National
ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിയമം കൊണ്ടുവരുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതികൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ കാലാവധി നീട്ടി.
റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസംവരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സമിതി അധ്യക്ഷൻ പി.പി. ചൗധരി ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുകയും സഭ ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു.
National
ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി ഡൽഹി കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ചു പേർ കുറ്റക്കാരാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷാവിധി സംബന്ധിച്ച വാദം കേട്ട അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിംഗ് ശിക്ഷവിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അഞ്ചു പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി പോലീസ് വാദിച്ചു.
അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ അദ്ദേഹം മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷവും ആക്രമണം തുടർന്നെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ കോടതിയിൽ പറഞ്ഞു.
അങ്കിത് ശർമയുടെ ശരീരത്തിൽ ആകെ 51 മുറിവുകളാണ് കണ്ടെത്തിയത്. അതിൽ 18 എണ്ണം മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടുള്ള മുറിവുകളായിരുന്നെന്നും മധുകർ പാണ്ഡെ പറഞ്ഞു.
അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 26നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന വിദേശപര്യടനം നീട്ടിയതായി റിപ്പോർട്ട്. പുതിയ റിപ്പോർട്ടുകളനുസരിച്ച് ഈമാസം 17ന് മാത്രമേ രാഹുൽ തിരികെയെത്തൂ.
രാഹുലിന്റെ വിദേശയാത്രയുടെ പുതുക്കിയ തീയതികൾ കോൺഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാജ്യവ്യാപക വിദ്യാർഥിപ്രക്ഷോഭ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) ഭാവിയിലും ചോദ്യചിഹ്നമുയർത്തിയിരിക്കുകയാണ്.
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധപരമ്പര ഉയർത്തി വിദ്യാർഥികളുടെ ശബ്ദമായി മാറുമെന്നു പ്രഖ്യാപിച്ച ഛാത്രോൺ കീ ഗൂഞ്ചിന്റെ ആദ്യ മഹാറാലി കഴിഞ്ഞമാസം രാജസ്ഥാനിലെ കോട്ടയിൽ നടത്തിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയും തൊഴിലില്ലായ്മയുമടക്കമുള്ള വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമെന്നു പ്രഖ്യാപിച്ച് രാജ്യത്തുടനീളം റാലികൾ നടത്താനുള്ള ഷെഡ്യൂളും കോൺഗ്രസ് തയാറാക്കിയിരുന്നു.
ജൂലൈ പത്തിന് പ്രയാഗ്രാജ്, 11ന് പാറ്റ്ന, 14ന് ഡൽഹി എന്നിങ്ങനെയായിരുന്നു റാലികൾ നടത്താൻ പദ്ധതിയിട്ടിരുന്നത്. രാഹുലിന്റെ അസാന്നിധ്യത്തിൽ ഈ പ്രതിഷേധപരിപാടികൾ മാറ്റിവച്ചിരിക്കുകയാണ്.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ, റഗുലർ)/ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്) കോഴ്സുകളുടെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷ തിരുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ നീട്ടി.
അപേക്ഷാ പോർട്ടൽ (www.lbscentre.kerala.gov.in) വഴി അപേക്ഷാർഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്സ് അനുസരിച്ചാണ് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത്. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.
University News
2026–27 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 വരെ നീട്ടി. പ്രവേശനം നേടുന്നതിനായി വിദ്യാർഥികൾ (General/Reservation/ Community/ Management/Sports quota ഉൾപ്പെടെ) സർവകലാശാലയുടെ ഏകജാലക സംവിധാനം (ഓൺലൈൻ) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൽക്ക് : 7356948230/ 0497-2766388 എന്ന നമ്പറിൽ, പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ബന്ധപ്പെടാവുന്നതാണ്.
പഞ്ചവത്സര പരിസ്ഥിതി ശാസ്ത്ര പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിപഠന വകുപ്പ് നടത്തുന്ന പഞ്ചവത്സര പരിസ്ഥിതി ശാസ്ത്ര പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ശാസ്ത്ര വിഷയത്തിലോ അല്ലെങ്കിൽ മാനവിക വിഷയങ്ങളായ ജിയോഗ്രാഫി/ജിയോളജി എന്നിവയിലുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് യോഗ്യത. സ്വദേശത്തും വിദേശത്തും ഏറെ ജോലിസാധ്യതയുള്ള പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 22. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് 9946349800 എന്ന നമ്പറിൽ ബന്ധപ്പെടാം.
എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിപഠന വകുപ്പ് നടത്തുന്ന എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏറെ ജോലിസാധ്യതയുള്ള ഈ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9946349800.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2025 പ്രവേശനം - റെഗുലർ, 2024 പ്രവേശനം സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷകളുടെ ഭാഗമായുള്ള നിരന്തര സമഗ്ര മൂല്യനിർണയത്തിനുള്ള (CCA) അസൈൻമെന്റ് ചോദ്യങ്ങൾ, കവറിംഗ് ഷീറ്റ്, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിലെ Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern - 2025 Admission, Supplementary 2024 Admission എന്ന ലിങ്കിൽ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.
തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി
ജൂൺ 30 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് അസൈൻമെന്റുകൾ താവക്കര കാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ, സമർപ്പിക്കേണ്ടതാണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല.
ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി വിദ്യാർഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
ഹാൾടിക്കറ്റ്(പ്രൊവിഷണൽ), നോമിനൽ റോൾ
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംബിഎ/ എം ലിബ് ഐഎസ്സി/ എംസിഎ/ എൽഎൽഎം /എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ (2025 അഡ്മിഷൻ)/സപ്ലിമെന്ററി (2022, 2023 & 2024 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണയ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ - രണ്ടാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ യഥാക്രമം 2026 ജൂലൈ ഒന്ന്, രണ്ട് തിയതികളിൽ ആരംഭിക്കുന്ന കംബൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി (മേഴ്സി ചാൻസ് -2000 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ) ഏപ്രിൽ 2025, മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി (വൺ ടൈം മേഴ്സി ചാൻസ് -2000 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ ) നവംബർ 2024 പരീക്ഷകൾക്കായി, 2007-2014 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ ജൂൺ 24 തിയതി മുതൽ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. 2000-2006 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ ജൂൺ 22 മുതൽ സർവകലാശാലയിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ് .
കംബൈൻഡ് ഒന്ന്, രണ്ട് സെമെസ്റ്ററിലെ എൻജിനിയറിംഗ് ഗ്രാഫിക്സ് , മൂന്നാം സെമസ്റ്ററിലെ സിവിൽ എൻജിനിയറിംഗ് ഡ്രോയിംഗ് എന്നീ പേപ്പറുകളുടെ പരീക്ഷകൾ ടൈം ടേബിളിൽ സൂചിപ്പിച്ച തിയതിയിൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽ നടത്തപ്പെടുന്നതാണ് .
ടൈംടേബിൾ
അഫീലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ ജൂൺ 16 ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യണാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ഡെപ്യൂട്ടേഷൻ നിയമനം
കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in). ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
National
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പൊതുപരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി നാളെ വരെ നീട്ടി.
സിബിഎസ്ഇ വെബ്സൈറ്റിൽ സാങ്കേതികതടസം നേരിട്ടതിനു പിന്നാലെ വിദ്യാർഥികൾ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണു നടപടി.
വെബ്സൈറ്റിലെ സാങ്കേതിക തടസം കാരണം രണ്ടാം തവണയാണ് വിദ്യാർഥികൾക്കു തീയതി മാറ്റി നൽകുന്നത്.
നേരത്തേ സമാനരീതിയിലുള്ള തടസം നേരിട്ടതിനെത്തുടർന്ന് ഉത്തരക്കടലാസുകൾ ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി ഈമാസം 22ൽനിന്നും 23ലേക്ക് നീട്ടിയിരുന്നു. എന്നാൽ വെബ്സൈറ്റ് വീണ്ടും പണിമുടക്കിയ പശ്ചാത്തലത്തിലാണ് ഇന്നലെ പുറത്തിറക്കിയ പുതിയ സർക്കുലറിലൂടെ തീയതി വീണ്ടും നീട്ടിയത്.
ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിച്ചശേഷം മാർക്ക് വെരിഫിക്കേഷനോ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനോ വിദ്യാർഥികൾക്ക് രണ്ടു ദിവസം വരെ സമയം ലഭിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
നേരത്തേ നിശ്ചയിച്ചിട്ടുള്ള മറ്റു നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്നും വിദ്യാർഥികൾ ഈ നീട്ടിനൽകിയ സമയം പ്രയോജനപ്പെടുത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
ഇത്തവണ അപേക്ഷാഫീസ് ഘടനയിലും സിബിഎസ്ഇ മാറ്റം വരുത്തിയിട്ടുണ്ട്. സ്കാൻ ചെയ്ത കോപ്പി ലഭ്യമാക്കാനുള്ള ഫീസ് 700 രൂപയിൽനിന്ന് 100 രൂപയായി കുറച്ചു.
മാർക്ക് വെരിഫിക്കേഷനുള്ള ഫീസ് 500 രൂപയിൽനിന്ന് 100 രൂപയായും പുനർമൂല്യനിർണയത്തിനുള്ള ഫീസ് ഒരു ചോദ്യത്തിന് 25 രൂപയായും ബോർഡ് കുറച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ - ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടി. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ട് ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ നീട്ടുന്നതിനു ധാരണയായത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മേയ് 29ന് പെന്റഗണിൽ ഇസ്രായേലി, ലബനൻ സൈനിക പ്രതിനിധികളുമായി വീണ്ടും ചർച്ച നടക്കുമെന്നും പിഗോട്ട് അറിയിച്ചു. ഈ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനം, പരസ്പര പരമാധികാരം, പ്രദേശിക സമഗ്രത, പൂർണമായ അംഗീകരിക്കൽ, അതിർത്തിയിലെ സുരക്ഷ സ്ഥാപിക്കൽ തുടങ്ങിയവ മുന്നോട്ടു കൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നെന്ന് ടോമി പിഗോട്ട് സമൂഹമാധ്യമത്തിൽ കുറിച്ചു.
National
ന്യൂഡൽഹി: മണിപ്പുർ കലാപം അന്വേഷിക്കുന്നതിനു നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിഷന്റെെ കാലാവധി ആറുമാസംകൂടി നീട്ടി.
260 പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തെക്കുറിച്ചുള്ള അന്വേഷണ നിപ്പോർട്ട് അടുത്ത നവംബർ 20 നകം നൽകണമെന്നാണ് നിർദേശം.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബൽബിർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ 2023 ജൂൺ നാലിനാണ് നിയമിച്ചത്.
തുടക്കത്തിൽ ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലായിരുന്നു സമിതി. കഴിഞ്ഞ ഫെബ്രുവരിയിൽ ജസ്റ്റീസ് ലാംബ വിരമിച്ചു. ജസ്റ്റീസ് ചൗഹാൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ചുമതലയേറ്റത്.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റി്യൂഡ് ടെസ്റ്റ് (സെക്ഷൻ-II) പ്രവേശനപരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 14നു വൈകുന്നേരം ആറുവരെയായി ദീർഘിപ്പിച്ചു.
യോഗ്യരായ വിദ്യാർഥികൾ പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യാ സമാധാനത്തിനുള്ള കരാറിൽ ഒപ്പുവയ്ക്കാനുള്ള ബുദ്ധി ഇറാൻ ഉടൻ കാട്ടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ഇറാനെതിരായ നാവിക ഉപരോധം നീട്ടാൻ അമേരിക്ക പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപ് ഇതു പറഞ്ഞത്. ചർച്ചയ്ക്കായി ഇറാന് എപ്പോൾ വേണമെങ്കിലും അമേരിക്കയെ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിനായി നാവിക ഉപരോധം നീട്ടാനുള്ള തയാറെടുപ്പുകൾ നടത്താൻ ഉദ്യോഗസ്ഥർക്കു ട്രംപ് നിർദേശം നല്‍കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എണ്ണ കയറ്റുമതി തടഞ്ഞ് ഇറാന്റെ സന്പദ്വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണു ട്രംപ് നടത്തുന്നത്. ഇറാനിൽ വ്യോമാക്രമണം പുനരാരംഭിക്കുക അല്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി യുദ്ധത്തിൽനിന്ന് പിന്മാറുക എന്നീ നിർദേശങ്ങൾ അപകടം നിറഞ്ഞതാണെന്നാണു ട്രംപിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ട്രംപ് കടുത്ത അതൃപ്തിയിലാണത്രേ. നാവിക ഉപരോധവും യുദ്ധവും അവസാനിപ്പിച്ചശേഷം ആണവപദ്ധതികളിൽ ചർച്ചയാകാമെന്ന ഇറാന്റെ നിർദേശം ട്രംപിനു സ്വീകാര്യമല്ല.
ഇതിനിടെ, അമേരിക്കൻ നാവിക ഉപരോധത്തെ മറികടക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇറാൻ. കടൽ വഴി പറ്റിയില്ലെങ്കിൽ മറ്റു വാണിജ്യപാതകളിലൂടെ എണ്ണ കടത്താൻ പറ്റുമെന്ന് ഇറേനിയൻ വൃത്തങ്ങൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നാവിക ഉപരോധം നീളുമെന്ന കണക്കുകൂട്ടലിൽ എണ്ണവില ഉയരുന്നത് തുടരുന്നു. ഇന്നലെ മൂന്നു ശതമാനം വില കൂടി. ബ്രെന്റ് ഇനം ക്രൂഡ് കോൺട്രാക്റ്റ് വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
Education
തിരുവനന്തപുരം: അഗ്നിവീർ (ആർമി) റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 10 വരെ നീട്ടി.
അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ് & എട്ടാം ക്ലാസ്) തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Education
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് (RIM C) ജൂണിൽ നടക്കുന്ന എട്ടാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെയാക്കി ദീർഘിപ്പിച്ചു.
Kerala
പരവൂര്‍: കൊല്ലം - ഹുബ്ലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതിവാര സ്പെഷല്‍ ട്രെയിനിന്റെ (07313/07314) സര്‍വീസ് മേയ് 25 വരെ ദീര്‍ഘിപ്പിച്ച് റെയില്‍വേ. ഈ ട്രെയിനുകള്‍ ഈ മാസം 30 വരെ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു.
ഇത് കൂടാതെ എസ്എംവിടി ബംഗളൂരു -കൊച്ചുവേളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്ന് പ്രതിവാര സ്പെഷല്‍ ട്രെയിനുകളുടെ കാലാവധിയും മേയ് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഈ മൂന്നു ട്രെയിനുകളും മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അധികൃതര്‍ അറിയിച്ചിരുന്നത്.
ഈ നാല് ട്രെയിനുകളും സ്പെഷല്‍ സര്‍വീസായി ഓടാന്‍ തുടങ്ങിയിട്ട് എട്ട് മാസമായി. എല്ലാ വണ്ടികളിലും ആവശ്യത്തിന് യാത്രക്കാരുമുണ്ട്. ഈ സാഹചര്യത്തില്‍ സമീപഭാവിയില്‍ തന്നെ ഇവയെല്ലാം സ്ഥിരം സര്‍വീസ് ആക്കി മാറ്റുമെന്നാണ് സൂചന.
Education
തിരുവനന്തപുരം: സ്കോൾ-കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് കോഴ്സ് രണ്ടാം ബാച്ചിലേക്കുള്ള (2026) പ്രവേശന തീയതികൾ ദീർഘിപ്പിച്ചു.
പിഴയില്ലാതെ ഏപ്രിൽ 17 വരെയും 100 രൂപ പിഴയോടുകൂടി ഏപ്രിൽ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക.
ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന കേസിൽ വാദം എഴുതി നൽകുന്നതിനുള്ള സമയപരിധി നീട്ടി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഇക്കാര്യം ഉന്നയിച്ചതിനെത്തുടർന്നാണ് അടുത്ത തിങ്കളാഴ്ചവരെ സമയപരിധി നീട്ടിയത്.കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സമയപരിധി ബാധകമാണ്.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ ഹാജരാകും.
നേരത്തേ സുപ്രീംകോടതിക്കുമുന്നിൽ വിഷയമെത്തിയപ്പോൾ യുവതീപ്രവേശനത്തെ അനുകൂലിച്ച മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിക്കു പകരമാണ് സിംഗ്വി ഹാജരാകുന്നത്.
2019ൽ വിഷയം സുപ്രീംകോടതി പരിഗണിച്ചപ്പോൾ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടാണ് അദ്ദേഹം ഹാജരായത്.
National
ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 11 വരെ നീട്ടിയതായി പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
നേരത്തേ പ്രഖ്യാപിച്ചിരുന്ന സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു.
അതിനുള്ളിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.
ബുധനാഴ്ച രാത്രി ഒന്പതുവരെ അപേക്ഷിക്കാനുള്ള വിൻഡോ ലഭ്യമായിരിക്കും. രാത്രി 11:50 വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
Kerala
തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അനുമതിയുടെ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി നീട്ടി ഉത്തരവിറക്കി.
കാട്ടിൽനിന്നു നാട്ടിലും നഗരത്തിലും ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള കാലാവധിയാണ് ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഉത്തരവ് കാലാവധി മേയ് 27ന് അവസാനിക്കാനിരിക്കേയാണ് വീണ്ടും നീട്ടിയത്.
നിലവിലെ ഉത്തരവു പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ വെടിവയ്ക്കാനുള്ള അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡൻ അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ബന്ധപ്പെട്ടവർ എന്നിവർക്ക് ചുമതല നൽകാം.
നിബന്ധനകൾ പാലിച്ച് ഇല്ലായ്മ ചെയ്യുന്ന കാട്ടുപന്നികളെ സംബന്ധിച്ച് ഓരോമാസവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ അടുത്തുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി സ്ഥാനത്തുള്ള ചുമതല നീട്ടി. നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഈ വര്‍ഷം ജൂണ്‍ 30 ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 2027 ജൂണ്‍ 30 വരെ ചുമതല നീട്ടി നല്‍കും. പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍ 1991 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
National
ന്യൂഡൽഹി: ആരവല്ലി മലനിരകളിലെ ഖനനം നിർത്തിവയ്ക്കാനുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി. ഈ മേഖലയിൽ ഖനനം അനുവദിക്കാൻ കഴിയുമോയെന്നും അങ്ങനെയെങ്കിൽ അത് എത്രത്തോളം സാധിക്കുമെന്നും വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. ആരവല്ലി മലനിരകളിലെ അനധികൃത ഖനനവും അനുബന്ധ പ്രശ്നങ്ങളും സമഗ്രമായി പരിശോധിക്കാൻ വിദഗ്ധസമിതിക്കു രൂപംനൽകുമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഭാവിയിൽ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളെ സംബന്ധിച്ച വ്യക്തമായ കുറിപ്പ് അമിക്കസ് ക്യൂറി കെ. പരമേശ്വരൻ ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട മറ്റു കക്ഷികൾ മാർച്ച് പത്തിനുമുന്പ് അവരുടെ കുറിപ്പുകൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: കവി കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി മേയ് 31 വരെ നീട്ടിനൽകി സംസ്ഥാന സർക്കാർ. മാർച്ച് 31 വരെയുള്ള കാലാവധിയാണു നീട്ടിയത്.
കേരളത്തിൽ ഭരണത്തുടർച്ച നല്ലതല്ലെന്നും രണ്ടു മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിനു ഭൂഷണമെന്നും സച്ചിദാനന്ദൻ പറഞ്ഞതു വൻ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. ഇതിനെതിരേ കടുത്ത വിമർശനവുമായി മറ്റ് അക്കാദമികളുടെ അധ്യക്ഷന്മാരും ഇടത് അനുകൂലികളും രംഗത്തു വന്നിരുന്നു.
Kerala
തിരുവനന്തപുരം: എൻടിപിസിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്നു വർഷത്തേക്ക് കൂടി നീട്ടാൻ കെഎസ്ഇബിഎല്ലിന് മന്ത്രിസഭ അനുമതി നൽകി.
സഹകരണ സർവീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.
ടെക്നോപാർക്കിന്റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി കെ സ്പേസിന് കൈമാറ്റം ചെയ്യാൻ അനുമതി നൽകി.
ടെക്നോപാർക്ക് കൈമാറേണ്ടിയിരുന്ന 18.56 ഏക്കർ ഭൂമിയിൽ നിന്ന് 3.67 ഏക്കർ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്റെ നിർമാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതും മാറ്റി. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ട്.
അതേസമയം, സ്വാഭാവിക ജാമ്യം തേടി കെ.എസ്. ബൈജുവും കോടതിയെ സമീപിച്ചിട്ടുണ്ട്. റിമാൻഡിലായ 90 ദിവസം കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
Kerala
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി. തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടിയത്.
ഫെബ്രുവരി അവസാനം വരെ ഈ ട്രെയിനുകൾ സർവീസ് തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നു മുതൽ 22 വരെയാണ് നീട്ടിയത് (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
07314 കൊല്ലം - ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ടു മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06523 എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ട് മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
06524 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി മൂന്നു മുതൽ 24 വരെ നീട്ടി (ചൊവ്വാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06547 എസ്എംവിടി ബാഗളൂരു - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) സ്പെഷൽ ട്രെയിൻ ഫെബ്രുവരി നാല് മുതൽ 25 വരെ നീട്ടി. (ബുധനാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
06548 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു സ്പെഷൽ ട്രെയിൻ ഫെബ്രുവരി അഞ്ച് മുതൽ 26 വരെ നീട്ടി. (വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06555 എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി ആറ് മുതൽ 20 വരെ ദീർഘിപ്പിച്ചു.(വെള്ളിയാഴ്ചകളിൽ മാത്രമാണ് സര്‍വീസ്).
06556 തിരുവനന്തപുരം നോർത്ത് - എസ്എംവിടി സംഗളൂരു സ്പെഷൽ ട്രെയിൻ ഫെബ്രുവരി എട്ട് മുതൽ 22 വരെ നീട്ടി. (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്).
Kerala
കൊച്ചി: മസാല ബോണ്ടില്‍ ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരേ ഇഡി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി അയച്ച കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഡിവിഷന്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഒരുമാസംകൂടി നീട്ടി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇഡി നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റീസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. അപ്പീലില്‍ വിശദമായി വാദം കേള്‍ക്കും.
National
ന്യൂഡൽഹി: മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ഗീത മിത്തൽ അധ്യക്ഷയായ മൂന്നംഗ സമിതിയുടെ കാലാവധി ഈ വർഷം ജൂലൈ 31 വരെ നീട്ടി.
നിലവിൽ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതായി വിഷയത്തിലെ അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ ബന്ധിപ്പിച്ച 42 റിപ്പോർട്ടുകൾ സമിതി ഇതുവരെ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ റിപ്പോർട്ടുകൾ ഉടൻ സമർപ്പിക്കുമെന്നും അമിക്കസ് ക്യൂറി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട മാനുഷിക ആശങ്കകൾ പരിഹരിക്കുന്നതിന് 2023 ഓഗസ്റ്റിലാണ് സുപ്രീംകോടതി ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റി രൂപീകരിക്കുന്നത്. അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു തീരുമാനം.
ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ശാലിനി ഫൻസാൽക്കർ ജോഷി, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ആശാ മേനോൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജയിലില്‍ തുടരും. ജാമ്യഹര്‍ജി പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്കു മാറ്റി. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേള്‍ക്കുക. ദ്വാരപാലക ശില്പകേസില് തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തന്ത്രിക്കായി മുതിര്‍ന്ന അഭിഭാഷകന് കെ. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
ഇതേ സമയം തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു.
തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. രണ്ടു തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്കു പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം.
തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുവാദം നല്‍കിയതിലാണ് പരിശോധന.
തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് നീട്ടി കോടതി. 14 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.
കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടി - പിജിയിലൂടെയാണ് കേരള കേന്ദ്രസര്‍വകലാശാലയിലും പ്രവേശനം.
സര്‍വകലാശാല വെബ്സൈറ്റ് www.cukerala. ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിച്ച് 20നു രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
23 മുതല്‍ 25 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. മാര്‍ച്ചിലാണ് പരീക്ഷ. 26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്.
ഇതില്‍ എല്‍എല്‍എം തിരുവല്ല കാമ്പസിലും മറ്റുള്ളവ കാസര്‍ഗോഡ് പെരിയ കാമ്പസിലുമാണ് നടക്കുന്നത്. ഹെല്പ് ഡെസ്ക്: 01140759000/ 01169 227700. ഇ-മെയില്‍: helpdesk cuetpg @nta.ac.in.
Education
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സി എം റിസർച്ചർ ഫെലോഷിപ്പ് – Second Instalment for January batch Attendance and progress report submission & 2025 July batch application നു മാന്വൽ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചു.
അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി 23ന് വൈകുന്നേരം അഞ്ചിനു മുമ്പായി വികാസ് ഭവനിലെ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
Kerala
തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നു വകുപ്പിനു നിർദേശം നൽകി.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവർ അത് ഹാജരാക്കണമെന്നു കാട്ടി 2025 മേയിൽ സർക്കാർ നിർദേശം നൽകിയിരുന്നു.
62 ലക്ഷത്തിൽപരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്.
2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവർക്കു വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് നീട്ടിയത്.
Kerala
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. അറസ്റ്റ് തടഞ്ഞത് നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാംഗ്മൂലം നല്കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
ചൊവ്വാഴ്ചയാണ് കേസിൽ കക്ഷി ചേരാൻ പരാതിക്കാരി കോടതിയെ സമീപിച്ചത്. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ആവശ്യം. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ നൽകിയ മുൻകൂർ ജാമ്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. ജാമ്യ ഹർജിയെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് വാദം.
Kerala
പരവൂർ: ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് അനുവദിച്ച ചില സ്പെഷൽ ട്രെയിനുകളുടെ സർവസ് ദീർഘിപ്പിച്ച് റെയിൽവേ.
ഹുബ്ബള്ളി – കൊല്ലം – ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ 26 വരെയും എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോർത്ത്-ബംഗളൂരു 27 വരെയും നീട്ടി. എസ്എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് –ബംഗളൂരു 30 വരെയും എസ്എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് –ബംഗളൂരു ഫെബ്രുവരി രണ്ടുവരെയും സർവീസ് നടത്തും.
ഡിസംബർ 31 വരെ ഇവ സർവീസ് നടത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: മെഡിസെപ്പ് ഒന്നാം ഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസംകൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധന മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു.
രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം ചെയ്യുന്ന ശമ്പളത്തിൽനിന്ന് പിടിക്കേണ്ടതില്ലെന്നു ഡിഡിഒമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും സാഹചര്യത്തിൽ പ്രീമിയം പിടിക്കപ്പെട്ടാൽ, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളിൽ കുറച്ചു നൽകണമെന്നു നിർദേശിച്ചും ധന വകുപ്പ് ഉത്തരവിറക്കി.
Education
തിരുവനന്തപുരം: 2024-28 ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് രണ്ടാം വർഷ റിന്യൂവലിനുള്ള അപേക്ഷ കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബർ 24 വരെ നീട്ടി.
National
ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ പരിശോധിക്കുന്ന പാർലമെന്ററി സമിതിയുടെ (ജെപിസി) കാലാവധി നീട്ടി.
അടുത്ത വർഷം നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയുടെ ആദ്യദിനം വരെയാണു കാലാവധി നീട്ടിയിരിക്കുന്നത്.
കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമിതി ചെയർമാൻ പി.പി. ചൗധരി അവതരിപ്പിച്ച പ്രമേയം ലോക്സഭ ശബ്ദവോട്ടോടെയാണു പാസാക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് സമിതി രൂപവത്കരിച്ചത്.
Kerala
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ
ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.
സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താനാകും.