National
ഹൈദരാബാദ്: ഹോട്ടലിൽ കാമുകനൊപ്പം മുറിയെടുത്ത യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ലാങർ ഹൗസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെയുള്ള ഒരു ഹോട്ടലിൽ ആൺ സുഹൃത്തുമായി എത്തി മുറിയെടുത്ത ക്ലബ് നർത്തകിയായി ജോലി ചെയ്യുന്ന യുവതിയാണ് മറ്റൊരു സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത ശേഷം ജീവനൊടുക്കി.
പോലീസ് നൽകുന്ന വിവരം അനുസരിച്ച് വിവാഹിതയായ യുവതി പബ്ബിൽവച്ചാണ് ആറുമാസം മുൻപ് യുവാവിനെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഒരുമിച്ചെത്തി ഹോട്ടലിൽ മുറിയെടുത്തത്. കുറച്ചു സമയം മുറിയിൽ ചെലവിട്ട ശേഷം യുവാവ് മടങ്ങി.
മുറിയിലെത്തിയ ശേഷം ഇരുവരും ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണവും വാങ്ങിയിരുന്നു. തുടർന്ന് പുലർച്ചെ സ്ത്രീ മറ്റൊരു സുഹൃത്തിനെ വിഡിയോ കോൾ ചെയ്ത് സംസാരിച്ചു. ഇതിനു ശേഷം യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. സരൈയ ഗ്രാമത്തിൽ നിന്നുള്ള വിഷാൽ പാൽ എന്നയാളാണ് അറസ്റ്റിലായത്.
സീതാപുർ ജില്ലയിലെ സന്ദാനയിൽ നിന്നുള്ള 19 വയസുകാരിയെ ആണ് വിഷാൽ കൊലപ്പെടുത്തിയത്. ലക്നോവിന് സമീപത്തുള്ള വനപ്രദേശത്ത് വച്ചാണ് വിഷാൽ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് അറിയിച്ചത്.
പെൺകുട്ടിയെ കഴിഞ്ഞ മാസം 25 മുതൽ കാണാതായിരുന്നു. ഒരാൾ തട്ടികൊണ്ടുപോയെന്ന് വിവരം ലഭിച്ചതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ വിഷാൽ പാലിനെ കുറിച്ച് വിവരം ലഭിക്കുകയും ചൊദ്യം ചെയ്യുകയും ആയിരുന്നു. വിഷാൽ പാൽ യുവതിയെ കൊലപ്പെടുത്തിയ വിവരം പോലീസിനോട് പറഞ്ഞു. ഗർഭിണിയായതിനെ കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് യുവതിയെ കൊന്നതെന്നാണ് വിഷാൽ പറഞ്ഞത്.
വിഷാൽ പാൽ നൽകിയ വിവരത്തെ തുടർന്ന് വനപ്രദേശത്ത് എത്തിയ പോലീസ് സംഘം യുവതിയുടെ അസ്ഥികൂടം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പോലീസ് വിഷാലിനെ അറസ്റ്റ് ചെയ്തു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടാൻ ശ്രമിച്ച വിഷാലിനെ പോലീസ് സാഹസീകമായി പിടികൂടി.
National
റാഞ്ചി: ജാർഖണ്ഡിൽ വാക്കുതർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ വെടിവച്ചുകൊന്നു. സിംദേഗ ജില്ലയിലാണ് സംഭവം.
കൊലെബിറ പോലീസ് സ്റ്റേഷൻ പരിധിയിലെ നവതോളി ഗ്രാമത്തിലാണ് സംഭവം. ജെബ പർവീൻ(22)ആണ് മരിച്ചത്. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഇയാൾ ഒളിവിലാണെന്നും പിടികൂടാൻ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ആണ്സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച കേസിലെ പ്രതികള് പിടിയില്. നിരവധി കേസുകളില് പ്രതികളായ കൊല്ലം ചാത്തന്നൂര് സ്വദേശി രാഹുല് (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്ട്രല് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷന് എതിര്വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല് സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്വേ സ്റ്റേഷന് റോഡില് എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന് ഈ കെട്ടിടത്തിനുള്ളില് കയറി നിന്നു. മഴ ശക്തമായപ്പോള് അവര് മുകളിലത്തെ നിലയിലേക്കു കയറി.
ആ സമയം പ്രതികള് ഈ കെട്ടിടത്തില് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള് ഇവര് ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര് പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്ന്ന് പരാതിക്കാരിയെ ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയും ചെയ്തത്. തുടര്ന്ന് യുവതി പ്രതികളില് ഒരാളുടെ കൈയില് കടിച്ചതിനുശേഷം അവിടെനിന്ന് ആണ്സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംതന്നെ അവര് പോലീസ് കണ്ട്രോള് റൂമില് വിവരം അറിയിച്ചു. ഉടന്തന്നെ പോലീസ് അവിടെ സ്ഥലത്തെത്തി. അപ്പോഴേക്കും പ്രതികള് രക്ഷപ്പെട്ടിരുന്നു.
സംഭവത്തിനുശേഷം കടുത്ത മാനസിക സംഘര്ഷത്തിലായ യുവതി പരാതി നല്കാന് വിമുഖത കാണിച്ചുവെങ്കിലും എറണാകുളം സെന്ട്രല് അസിസ്റ്റന്റ് പോലീസ് കമ്മീഷണര് പ്രേമാനന്ദ കൃഷ്ണ മുന്കൈയെടുത്ത് പ്രത്യേക കൗണ്സലിംഗ് നല്കുകയും തുടര്ന്ന് പിറ്റേന്ന് ഉച്ചയോടെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് എറണാകുളം സെന്ട്രല് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്യുകയുമായിരുന്നു.
സെന്ട്രല് പോലീസ് സ്റ്റേഷന് ഇന്സ്പെക്ടര് ജിജോയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന കെട്ടിടത്തില് സിസിടിവി കാമറ ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില് പ്രതികളില് ഒരാള് സഞ്ചരിച്ച ബൈക്കില്നിന്നാണു കേസിന്റെ നിര്ണായക വിവരം ലഭിക്കുന്നത്. ആ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.
പിടിയിലായ രണ്ടു പ്രതികള്ക്കുമെതിരേ പത്തിലേറെ കേസുകളുണ്ട്. മുഖ്യപ്രതിയായ ഡാനിഷ് പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട് ഓടി കെഎസ്ആര്ടിസി സ്റ്റാന്ഡിനു സമീപമുള്ള തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും പിന്നാലെ എത്തിയ പോലീസ് ഇയാളെ പിടികൂടി.
Kerala
താമരശേരി: കാമുകന്റെ കൂടെ പോവാൻ പെൺകുട്ടിയെ താമരശേരി കോടതി അനുവദിച്ചതിന് പിന്നാലെ കോടതി പരിസരത്ത് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളുമാണ് കോടതി പരിസരത്ത് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ നാലിനാണ് മുക്കം സ്വദേശികളുടെ മകളെ കാണാതായത്. പിന്നാലെ കുടുംബം മുക്കം പോലീസിൽ പരാതി നൽകി. പിന്നാലെ ആൺസുഹൃത്തിനെയും യുവതിയേയും പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ (20) സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു.
തുടർന്ന് കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളും തമ്മിൽ അടിപിടിയായത്. മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചത് യുവാവ് എതിർത്തതാണ് അടിപിടിയിലെത്തിച്ചത്. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Kerala
കാസർഗോഡ്: ആറുവയസുകാരന് അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമർദനം. വിദ്യാനഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് മർദനത്തിനിരയായത്.
കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തി അയൽവാസികൾ സംഭവം മൊബൈലിൽ ചിത്രീകരിച്ച് പോലീസിനു കൈമാറിയതിനെ തുടർന്ന് മർദനം നടത്തിയ ചെട്ടുംകുഴി സ്വദേശി ഷൗക്കത്തലിക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ശിശുസംരക്ഷണ ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
NRI
ഫിലഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലഡൽഫിയയിൽ അമ്മയുടെ ആൺസുഹൃത്തിനെ വെടിവച്ചു കൊലപെടുത്തി മകൻ. 30 വയസുകാരനായ ജെയ്മീർ ജോൺസ് വാക്കർ ആണ് കൊല്ലപ്പെട്ടത്.
വാക്കറും കാമുകിയും (കുട്ടിയുടെ അമ്മ) തമ്മിൽ ഇവരുടെ നവജാത ശിശുവിനെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. തർക്കം രൂക്ഷമായതോടെ വാക്കർ യുവതിയെ മുറിക്കുള്ളിലിട്ട് മർദിക്കാൻ തുടങ്ങി. അമ്മയെ ശാരീരികോപദ്രവം ഏൽപ്പിക്കുന്നത് കണ്ട കുട്ടി, തോക്കെടുത്ത് വാക്കർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു.അമ്മയെ രക്ഷിക്കാൻ വേണ്ടിയാണ് വെടിയുതിർത്തതെന്ന് കുട്ടി പൊലീസിനു മൊഴി നൽകി. കൊലപാതകത്തിന് ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റൾ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. നിലവിൽ കുട്ടിയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
National
ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
മലപ്പുറം: കരുവാരക്കുണ്ട് തൊടിയപ്പുലത്ത് കാണാതായ 14 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില് പ്ലസ് വൺ വിദ്യാർഥിയായ 16 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്.
കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.
Kerala
തലശേരി: വിവാദങ്ങൾക്കു വിരാമമിട്ടുകൊണ്ട് കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥി പോലീസ് സ്റ്റേഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനോടൊപ്പം കോടതി വിട്ടയച്ചു. ഇതോടെ നവമാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കൊട്ടിഘോഷിച്ച ഒളിച്ചോട്ട വിവാദത്തിനു വിരാമമായി.
ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ മേക്കുന്ന് മത്തിപ്പറമ്പ് തൈപ്പറമ്പത്ത് അറുവയാണ് (32) ചൊവ്വാഴ്ച വൈകുന്നേരം ചൊക്ലി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
അറുവയെ കാണാനില്ലെന്നും ബിജെപി പ്രവർത്തകന്റെ കൂടെ പോയതായും കാണിച്ച് മാതാവ് നജ്മ നൽകിയ പരാതിയിലാണ് ചൊക്ലി പോലീസ് കേസെടുത്തിരുന്നത്. ആൺസുഹൃത്ത് വലിയാണ്ടി പീടിക തൊണ്ടിയിന്റവിട താഴെ കുനിയിൽ റോഷിത്തിനോടൊപ്പം സ്റ്റേഷനിൽ ഹാജരായ അറുവയെ രാത്രിയിൽ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നൽകിയത്.
മുസ്ലിം ലീഗ് പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.
കാവി മുണ്ടുടുക്കുകയും തങ്ങളുടെ പ്രവർത്തകർക്കൊപ്പം നടക്കുകയും ചെയ്യാറുള്ള റോഷിത്ത് തങ്ങളുടെ പ്രവർത്തകനല്ല. റോഷിത്തും കുടുംബവും സിപിഎം ആണെന്നും ഹരിദാസ് വ്യക്തമാക്കി.
ആദ്യ വിവാഹത്തിൽ മക്കളുള്ള യുവതി ഒളിച്ചോട്ടം വിവാദമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്നതായി നാട്ടുകാർ പറയുന്നു.
Kerala
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യ(45)യും കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.
തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.