യ​​​പ്പെ​​​ടു​​​ത്തി യു​​​വ​​​തി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ല്‍. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ കൊ​​​ല്ലം ചാ​​​ത്ത​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി രാ​​​ഹു​​​ല്‍ (39), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​വ സ്വ​​​ദേ​​​ശി ഡാ​​​നി​​​ഷ് (28)എ​​​ന്നി​​​വ​​​രാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന് എ​​​തി​​​ര്‍വ​​​ശ​​​മു​​​ള്ള കാ​​​ടു​​​പി​​​ടി​​​ച്ചു കി​​​ട​​​ക്കു​​​ന്ന ഹോ​​​ട്ട​​​ല്‍ സ​​​മു​​​ച്ച​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. രാ​​​ത്രി ഒ​​​മ്പ​​​തോ​​​ടെ സൗ​​​ത്ത് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന്‍ റോ​​​ഡി​​​ല്‍ എ​​​ത്തി​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ യു​​​വാ​​​വും യു​​​വ​​​തി​​​യും മ​​​ഴ ന​​​ന​​​യാ​​​തി​​​രി​​​ക്കാ​​​ന്‍ ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ള്ളി​​​ല്‍ ക​​​യ​​​റി നി​​​ന്നു. മ​​​ഴ ശ​​​ക്ത​​​മാ​​​യ​​​പ്പോ​​​ള്‍ അ​​​വ​​​ര്‍ മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലേ​​​ക്കു ക​​​യ​​​റി.

ആ ​​​സ​​​മ​​​യം പ്ര​​​തി​​​ക​​​ള്‍ ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ മ​​​ദ്യ​​​പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ക​​​ളി​​​ലേ​​​ക്കു പോ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ ഇ​​​വ​​​ര്‍ ഇ​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍ പോ​​​യ​​​തി​​​നെ പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​ളും മു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി. അ​​​വി​​​ടെ വ​​​ച്ചാ​​​ണ് സു​​​ഹൃ​​​ത്തി​​​നെ മ​​​ര്‍ദി​​​ക്കു​​​ക​​​യും ക​​​ത്തി കാ​​​ണി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും തു​​​ട​​​ര്‍ന്ന് പ​​​രാ​​​തി​​​ക്കാ​​​രി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്. തു​​​ട​​​ര്‍ന്ന് യു​​​വ​​​തി പ്ര​​​തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ളു​​​ടെ കൈ​​​യി​​​ല്‍ ക​​​ടി​​​ച്ച​​​തി​​​നു​​​ശേ​​​ഷം അ​​​വി​​​ടെ​​​നി​​​ന്ന് ആ​​​ണ്‍സു​​​ഹൃ​​​ത്തു​​​മാ​​​യി ഓ​​​ടി രക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ ​​​സമ​​​യം​​​ത​​​ന്നെ അ​​​വ​​​ര്‍ പോ​​​ലീ​​​സ് ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. ഉ​​​ട​​​ന്‍ത​​​ന്നെ പോ​​​ലീ​​​സ് അവി​​​ടെ സ്ഥ​​​ല​​​ത്തെ​​​ത്തി. അ​​​പ്പോ​​​ഴേ​​​ക്കും പ്ര​​​തി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സം​​​ഘ​​​ര്‍ഷ​​​ത്തി​​​ലാ​​​യ യു​​​വ​​​തി പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ വി​​​മു​​​ഖ​​​ത കാ​​​ണി​​​ച്ചു​​​വെ​​​ങ്കി​​​ലും എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്രേ​​​മാ​​​ന​​​ന്ദ കൃ​​​ഷ്ണ മു​​​ന്‍കൈ​​​യെ​​​ടു​​​ത്ത് പ്ര​​​ത്യേ​​​ക കൗ​​​ണ്‍സ​​​ലിം​​​ഗ് ന​​​ല്‍കു​​​ക​​​യും തു​​​ട​​​ര്‍ന്ന് പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ജി​​​ജോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ സി​​​സി​​​ടി​​​വി കാ​​​മ​​​റ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​ല്‍നി​​​ന്നാ​​​ണു കേ​​​സി​​​ന്‍റെ നി​​​ര്‍ണാ​​​യ​​​ക വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ആ ​​​ബൈ​​​ക്കി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് പോ​​​ലീ​​​സി​​​നെ പ്ര​​​തി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്.

പി​​​ടി​​​യി​​​ലാ​​​യ ര​​​ണ്ടു പ്ര​​​തി​​​ക​​​ള്‍ക്കു​​​മെ​​​തി​​​രേ പ​​​ത്തി​​​ലേ​​​റെ കേ​​​സു​​​ക​​​ളു​​​ണ്ട്. മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ ഡാ​​​നി​​​ഷ് പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ട്ട് ഓ​​​ടി കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ്റ്റാ​​​ന്‍ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള തോ​​​ട്ടി​​​ലേ​​​ക്ക് എ​​​ടു​​​ത്തു​​​ചാ​​​ടി​​​യെ​​​ങ്കി​​​ലും പി​​​ന്നാ​​​ലെ എ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി.

Tags : Attempt rape knifepoint boyfriend Defendants arrested

Recent News

Corehub Up