x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുർ കലാപം; അ​​ന്വേ​​ഷ​​ണ സ​​മി​​തി​​യു​​ടെ കാ​​ലാ​​വ​​ധി നീ​​ട്ടി


Published: May 16, 2026 12:16 AM IST | Updated: May 16, 2026 12:16 AM IST

ന്യൂ​​ഡ​​ൽ​​ഹി: മ​​ണി​​പ്പു​​ർ ക​​ലാ​​പം അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നു നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട പ്ര​​ത്യേ​​ക ക​​മ്മി​​ഷ​​ന്‍റെെ കാ​​ലാ​​വ​​ധി ആ​​റു​​മാ​​സം​​കൂ​​ടി നീ​​ട്ടി.

260 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ ക​​ലാ​​പ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അന്വേഷണ നി​​പ്പോ​​ർ​​ട്ട് അടുത്ത ന​​വം​​ബ​​ർ 20 ന​​കം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.

സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ബ​​ൽ​​ബി​​ർ സിം​​ഗ് ചൗ​​ഹാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മൂ​​ന്നം​​ഗ​​സ​​മി​​തി​​യെ 2023 ജൂ​​ൺ നാ​​ലി​​നാ​​ണ് നി​​യ​​മി​​ച്ച​​ത്.

തു​​ട​​ക്ക​​ത്തി​​ൽ ഗോ​​ഹ​​ട്ടി ഹൈ​​ക്കോ​​ട​​തി മു​​ൻ ചീ​​ഫ് ജ​​സ്റ്റി​​സ് അ​​ജ​​യ് ലാം​​ബ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സ​​മി​​തി. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രിയിൽ ജ​​സ്റ്റീ​​സ് ലാം​​ബ വി​​ര​​മി​​ച്ചു. ജ​​സ്റ്റീ​​സ് ചൗ​​ഹാ​​ൻ ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് ഒ​​ന്നി​​നാ​​ണ് ചു​​മ​​ത​​ല​​യേ​​റ്റ​ത്.

Tags : Manipur riots inquiry committee extended

Recent News

Corehub Up