x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​വ​സാ​യി​യു​ടെ കൊ​ല​പാ​ത​കം: സി​യ കേ​ത​നി​ൽ​നി​ന്ന് വാ​ങ്ങി​യ​ത് ഒ​രു കോ​ടി രൂ​പ

വെബ് ഡെസ്‌ക്
Published: June 29, 2026 10:07 AM IST | Updated: June 29, 2026 10:08 AM IST

കേ​ത​ൻ അ​ഗ​ർ​വാ​ൾ, സി​യ ഗോ​യ​ൽ

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ൽ ‌യു​വ വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​നെ കൊ​ക്ക​യി​ലേ​ക്കു ത​ള്ളി​യി​ട്ടു കൊ​ന്ന കേ​സി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. കേ​ത​നി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ​യോ​ളം പ്ര​തി​ശ്രു​ത വ​ധു സി​യ ഗോ​യ​ൽ കൈ​പ്പ​റ്റി​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. ഈ ​പ​ണം സി​യ കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​ക്ക് കൈ​മാ​റി‌. ഷോ​പ്പിം​ഗി​നെ​ന്നു പ​റ​ഞ്ഞാ​ണ് കേ​ത​നി​ൽ​നി​ന്ന് സി​യ പ​ണം വാ​ങ്ങി​യ​ത്. ഈ ​പ​ണം ബി​സി​ന​സ് മെ​ച്ച​പ്പെ​ടു​ത്താ​നാ​യാ​ണ് ചേ​ത​ൻ ഉ​പ​യോ​ഗി​ച്ച​ത്. പ​ണം കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സാ​മ്പ​ത്തി​ക​മാ​യി മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്ന് ചേ​ത​ൻ സി​യ​യ്ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. കേ​ത​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഏ​താ​നും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് സി​യ​യു​ടെ കു​ടും​ബ​ത്തെ​ക്ക​ണ്ട് വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ സ​മ്മ​തം വാ​ങ്ങാ​മെ​ന്നാ​യി​രു​ന്നു ചേ​ത​ന്‍റെ പ​ദ്ധ​തി.

ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​ത​നു​മാ​യി സി​യ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പ് സി​യ​യും ചേ​ത​നും ഉ​ദ​യ്പു​രി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. അ​വി​ടെ വ​ച്ചു​ത​ന്നെ ഇ​വ​ർ കേ​ത​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

കേ​ത​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​യി​രു​ന്നെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സി​യ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. കേ​ത​നെ കൊ​ല​പ്പെ​ടു​ത്തി മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം ചേ​ത​നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നാ​യി​രു​ന്നു സി​യ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

 

Tags : Murder businessman receive One crore

Recent News

Corehub Up