x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​​​​ൽ​​​​ഹി ഉ​​​​ൾ​​​​പ്പ​​​​ടെ ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ സ​​​​മ​​​​യ​​​​ക്ര​​​​മം നീ​​​​ട്ടി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 31, 2026 03:57 AM IST | Updated: October 31, 2026 03:57 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി ഉ​​​​ൾ​​​​പ്പ​​​​ടെ ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ സ​​​​മ​​​​യ​​​​ക്ര​​​​മം നീ​​​​ട്ടി. ഈ ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യ്‌​​​​ക്കെ​​​​തി​​​​രേ പ​​​​രാ​​​​തി​​​​ക​​​​ളും ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ​​​​രാ​​​​തി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീയ​​​​തി ന​​​​വം​​​​ബ​​​​ർ 25 ആ​​​​യി നീ​​​​ട്ടി. അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക ഡി​​​​സം​​​​ബ​​​​ർ 22ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.
ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ­­പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ 43 ല​​​​ക്ഷ​​​​ത്തോ​​​​ളം ആ​​​​ളു​​​​ക​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ൾ വെ​​​​ട്ടി​​​​യ​​​​താ​​​​യി ആ​​​​ക്ഷേ​​​​പ​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പ​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മം നീ​​​​ട്ടു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണു ക​​​​മ്മി​​​​ഷ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി. കൂ​​​​ടാ​​​​തെ ഡ​​​​ൽ​​​​ഹി ചീ​​​​ഫ് ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ഓ​​​​ഫി​​​​സ​​​​റും എ​​​​സ്ഐ​​​​ആ​​​​ർ ഷെ​​​​ഡ്യൂ​​​​ൾ നീ​​​​ട്ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, ഹ​​​​രി​​​​യാ​​​​ന എ​​​​ന്നി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യം ന​​​​വം​​​​ബ​​​​ർ 20 വ​​​​രെ നീ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​വി​​​​ട​​​​ത്തെ അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക ന​​​​വം​​​​ബ​​​​ർ 30ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ക​​​​മ്മി​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്, തെ​​​​ലു​​​​ങ്കാ​​​​ന, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ന​​​​വം​​​​ബ​​​​ർ 30ന് ​​​​അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

പു​​​​തു​​​​ക്കി​​​​യ ഷെ​​​​ഡ്യൂ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​രം രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​റി​​​​യി​​​​ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

യു​പി​യി​ൽ ‘ഫോം 7’ ദു​രു​പ​യോ​ഗം; തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് നിർദേശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ആ​​​​ളു​​​​ക​​​​ളെ കൂ​​​​ട്ട​​​​ത്തോ​​​​ടെ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ഫോം 7 ​​​​വ്യാ​​​​ജ​​​​മാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൽ ക​​​​ർ​​​​ശ​​​​ന തി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നോ​​​​ട് സു​​​​പ്രീം​​​കോ​​​​ട​​​​തി.

ഫോം ​​​​ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത് പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ന്നെ​​​​ന്ന ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. വി​​​​ഷ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​ശേ​​​​ഷം കം​​​​പ്ല​​​​യ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​ല ഫോം 7 ​​​​അ​​​​പേ​​​​ക്ഷ​​​​ക​​​​ളും വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യും എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വോ​​​​ട്ട​​​​ർ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

 

Tags : Form7 Timeline Extended Delhi UttarPradesh SuprmeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up