x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ്: സി​ബി​ഐ അ​ന്വേ​ഷ​ണം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

വെബ് ഡെസ്ക്
Published: June 29, 2026 07:11 PM IST | Updated: June 29, 2026 07:11 PM IST

സുപ്രീംകോ‌ടതി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ല​ഭി​ച്ച സം​ഭാ​വ​ന​ക​ളി​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും ഫ​ണ്ട് തി​രി​മ​റി​യും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. അ​ഭി​ഭാ​ഷ​ക​രാ​യ അ​ജ​യ് കു​മാ​ർ റാ​യ്, ദി​നേ​ശ് കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ലെ അ​ഴി​മ​തി​ക​ളും ഫ​ണ്ട് വ​ക​മാ​റ്റ​ലും സി​ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, ജ​സ്റ്റി​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, ഷീ​ൽ നാ​ഗു എ​ന്നി​വ​ര​ട​ങ്ങി​യ വെ​ക്കേ​ഷ​ൻ ബെ​ഞ്ച് ഈ ​ആ​വ​ശ്യം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, ഈ ​കേ​സി​ൽ ഇ​ത്ര​യ​ധി​കം അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്താ​ണെ​ന്നും, ഇ​പ്പോ​ൾ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ "ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴാ​ൻ പോ​കു​ന്നി​ല്ല​ല്ലോ" എ​ന്നും കോ​ട​തി വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു. നി​ശ്ചി​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി ലി​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളി​യ​ത്.

Tags : Supreme Court CBI investigation Ayodhya Latest News

Recent News

Corehub Up