പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അടൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷെഹനയുടെ സുഹൃത്ത് ഏഴുകുളം സ്വദേശി അരുണാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. സംഭവസമയം യുവതിയുടെ വീട്ടില്‍ ഉണ്ടായിരുന്ന അരുണിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വീട്ടിലെ സ്റ്റെയര്‍ കേയ്സിലാണ് ഷെഹന തൂങ്ങിമരിച്ചത്. തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതിയെ അടൂരിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ കോട്ടമുകള്‍ സ്വദേശിനിയാണ് ഷെഹന. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. മരിച്ച ഷെഹനയുടെയും യുവാവിന്‍റെയും ശരീരത്തില്‍ രക്തപാടുകള്‍ കണ്ടെത്തിയിരുന്നു.
Tags : Boyfriend Arrested Dead dead Deepika DeepikaNewspaper BreakingNews