x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഞ്ചു ബാലികയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ

വെബ്ഡെസ്ക്
Published: June 29, 2026 11:14 PM IST | Updated: June 29, 2026 11:14 PM IST

പ്രതീകാത്മക ചിത്രം

പൂ​​​ന: മൂ​​​ന്നു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ മി​​​ഠാ​​​യി കാ​​​ട്ടി ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി കൊ​​​ന്ന കേ​​​സി​​​ൽ അ​​റു​​പ​​ത്തി​​യ​​ഞ്ചു​​വ​​​യ​​​സു​​​കാ​​​ര​​​ന് കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

ന​​​സ്രാ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം കൊ​​​ടും​​​ക്രൂ​​​ര​​​കൃ​​​ത്യ​​​മാ​​​ണെ​​​ന്നും അ​​​പൂ​​​ർ​​​വ​​​ങ്ങ​​​ളി​​​ൽ അ​​​പൂ​​​ർ​​​വ​​​മാ​​​ണെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ച അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​പ്ഷ​​​ൽ ജ​​​ഡ്ജി എ​​​സ്.​​​ആ​​​ർ. സ​​​ലും​​​ഖെ, പ്ര​​​തി ഭീം​​​റാ​​​വു കാം​​​ബ്ലെ​​​യെ മ​​​ര​​​ണം​​​വ​​​രെ തൂ​​​ക്കി​​​ക്കൊ​​​ല്ലാ​​​ൻ വി​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വം ന​​​ട​​​ന്ന് 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് വി​​​ധി പ്ര​​​സ്താ​​​വി​​​ക്കു​​​ന്ന​​​ത്. 62 വ​​​യ​​​സു​​​ള്ള സ്ത്രീ​​​യെ​​​യും 17 വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും പീ​​​ഡി​​​പ്പി​​​ച്ച​​​കേ​​​സി​​​ലെ പ്ര​​​തി​​​കൂ​​​ടി​​​യാ​​​ണ് ഭീം​​​റാ​​​വു.

Tags : Death penalty accused rape murder minor girl

Recent News

Corehub Up