x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് കു​ത്തി കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: June 29, 2026 03:45 PM IST | Updated: June 29, 2026 03:45 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് ആ​ൺ​സു​ഹൃ​ത്ത് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. അ​ഞ്ജ​ലി (23) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി രാ​ജീ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും അ​ഞ്ജ​ലി​യു​ടെ വീ​ട്ടു​കാ​ർ​ക്ക് വി​വാ​ഹ​ത്തി​ന് താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ൾ ചി​ല ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​താ​ണ് വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​ന് കാ​ര​ണം. ഇ​ത് വ​ക​വ​യ്ക്കാ​തെ ബ​ന്ധം തു​ട​ർ​ന്നെ​ങ്കി​ലും അ​ടു​ത്തി​ടെ അ​ഞ്ജ​ലി ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യ്ക്ക് യു​വ​തി​യെ അ​ത്താ​ഴം ക​ഴി​ക്കാ​ൻ ക്ഷ​ണി​ച്ച ശേ​ഷം രാ​ജീ​വ് അ​വി​ടെ വ​ച്ച് വീ​ണ്ടും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ഇ​ത് നി​ര​സി​ച്ച​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും രാ​ജീ​വ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് അ​ഞ്ജ​ലി​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ഇ​യാ​ൾ അ​ഞ്ജ​ലി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തി​യ​ത്. കു​ത്തേ​റ്റ് വീ​ണ അ​ഞ്ജ​ലി​യെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ സ​മീ​പ​ത്ത് നി​ന്ന് ത​ന്നെ പി​ടി​കൂ​ടി. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Woman kill lover

Recent News

Corehub Up