x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​ന​ക്കേ​സ്; കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

വെബ് ഡെസ്ക്
Published: June 29, 2026 12:55 PM IST | Updated: June 29, 2026 12:59 PM IST

ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​ശോ​ഭ് വ​ത്സ​ന്‍.

കൊ​ച്ചി: ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് വ​ത്സ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ന്‍റെ ഗൗ​ര​വ​വും പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ര​ണ്ടു മാ​സ​ത്തോ​ളം ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ണ്ണാ​ർ​ക്കാ​ട് പ്ര​ത്യേ​ക കോ​ട​തി​യും തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യും ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​ക​ൾ ത​ള്ളി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യോ​ട് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​ൽ കീ​ഴ‌​ട​ങ്ങി​യ പ്ര​തി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗം, എ​സ്‌​സി എ​സ്ടി പീ​ഡ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. സം​ഭ​വം വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​തോ​ടെ ഡി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട് പ്ര​ശോ​ഭ് വ​ത്സ​നെ കോ​ൺ​ഗ്ര​സിൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

Tags : rape case prashob valsan bail denie high court

Recent News

Corehub Up