ഹൈദരാബാദ്: അർബുദ ചികിത്സതേടി എത്യോപ്യയിൽനിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട 13 വയസുള്ള പെൺകുട്ടി രോഗം മുർച്ഛിച്ചതിനെത്തുടർന്ന് യാത്രാമധ്യേ എത്യോപ്യൻ എയർലൈൻസിനുള്ളിൽ മരിച്ചു. മൂന്നുവർഷമായി അർബുദ ബാധിതയായിരുന്നു കുട്ടി.
ഇന്നലെ അർധരാത്രി ഒരുമണിക്ക് വിമാനം ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : Ethiopian girl cancer dies