x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യെ മ​ർ​ദി​ച്ച ആ​ൺ​സു​ഹൃ​ത്തി​നെ 11 വ​യ​സു​കാ​ര​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

പി.​പി. ചെ​റി​യാ​ൻ
Published: March 11, 2026 08:18 AM IST | Updated: March 11, 2026 09:58 AM IST

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് വെ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​മ്മ​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ വെ​ടി​വ​ച്ചു കൊ​ല​പെ​ടു​ത്തി മ​ക​ൻ. 30 വ​യ​സു​കാ​ര​നാ​യ ജെ​യ്‌​മീ​ർ ജോ​ൺ​സ് വാ​ക്ക​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വാ​ക്ക​റും കാ​മു​കി​യും (കു​ട്ടി​യു​ടെ അ​മ്മ) ത​മ്മി​ൽ ഇ​വ​രു​ടെ ന​വ​ജാ​ത ശി​ശു​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ വാ​ക്ക​ർ യു​വ​തി​യെ മു​റി​ക്കു​ള്ളി​ലി​ട്ട് മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. അ​മ്മ​യെ ശാ​രീ​രി​കോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ന്ന​ത് ക​ണ്ട കു​ട്ടി, തോ​ക്കെ​ടു​ത്ത് വാ​ക്ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു.​അ​മ്മ​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് കു​ട്ടി പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച സെ​മി ഓ​ട്ടോ​മാ​റ്റി​ക് പി​സ്റ്റ​ൾ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. നി​ല​വി​ൽ കു​ട്ടി​യ്ക്കെ​തി​രെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Tags : 11-year-old shoots and kills boyfriend

Recent News

Corehub Up