x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തും ഭ​ര​ണ​സ​മി​തി​യും പ്ര​തി​ക​ൾ

വെബ് ഡെസ്ക്
Published: June 29, 2026 04:58 PM IST | Updated: June 29, 2026 04:58 PM IST

ശബരിമല ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 2025-ൽ ​ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി.

കേ​സി​ൽ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2019-ൽ ​ആ​രം​ഭി​ച്ച ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ് 2025-ൽ ​ന​ട​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ശേ​ഖ​ര​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള ക്ര​മ​ക്കേ​ടും വ​ക​മാ​റ്റ​ലും ന​ട​ന്ന​താ​യാ​ണ് സൂ​ച​ന.

ഭ​ര​ണ​ചു​മ​ത​ല​യി​ലി​രു​ന്ന ഉ​ന്ന​ത​ർ​ക്ക് കൊ​ള്ള​യി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ഭ്യ​ന്ത​ര ഓ​ഡി​റ്റ് വി​ഭാ​ഗ​വും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ത​ന്ത്രി​യും പോ​റ്റി​യും സ്വ​ർ​ണ​വ്യാ​പാ​രി പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും ഉ​ൾ​പ്പെ‌​ടെ കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

Tags : Devaswom Board President Sabarimala PS Prasanth Latest News

Recent News

Corehub Up