x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്പത് കിലോ വിഷം, 30,000 ഗുളികകള്‍; ലക്ഷ്യമിട്ടത് 15,000 പേരുടെ മരണം


Published: June 29, 2026 04:36 AM IST | Updated: June 29, 2026 04:36 AM IST

ഫ​​​യാ​​​സ് പ്രേം​​​ജി

മും​​​ബൈ: മും​​​ബൈ​​​യി​​​ല്‍ മു​​​ഹ​​​റം ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ എ​​​ത്തി​​​യ​​​വ​​​ര്‍ക്കു വി​​​ഷം ചേ​​​ര്‍ത്ത ഗു​​​ളി​​​ക​​​ക​​​ള്‍ ന​​​ല്‍കി​​​യ​​​തി​​​നു പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി ല​​​ക്ഷ്യ​​​മി​​​ട്ട​​​ത് കു​​​റ​​​ഞ്ഞ​​​ത് പ​​​തി​​​ന​​​യ്യാ​​​യി​​​രം പേ​​​രു​​​ടെ ജീ​​​വ​​​നു​​​ക​​​ൾ.

വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് മു​​​ഹ​​​റം ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ല്‍ ഫ​​​യാ​​​സ് പ്രേം​​​ജി എ​​​ന്ന 39 കാ​​​ര​​​ന്‍ വി​​​ഷം ക​​​ല​​​ര്‍ത്തി​​​യ ഗു​​​ളി​​​ക വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ഇ​​​വ ക​​​ഴി​​​ച്ച പ​​​ന്ത്ര​​​ണ്ടു​​​പേ​​​ര്‍ക്കു ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യ​​​തോ​​​ടെ ബൈ​​​ക്കു​​​ള​​​യി​​​ല്‍ നി​​​ന്ന് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​രെ ഉ​​​ട​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​വ​​​ര്‍ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു​​​വെ​​​ന്ന് ഡോ​​​ക്ട​​​ര്‍മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.
പൂ​​​ന വി​​​മാ​​​ന്‍ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഫ​​​യാ​​​സ് പ്രേം​​​ജി. ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു പെ​​​യി​​​ന്‍റ് ക​​​ട​​​യു​​​ടെ ഉ​​​ട​​​മ​​​യും. എ​​​ലി​​​വി​​​ഷം നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സി​​​ങ്ക് ഫോ​​​സ്‌​​​ഫൈ​​​ഡ് ചേ​​​ര്‍ത്ത ഗു​​​ളി​​​ക​​​ക​​​ളാ​​​ണ് ഇ​​​യാ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. നേ​​​ര​​​ത്തേ 50 കി​​​ലോ സി​​​ങ്ക്‌​​​ഫോ​​​സ്‌​​​ഫൈ​​​ഡും 30,000 കാ​​​ലി കാ​​​പ്‌​​​സൂ​​​ളു​​​ക​​​ളും ഇ​​​യാ​​​ള്‍ ഓ​​​ണ്‍ലൈ​​​നി​​​ല്‍ വാ​​​ങ്ങി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ ദോം​​​ഗ്രി​​​യി​​​ലെ ഇ​​​യാ​​​ളു​​​ടെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 15,000 ഓ​​​ളം വി​​​ഷ​​​ഗു​​​ളി​​​ക​​​ക​​​ളും പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

വേ​​​ദ​​​ന​​​സം​​​ഹാ​​​രി, പ്ര​​​തി​​​രോ​​​ധ ശേ​​​ഷി വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന ഗു​​​ളി​​​ക എ​​​ന്ന നി​​​ല​​​യി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. ഒ​​​റ്റ​​​യ്ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക അ​​​സാ​​​ധ്യ​​​മാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ​​​ഹാ​​​യ​​​വും പ്ര​​​തി തേ​​​ടി​​​യി​​​രു​​​ന്നു.

എ​​​ന്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് കു​​​റ്റ​​​കൃ​​​ത്യം എ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ന്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഫ​​​യാ​​​സി​​​ന്‍റെ അ​​​മ്മ​​​യും സ​​​ഹോ​​​ദ​​​രി​​​യും ഇ​​​റാ​​​ക്കി​​​ലും ഇ​​​റാ​​​നി​​​ലു​​​മാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ പ്ര​​​തി 19 ത​​​വ​​​ണ​​​യാ​​​ണ് ഈ ​​​ര​​​ണ്ടു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും സ​​​ന്ദ​​​ര്‍ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Tags : Fifty kilos of poison 30 000 pills;

Recent News

Corehub Up