ആര്. സാവന്ത് കൃഷ്ണനും എന്‍. നിരഞ്ജനയും
കാഞ്ഞങ്ങാട്: നെഹ്റു കോളജില്‍ നടന്ന സംസ്ഥാന അണ്ടര്‍-15 ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആര്. സാവന്ത് കൃഷ്ണനും (കണ്ണൂര്‍) എന്‍. നിരഞ്ജനയും (കൊല്ലം) ചാമ്പ്യന്മാരായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബി. അദ്വൈത് ദര്ശന് (കോഴിക്കോട്) റണ്ണറപ്പായി. സൗരവ്കൃഷ്ണ (എറണാകുളം) മൂന്നും പി. അതുല്‍കൃഷ്ണ (കോഴിക്കോട്) നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൃദ്യ രാകേഷ് (തിരുവനന്തപുരം) റണ്ണറപ്പായി. നന്ദന മൂകേത് (എറണാകുളം) മൂന്നും എസ്. ശ്രീനന്ദ (പത്തനംതിട്ട) നാലും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ സെപ്റ്റംബറില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തു മത്സരിക്കാന്‍ യോഗ്യത കരസ്ഥമാക്കി.
Tags : State Under-15 Chess Sawant Niranjana