കോൽക്കത്ത: എസ്ഐ ആർ പൂർത്തിയായപ്പോൾ വോട്ടർപട്ടികയിൽ പേരില്ല. വോട്ടർപട്ടികയിൽനിന്ന് പുറത്തായതുകൊണ്ട് പാസ്പോർട്ടുമില്ല! ഈ ഇന്ത്യൻ ദുരവസ്ഥയുടെ പ്രതീകമാകുകയാണ് "ദ ടെലിഗ്രാഫ്' മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാൽ.
ജീവിതകാലം മുഴുവൻ മാധ്യമപ്രവർത്തനം നടത്തുകയും പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തന്റെ അവസ്ഥ ഇതാണെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. "ദ വയർ’ ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ഏഴാം പേജിൽ വായിക്കാം.
Tags :