Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committee

മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ; മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​രു​ന്ന് ക്ഷാ​മ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജില്ലാ ത​ല​ത്തി​ൽ മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും.

പ​ഞ്ഞി മു​ത​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ​ക്ക് വ​രെ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്റ്റോ​ക്ക് ഇ​ല്ലാ​തി​രു​ന്ന മ​രു​ന്നു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച ചേ​ർ​ന്ന കെ​എം​എ​സ്‌​സി​എ​ൽ അ​ടി​യ​ന്ത​ര​യോ​ഗം പൂ​ർ​ത്തി​യാ​ക്കി. 28 മ​രു​ന്നു​ക​ൾ ഈ ​മാ​സം പ​കു​തി​യോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശ്ര​മം. ലോ​ക്ക​ൽ പ​ർ​ച്ചേ​സി​ലൂ​ടെ ആ​വ​ശ്യ​മ​രു​ന്നു​ക​ൾ ഉ​റ​പ്പാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​റു​മാ​സം കൂ​ടു​മ്പോ​ൾ ന​ൽ​കേ​ണ്ട വൈ​റ്റ​മി​ൻ എ​യും വാ​ക്സി​നും ആ​ശു​പ​ത്രി​ക​ളി​ൽ കി​ട്ടാ​നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഞ്ഞു​ങ്ങ​ളു​ടെ മ​രു​ന്ന് ക്ഷാ​മം നേ​രി​ടു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി. മ​രു​ന്ന് അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

മ​രു​ന്ന് ക്ഷാ​മ​ത്തി​നി​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​നം. ഇ​ന്ന​ലെ മാ​ത്രം ചി​കി​ത്സ തേ​ടി​യ​ത് 7,740 പേ​ർ. പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

 

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം നി​ർ​ണ​യി​ക്കാ​ൻ അ​ഞ്ചം​ഗ വി​ദ​ഗ്ധ സ​മി​തി

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കും പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കും അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ ഇ​നി മ​ന്ത്രി​സ​ഭാ തീ​രു​മാ​നം വ​രെ കാ​ത്തി​രി​ക്കേ​ണ്ട. ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നും മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ അ​ധ്യ​ക്ഷ​നാ​യി വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി, ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ സ​മി​തി അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ മ​ര​ണം സം​ഭ​വി​ക്കു​മ്പോ​ള്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തെ​ച്ചൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ത​ര്‍​ക്ക​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​തും സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ വൈ​കു​ന്ന​തും ഒ​ഴി​വാ​ക്കാ​ന്‍ കൃ​ത്യ​മാ​യ മാ​ര്‍​ഗ​രേ​ഖ രൂ​പീ​ക​രി​ക്കു​ന്ന​തു സ​ഹാ​യി​ക്കും. നേ​ര​ത്തെ ഓ​രോ സം​ഭ​വ​ത്തി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.

മാ​ധ്യ​മ​ശ്ര​ദ്ധ ല​ഭി​ക്കാ​ത്ത കേ​സു​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്ന​തും പ​തി​വാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​തു റ​വ​ന്യൂ ഭൂ​മി​യി​ലാ​ണോ വ​ന​ഭൂ​മി​യി​ലാ​ണോ എ​ന്ന​തി​നെ​ച്ചൊ​ല്ലി വ​നം-​റ​വ​ന്യൂ വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ണ്ടാ​കു​ന്ന സാ​ങ്കേ​തി​ക, നി​യ​മ ത​ര്‍​ക്ക​ങ്ങ​ള്‍ ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​ല്‍ വ​ലി​യ കാ​ല​താ​മ​സ​ത്തി​നും കാ​ര​ണ​മാ​കാ​റു​ണ്ട്.

ഇ​ത്ത​രം ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ പ​രി​ക്കി​ന്‍റെ ആ​ഘാ​ത​വും പ​ശ്ചാ​ത്ത​ല​വും പ​രി​ശോ​ധി​ച്ച് വ്യ​ക്ത​ത​യോ​ടെ കൃ​ത്യ​മാ​യ തു​ക നി​ര്‍​ണ​യി​ക്കു​ക, റ​വ​ന്യൂ വ​കു​പ്പ് വ​ഴി ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ക, ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​ന​ത്തി​ലൂ​ടെ അ​നാ​വ​ശ്യ കാ​ല​താ​മ​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​മി​തി​യു​ടെ ല​ക്ഷ്യം.

NRI

കാന്‍റർബറി കേരളൈറ്റ്സ് അസോസിയേഷന് പുതിയ അമരക്കാർ; അധ്യക്ഷ പദവിയിൽ ആദ്യമായി വനിത

കാന്‍റ​ർ​ബ​റി: കാ​ന്‍റ​ർ​ബ​റി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കാ​ന്‍റ​ർ​ബ​റി കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (സി​കെ​എ) 2026 - 27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി ജെ​യ്റ്റി റെ​ജി പ്ര​സി​ഡ​ന്‍റാ​യി. 2007-ൽ ​ആ​രം​ഭി​ച്ച സി​കെ​എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് ജെ​യ്റ്റി റെ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

പു​തി​യ ക​മ്മി​റ്റി​യി​ൽ മേ​ഖ ബെ​ന്നി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ലി​ഷ മാ​ത്യു സെ​ക്ര​ട്ട​റി​യാ​യും റോ​ബി​ൻ മാ​നു​വ​ൽ ട്ര​ഷ​റ​റാ​യും ടീ​ന വി. ​രാ​മ​ച​ന്ദ്ര​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​ൽ​ക്കും.

ജി. ​പ്രേം​കു​മാ​ർ, ജോ​ൺ​സ​ൺ ജോ​ർ​ജ്, അ​ജി​ത ആ​ൻ​ഡ്രൂ​സ്, ആ​ൽ​വി​ൻ റെ​ജി എ​ന്നി​വ​രാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലെ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​പ്പെ​ട്ട നേ​തൃ​ത്വ​സ്ഥാ​ന​ങ്ങ​ളി​ൽ വ​നി​ത​ക​ൾ എ​ത്തു​ന്നു​വെ​ന്ന​തും പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

പു​തു​ത​ല​മു​റ​യു​ടെ പ്രാ​തി​നി​ധ്യ​വും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഒ​രു​മി​ക്കു​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ് 2026 - 27 കാ​ല​യ​ള​വി​ൽ സി​കെ​എ​യെ ന​യി​ക്കു​ന്ന​ത്.

കാ​ന്‍റ​ർ​ബ​റി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ കൂ​ടു​ത​ൽ അ​ടു​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും ക​ല​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തീ​ക്ഷ.

പ്ര​ത്യേ​കി​ച്ച് യു​കെ​യി​ൽ ജ​നി​ച്ചു​വ​ള​രു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി കൊ​ണ്ടു​വ​രി​ക, അ​വ​രു​ടെ ക​ലാ-​കാ​യി​ക ക​ഴി​വു​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക, കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക, പു​തു​താ​യി പ്ര​ദേ​ശ​ത്തെ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പു​തി​യ ക​മ്മി​റ്റി കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​കെ​എ കു​ടും​ബം.

ഏ​ക​ദേ​ശം ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി കാ​ന്‍റ​ർ​ബ​റി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യ്ക്ക് ക​രു​ത്തു​പ​ക​രു​ന്ന സി​കെ​എ​യി​ൽ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ലെ പു​തി​യ അ​ധ്യാ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

District News

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി​യ ക​ക്ക​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട്ടി​ന് രാ​വി​ലെ 10.30 ന് ​ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും. കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം പി​എ​ച്ച്സി ഹാ​ളി​ൽ ചേ​ർ​ന്നു.
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ചെ​യ​ർ​പേ​ഴ്സ​നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​യു.​പി നൗ​ഷാ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 75 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഡാ​ർ​ളി ഏ​ബ്ര​ഹാം, ബി​ന്ദു​മോ​ൾ തോ​മ​സ്, ചെ​റി​യാ​ൻ ജോ​സ​ഫ്, ബ്ലോ​ക്ക്‌ മെ​മ്പ​ർ അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ ജോ​സ് വെ​ളി​യ​ത്ത്, സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, സെ​ക്ര​ട്ട​റി യാ​ദ​വ് വി​ൽ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

National

അ​​​ജ​​​ൻ​​​ഡയോ? എൻസിഇആർടി പാഠപുസ്തക സമിതിയിൽ ആർഎസ്എസ് പശ്ചാത്തലമുള്ളവർ

ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ക്ലാ​​​സു​​​ക​​​ളി​​​ലെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച പാ​​​ഠ​​​പു​​​സ്ത​​​ക വി​​​ക​​​സ​​​ന​​​സ​​​മി​​​തി​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യു​​​മാ​​​യും നേ​​​രി​​​ട്ടു ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പ​​​ണം.

കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ സീ​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റും മു​​​ൻ എ​​​ബി​​​വി​​​പി നേ​​​താ​​​വും ബി​​​ജെ​​​പി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ഉ​​​പ​​​ദേ​​​ശ​​​ക​​​നു​​​മാ​​​യ യ​​​ദു​​​നാ​​​ഥ് ദേ​​​ശ്പാ​​​ണ്ഡെ, ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൂ​​​ന ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ജ്ഞാ​​​നപ്ര​​​ബോ​​​ധി എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ശാ​​​ന്ത് ദി​​​വേ​​​ക്ക​​​ർ, എ​​​ബി​​​വി​​​പി മു​​​ൻ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യും ജെ​​​എ​​​ൻ​​​യു പ്ര​​​ഫ​​​സ​​​റു​​​മാ​​​യ വ​​​ന്ദ​​​ന മി​​​ശ്ര, ആ​​​ർ​​​എ​​​സ്എ​​​സ് അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ര​​​വി ര​​​മേ​​​ശ് ച​​​ന്ദ്ര ശു​​​ക്ല എ​​​ന്നി​​​വ​​​രാ​​​ണു സ​​​മി​​​തി​​​യി​​​ലു​​​ള്ള അം​​​ഗ​​​ങ്ങ​​​ൾ.

തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​യം വ​​​രും​​​ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്ക് അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​വ​​​രെ സ​​​മി​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. സ്കൂ​​​ൾ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ച​​​രി​​​ത്ര​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ത​​​ത്വ​​​ങ്ങ​​​ളും വ​​​സ്തു​​​നി​​​ഷ്ഠ​​​മാ​​​യി പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ഒ​​​രു പ്ര​​​ത്യേ​​​ക രാ​​​ഷ്‌​​​ട്രീ​​​യ അ​​​ജ​​​ൻ​​​ഡ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

പു​​​തി​​​യ ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം സാം​​​സ്കാ​​​രി​​​ക​​​ത്ത​​​നി​​​മ​​​യും ബ​​​ഹു​​​ഭാ​​​ഷാ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​സ്ത​​​ക​​​ങ്ങ​​​ൾ കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മി​​​തി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണ് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

National

വിദ്യാർഥി പ്രതിഷേധം: വിദ്യാർഥി പ്രതിഷേധം ഉന്നതതല അന്വേഷണസമിതി രൂപവത്കരിക്കും

 

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​വും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നേ​​​രി​​​ട്ട അ​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പവത്ക​​​രി​​​ക്കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ ഉ​​​ത്ത​​​ര​​​വ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി.​​​മോ​​​ഹ​​​ന എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഇ​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.

ഇ​​​തോ​​​ടൊ​​​പ്പം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പി​​​ൻ​​​വ​​​ലി​​​ക്കാ​​​ത്ത എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും ചീ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നും ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

സു​​​പ്രീം​​​കോ​​​ട​​​തി റി​​​ട്ട. ജ​​​ഡ്ജി, ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ്, റി​​​ട്ട. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​താ​​​യി​​​രി​​​ക്കും സ​​​മി​​​തി. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യി​​​ൽ വ​​​നി​​​താ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ണ്ടാ​​​യ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി​​​യു​​​ള്ള അ​​​ധി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ, ദു​​​ർ​​​ബ​​​ല​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ​​​യു​​​ണ്ടാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും സ​​​മി​​​തി അ​​​ന്വേ​​​ഷി​​​ക്കും.

ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ള​​​ട​​​ങ്ങി​​​യ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട് സ​​​മി​​​തി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ പ്ര​​​കാ​​​രം ആ​​​രെ​​​ങ്കി​​​ലും കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ മു​​​ഖം നോ​​​ക്കാ​​​തെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്ക് സ​​​മി​​​തി​​​യെ നേ​​​രി​​​ട്ടു സ​​​മീ​​​പി​​​ക്കാം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ക്കാ​​​മെ​​​ന്നും ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ​​​സ്ഥ​​​ല​​​ത്തു പോ​​​ലീ​​​സ് ഫേ​​​ഷ്യ​​​ൽ റെ​​​ക്ക​​​ഗ്‌​​​നി​​​ഷ​​​ൻ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് ഹ​​​ർ​​​ജി​​​ക്കാ​​​ർ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ചോ​​​ദ്യ​​​ങ്ങ​​​ൾ സ​​​മി​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടി​​​നു​​​ശേ​​​ഷം സു​​​പ്രീം​​​കോ​​​ട​​​തി​​​ത​​​ന്നെ നേ​​​രി​​​ട്ടു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

പോ​​​ലീ​​​സി​​​ന്‍റെ വാ​​​ദം

പ്ര​​​തി​​​ഷേ​​​ധം സാ​​​മൂ​​​ഹി​​​ക​​​വി​​​രു​​​ദ്ധ​​​രും കു​​​റ്റ​​​വാ​​​ളി​​​ക​​​ളും കൈ​​​യ​​​ട​​​ക്കി​​​യ​​​താ​​​ണ് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ത​​​ക​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 30,000ത്തോ​​​ളം പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രി​​​ൽ 2,873 പേ​​​ർ​​​ക്കു ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ണ്ടെ​​​ന്നും 20ലേ​​​റെ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി​​​യോ​​​ട് പൂ​​​ർ​​​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പോ​​​ലീ​​​സ് കോ​​​ട​​​തി​​​യെ ബോ​​​ധി​​​പ്പി​​​ച്ചു. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ര​​​ള​​​വും കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

അ​തി​ര്‍​ത്തി​നി​ര്‍​ണ​യം: ശാ​സ്ത്രീ​യ​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണം: പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി

താ​​​​മ​​​​ര​​​​ശേ​​​​രി: 2026 ജൂ​​​​ലൈ​​​​യി​​​​ല്‍ കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി, വ​​​​നം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഏ​​​​ഴാ​​​​മ​​​​ത് ഇ​​​​എ​​​​സ്എ ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ അ​​​​തി​​​​ര്‍​ത്തി​​​നി​​​​ര്‍​ണ​​​​യ​​​​വും ഭൂ​​​​പ​​​​ട​​​​ങ്ങ​​​​ളും ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട ജ​​​​ന​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ 56,825.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ്ര​​​​ദേ​​​​ശം പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല​​​​യാ​​​​യി നി​​​​ര്‍​ദേ​​​​ശി​​​​ക്കു​​​​ന്ന ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ 131 ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 9,993.7 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു റ​​​​വ​​​​ന്യു വി​​​​ല്ലേ​​​​ജ് എ​​​​ന്ന​​​​ത് ഒ​​​​രു ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ യൂ​​​​ണി​​​​റ്റാ​​​​ണ്. അ​​​​ത് ഒ​​​​രു ഏ​​​​ക​​​​താ​​​​ന​​​​മാ​​​​യ പ​​​​രി​​​​സ്ഥി​​​​തി യൂ​​​​ണി​​​​റ്റ​​​​ല്ല.

ഒ​​​​രു ഗ്രാ​​​​മ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ വ​​​​ന​​​​പ്ര​​​​ദേ​​​​ശം, സം​​​​ര​​​​ക്ഷി​​​​ത പ്ര​​​​ദേ​​​​ശം, കൃ​​​​ഷി​​​​ഭൂ​​​​മി, തോ​​​​ട്ട​​​​ങ്ങ​​​​ള്‍, ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, റോ​​​​ഡു​​​​ക​​​​ള്‍, ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ വ്യ​​​​ത്യ​​​​സ്ത ഭൂ​​​​വി​​​​നി​​​​യോ​​​​ഗ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ണ്ടാ​​​​കും. അ​​​​തി​​​​നാ​​​​ല്‍ ഒ​​​​രു ഗ്രാ​​​​മ​​​​ത്തെ മു​​​​ഴു​​​​വ​​​​നാ​​​​യി ഇ​​​​എ​​​​സ്എ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന രീ​​​​തി​​​​യ​​​​ല്ല, യ​​​​ഥാ​​​​ര്‍​ഥ പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ഭൂ​​​​വി​​​​നി​​​​യോ​​​​ഗ മാ​​​​പ്പിം​​​​ഗാ​​​​ണ് വേ​​​​ണ്ട​​​​തെ​​​​ന്നു സ​​​​മി​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളും കൃ​​​​ഷി​​​​ഭൂ​​​​മി​​​​യും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന റ​​​​വ​​​​ന്യു ഭൂ​​​​മി​​​​യി​​​​ല്‍ വ​​​​നനി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന ഇഎ​​​​സ്എ ​​​​പ​​​​രി​​​​ധി​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ളോ​​​​ടെ ദീ​​​​ര്‍​ഘ​​​​കാ​​​​ല​​​​മാ​​​​യി മ​​​​നു​​​​ഷ്യ​​​​ര്‍ കൈ​​​​വ​​​​ശം ​​​വ​​​​ച്ച് അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യും കൃ​​​​ഷി ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ള്‍, കാ​​​​ര്‍​ഷി​​​​ക ഭൂ​​​​മി​​​​ക​​​​ള്‍, തോ​​​​ട്ട​​​​ങ്ങ​​​​ള്‍, ടൗ​​​​ണ്‍​ഷി​​​​പ്പു​​​​ക​​​​ള്‍, സ​​​​ര്‍​ക്കാ​​​​ര്‍, അ​​​​ര്‍​ധ​​​​സ​​​​ര്‍​ക്കാ​​​​ര്‍, സ്വ​​​​കാ​​​​ര്യ പൊ​​​​തു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ മ​​​​റ്റ് പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത മ​​​​നു​​​​ഷ്യ​​​​വി​​​​നി​​​​യോ​​​​ഗ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ഇ​​​​എ​​​​സ്എ ആ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​രു​​​​ത്.

വ​​​​ന​​​​ത്തെ​​​​യും ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി കൃ​​​​ഷി ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന കൃ​​​​ഷി​​​​ഭൂ​​​​മി​​​​യെ​​​​യും ഒ​​​​രു പോ​​​​ലെ കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. വ​​​​ന​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി കൃ​​​​ഷി ചെ​​​​യ്തു ജീ​​​​വി​​​​ക്കു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളെ വ​​​​ന​​​​നി​​​​യ​​​​മം അ​​​​ടി​​​​ച്ചേ​​​​ല്‍​പ്പി​​​​ച്ച് അ​​​​നാ​​​​വ​​​​ശ്യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക്കു​​​​ന്ന​​​​തു നീ​​​​തി​​​​യു​​​​ക്ത​​​​മ​​​​ല്ലെ​​​​ന്നു സ​​​​മി​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ​​​​ഇപ്പോ​​​​ഴ​​​​ത്തെ ക​​​​ര​​​​ടു വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്ക് മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന ഭൂ​​​​പ​​​​ടം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​ണം.

തി​​​​രു​​​​ത്തി​​​​യ​​​​തും കൃ​​​​ത്യ​​​​വു​​​​മാ​​​​യ ഇ​​​​എ​​​​സ്എ ഭൂ​​​​പ​​​​ട​​​​ങ്ങ​​​​ള്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. ബാ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലും ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ത​​​​ല​​​​ത്തി​​​​ലും അ​​​​ര്‍​ഥ​​​​വ​​​​ത്താ​​​​യ പൊ​​​​തു​​​​ജ​​​​നാ​​​​ഭി​​​​പ്രാ​​​​യ ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ത്ത​​​​ണം. കൃ​​​​ത്യ​​​​മാ​​​​യ ഭൂ​​​​പ​​​​ട​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ക്കം തി​​​​രു​​​​ത്തി​​​​യ രേ​​​​ഖ​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ ശേ​​​​ഷം എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ മ​​​​തി​​​​യാ​​​​യ സ​​​​മ​​​​യം ന​​​​ല്‍​ക​​​​ണം.

നി​​​​ല​​​​വി​​​​ലെ ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​പ്ര​​​​കാ​​​​രം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് എ​​​​തി​​​​ര്‍​പ്പു​​​​ക​​​​ളും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ജൂ​​​​ലൈ 27 മു​​​​ത​​​​ല്‍ 60 ദി​​​​വ​​​​സ​​​​മാ​​​​ണ് സ​​​​മ​​​​യ​​​​പ​​​​രി​​​​ധി. എ​​​​ന്നാ​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യി തി​​​​രു​​​​ത്തി​​​​യ ഭൂ​​​​പ​​​​ട​​​​ങ്ങ​​​​ളും മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലു​​​​ള്ള രേ​​​​ഖ​​​​ക​​​​ളും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വ് പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​ക്ക​​​​രു​​​​ത്.

അ​​​​ടി​​​​സ്ഥാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ച്ച ശേ​​​​ഷ​​​​മേ ഇ​​​​എ​​​​സ്എ അ​​​​ന്തി​​​​മവി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​വൂ എ​​​​ന്നും സ​​​​മി​​​​തി നേ​​​​താ​​​​ക്ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. യോ​​​​ഗ​​​​ത്തി​​​​ല്‍ ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ബി​​​​ഷ​​​​പ് മാ​​​​ര്‍ റെ​​​​മീ​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ല്‍, ചെ​​​​യ​​​​ര്‍​മാ​​​​ന്‍ മോ​​​​ണ്‍. ജോ​​​​യ്‌​​​​സ് വ​​​​യ​​​​ലി​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളം​​​​പ​​​​റ​​​​മ്പി​​​​ല്‍, കോ- ​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ ഫാ. ​​​​സു​​​​ബി​​​​ന്‍ ക​​​​വ​​​​ള​​​​ക്കാ​​​​ട്ട്, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ജോ​​​​യി ക​​​​ണ്ണ​​​​ഞ്ചി​​​​റ, ടെ​​​​ന്നി​​​​സ​​​​ണ്‍ ചാ​​​​ത്ത​​​​ന്‍​ക​​​​ണ്ടം എ​​ന്നി​​​​വ​​​​ര്‍ സം​​​​സാ​​​​രി​​​​ച്ചു.

Kerala

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി യോ​ഗം 27ന്

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗം 27ന് ​​​​രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വ​​​​ക്താ​​​​വു​​​​മാ​​​​യ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള അ​​​​റി​​​​യി​​​​ച്ചു.

മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ന്‍​വീ​​​​ട്ടി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ഷൈ​​​​ജു ചി​​​​റ​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

Kerala

സി-ഡി​റ്റ് ഡ​യ​റ​ക്ട​ർ നിയമനത്തിനെതിരേ സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പയിൻ ക​മ്മി​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ക​​​ടു​​​ത്ത യോ​​​ഗ്യ​​​താ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ക​​​യും രാ​​​ഷ്‌​​​ട്രീ​​​യ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ വ​​​ഴി​​​വി​​​ട്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ കൈ​​​പ്പ​​​റ്റു​​​ക​​​യും ചെ​​​യ്ത ഡോ. ​​​എം.​​​അ​​​ബ്ദു​​​ൽ റ​​​ഹ്‌​​​മാ​​​നെ സി-​​​ഡി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യിൻ ക​​​മ്മി​​​റ്റി.

കം​​​പ്യൂ​​​ട്ട​​​ർ വി​​​ദ​​​ഗ്ധ​​​രാ​​​യ നി​​​ര​​​വ​​​ധി സീ​​​നി​​​യ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​ഫ​​​സ​​​ർ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് നി​​​യ​​​മ​​​നം.

Kerala

ക​ള്ളാ​ടി ദു​ര​ന്തം: അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു

ക​ല്‍​പ്പ​റ്റ: ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ല്‍ തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ് ഏ​ഴി​നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ.​സി.​പി. രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നും ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ സെ​ക്ര​ട്ട​റി ക​ണ്‍​വീ​ന​റു​മാ​യ സ​മി​തി​യി​ല്‍ ജി​യോ​ള​ജി​സ്റ്റ് ഡോ.​വി​ഷ്ണു​ദാ​സ്, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഡോ.​പി. പു​ക​ഴേ​ന്തി, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.

ദു​ര​ന്ത​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ കാ​ര​ണം ക​ണ്ടെ​ത്ത​ല്‍,ക​രാ​ര്‍ ക​മ്പ​നി നി​ര്‍​മാ​ണ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചോ​യെ​ന്ന​തി​ല്‍ പ​രി​ശോ​ധ​ന, സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍ ന​ല്‍​കി​യ പ​രി​സ്ഥി​തി അ​നു​മ​തി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍, കേ​ന്ദ്ര പ​രി​സ്ഥി​തി-​വ​നം-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ന​ല്‍​കി​യ അ​നു​മ​തി​ക​ളു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ സ​മി​തി​യു​ടെ ചു​മ​ത​ല​യി​ല്‍ ഉ​ള്‍​പ്പെ​ടും.​അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഒ​രു മാ​സ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം.

District News

കി​ഫ ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. പ​തി​ന​ഞ്ച് അം​ഗ പു​തി​യ ക​മ്മി​റ്റി​യി​ൽ ഷെ​ല്ലി ജോ​സ് ത​ട​ത്തി​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് കു​ബ്ലാ​നി​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​മ്മി ജോ​ർ​ജ് വ​ല്ല​യി​ൽ (സെ​ക്ര​ട്ട​റി), സി​നി ബോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ബി എ​ട്ടി​യി​ൽ (ട്ര​ഷ​റ​ർ), ജോ​ർ​ജ് ജോ​സ​ഫ് (ലീ​ഗ​ൽ കോ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് ത​ല​യാ​ട് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബ​ഫ​ർ​സോ​ൺ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് മ​ല​യോ​ര ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി ഇ​റ​ങ്ങു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി ജോ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജി​ന്‍റോ നി​ര​ണ​ത്ത്, ത​ല​യാ​ട് പ്ര​സി​ഡ​ന്‍റ് ജോ​ണി പെ​രി​ഞ്ച​ല്ലൂ​ർ, കൂ​രാ​ച്ചു​ണ്ട് പ്ര​സി​ഡ​ന്‍റ് മാ​ത്യു ന​രി​ക്കു​ഴി, ച​ക്കി​ട്ട​പാ​റ പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ, കി​ഫ ഷൂ​ട്ടേ​ഴ്സ് ക്ല​ബ് ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ടെ​നി ഫ്രാ​ൻ​സീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബി​ജു ഫി​ലി​പ്പ് താ​ന്നി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ ഓ​ഹ​രി​ കൈ​മാ​റ്റം; അ​പേ​ക്ഷ ഉ​ന്ന​താ​ധി​കാ​ര സ​മി​തി പ​രി​ശോ​ധി​ച്ചശേ​ഷം തീ​രു​മാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം രാ​​​ജ്യാ​​​ന്ത​​​ര തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഹ​​​രി​ കൈ​​​മാ​​​റ്റം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

അ​​​ദാ​​​നി​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള 49 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ദേ​​​ശ ക​​​പ്പ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ എം​​​എ​​​സ്‌​​​സി​​​ക്കു കൈ​​​മാ​​​റി​​​യ​​​തി​​​ലെ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ക്കും. രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ 13,200 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി ​കൈ​​​മാ​​​റ്റം ന​​​ട​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഓ​​​ഹ​​​രി​ കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി തേ​​​ടി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ഓ​​​ഹ​​​രി​ കൈ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച ഈ ​​​അ​​​പേ​​​ക്ഷ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

അ​​​തേ​​​സ​​​മ​​​യം, വാ​​​ണി​​​ജ്യ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ൽ 74 ശ​​​ത​​​മാ​​​നം വ​​​രെ ഓ​​​ഹ​​​രി വി​​​ൽ​​​ക്കാ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടെ​​​ന്ന കാ​​​ര്യ​​​വും അ​​​ദാ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2024 ഡി​​​സം​​​ബ​​​ർ 24നാ​​​ണ് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ വാ​​​ണി​​​ജ്യ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. 2025 ഡി​​​സം​​​ബ​​​റോ​​​ടെ വി​​​ൽ​​​പ​​​നാ​​​വ​​​കാ​​​ശം ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ദാ​​​നി ക​​​ന്പ​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വാ​​​ദം.

എം​​​എ​​​സ്‌​​​സി ക​​​ന്പ​​​നി​​​യു​​​മാ​​​യു​​​ള്ള ഓ​​​ഹ​​​രി​​​വി​​​ൽ​​​പ​​​ന ന​​​ട​​​പ്പാ​​​കു​​​ന്ന​​​തോ​​​ടെ തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​കും. ബാ​​​ങ്ക് വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം ഓ​​​ഹ​​​രി കൈ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് പ​​​ണം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് അ​​​ദാ​​​നി.

തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ദാ​​​നി 2454 കോ​​​ടി മു​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ മു​​​ട​​​ക്കി​​​യ​​​ത് 6000 കോ​​​ടി​​​യാ​​​ണെ​​​ന്നാ​​​ണ് വാ​​​ദം. ശേ​​​ഷി​​​ക്കു​​​ന്ന ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ 16,000 കോ​​​ടി​​​യാ​​​ണ് അ​​​ദാ​​​നി ഗ്രൂ​​​പ്പ് മു​​​ട​​​ക്കേ​​​ണ്ട​​​ത്.

മാ​​​സ്റ്റ​​​ർ​​​ പ്ലാ​​​നി​​​ൽ 9800 കോ​​​ടി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ധി​​​ക നി​​​ക്ഷേ​​​പം അ​​​ദാ​​​നി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത​​​ട​​​ക്കം 26,000 കോ​​​ടി​​​യോ​​​ളം നി​​​ക്ഷേ​​​പം അ​​​ദാ​​​നി തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ട​​​ത്തും. ഇ​​​തി​​​ന്‍റെ 49 ശ​​​ത​​​മാ​​​ന​​​മാ​​​ണ് എം​​​എ​​​സ്‌​​​സി​​​യു​​​മാ​​​യു​​​ള്ള ഓ​​​ഹ​​​രി​​​യി​​​ട​​​പാ​​​ടി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Kerala

ഡോ. ​എ. പ്ര​വീ​ൺ‌ യൂ​ണി​വേ​ഴ്സി​റ്റി ദേ​ശീ​യ​ത​ല കാ​യി​ക സ​മി​തി​യം​ഗം

ക​​​ണ്ണൂ​​​ർ: രാ​​​ജ്യ​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ കാ​​​യി​​​ക മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നാ​​​യി രൂ​​​പം ന​​​ൽ​​​കി​​​യ ദേ​​​ശീ​​​യ ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​യി​​​ക വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യ ഡോ.​ ​​എം. പ്ര​​​വീ​​​ണി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ​​​ത്ത് കാ​​​യി​​​ക വി​​​ദ​​​ഗ്ധ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ​​​ത​​​ല​​​ത്തി​​​ൽ കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര​​​വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ​​​മി​​​തി​​​ക്ക് രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ത​​​ല​​​ത്തി​​​ൽ പ്രാ​​​തി​​​നി​​​ധ്യം കു​​​റ​​​വാ​​​യ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ക, മ​​​ത്സ​​​ര ഇ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​ന:​​​പ​​​രി​​​ശോ​​​ധ​​​ന, മ​​​ത്സ​​​ര ന​​​ട​​​ത്തി​​​പ്പു​​​ക​​​ളു​​​ടെ സു​​​താ​​​ര്യ​​​ത, കാ​​​ര്യ​​​ക്ഷ​​​മ​​​ത തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ക​​​മ്മി​​​റ്റി​​​യു​​​ടെ പ്ര​​​ധാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വങ്ങ​​​ൾ.

അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റീസി​​​ന്‍റെ സൗ​​​ത്ത് സോ​​​ൺ ക​​​ൺ​​​വീ​​​ന​​​റാ​​​യും ഡോ. ​​​എ പ്ര​​​വീ​​​ൺ അ​​​ടു​​​ത്തി​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​രാ​​​ജ്യ​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും, ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലും ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ഈ ​​​നി​​​യ​​​മ​​​നം വ​​​ഴി​​​തു​​​റ​​​ക്കു​​​മെ​​​ന്ന് ഡോ ​​​പ്ര​​​വീ​​​ൺ പ​​​റ​​​ഞ്ഞു.

Kerala

ജപ്തി ചെയ്ത വീട് ലേലത്തിൽ വാങ്ങിയവർക്ക് നേരെ ആക്രമണം: സർഫാസി വിരുദ്ധസമിതിയിലെ 13 പേർ അറസ്റ്റിൽ

വൈപ്പിൻ : സർഫാസി നിയമമനുസരിച്ച് ജപ്തി ചെയ്ത വീട് ലേലത്തിൽ വാങ്ങിയ ആളെയും അമ്മയെയും സർഫാസി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചു എന്ന പരാതിയിൽ 13 പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ, സ്വദേശികളായ പി. ജെ. മാനുവൽ, സതീഷ്, പി.കെ. വിജയൻ, ടി.കെ. പുഷ്‌കരൻ, വാമനൻ, ശശി, വർഗീസ്, ദീപേഷ്, ഗിരീഷ്, കുമരൻ, വി.സി. ജെന്നി, സാവിത്രി, എളങ്കുന്നപ്പുഴ സ്വദേശി റോസിലി എന്നിവരാണ് അറസ്റ്റിൽ ആയത്.

കോടതിയിൽ ഹാജരാക്കിയ 13 പേരിൽ മുൻ വീട്ടുടമ റോസിലി, ജെന്നി, സാവിത്രി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. വീട് ലേലത്തിൽ വാങ്ങിച്ച ഞാറക്കൽ ഒളിപ്പറമ്പിൽ അബിൻ നൽകിയ പരാതിയിൽ ആയിരുന്നു അറസ്റ്റ്.

പെരുമാൾ പടിയിലുള്ള റോസിലിയുടെ വീടാണ് സർഫാസി നിയമ മൂലം ഒരു സ്വകാര്യ പണമിടപാട് കമ്പനി ജപ്തി ചെയ്ത് ലേലത്തിൽ വിറ്റത്. ഇതേ തുടർന്ന് സർഫാസി വിരുദ്ധ നേതൃത്വത്തിൽ വീടിനടുത്ത് സമരം നടക്കുന്നുണ്ട്. ഇതിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

അതേസമയം ലേലത്തിൽ വീട് വാങ്ങിയ അബിൻ മുൻ താമസക്കാരിയായ റോസിലിയുടെ ആധാർ കാർഡും മറ്റു രേഖകളും മരുന്നുകളും വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയതാണ് പ്രശ്നത്തിന് കാരണമെന്ന് സമരസമിതിക്കാർ പറയുന്നു. ഇത് സംബന്ധിച്ച് റോസിലി ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ പോലീസുമായി ഒരു ചർച്ച നടന്നിരുന്നുവത്രേ. ഇതനുസരിച്ച് മുടക്കിയ പണം തിരികെ കൊടുത്താൽ വീട് ഒഴിഞ്ഞു തരാം എന്ന് വീട് ലേലത്തിൽ വാങ്ങിയ അബിൻ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു വത്രേ.

എന്നാൽ ഇതിനിടെ ബുധനാഴ്ച മുൻ വീട്ടുടമയുടെ സാധനങ്ങൾ അവിടെ നിന്ന് വീണ്ടും കടത്തിക്കൊണ്ട് പോയത്രേ. ഇത് ചോദ്യം ചെയ്ത സമരസമിതി പ്രവർത്തകർക്കാണ് യഥാർത്ഥത്തിൽ മർദ്ദനമേറ്റതെന്നും പോലീസ് കാര്യങ്ങൾ അന്വേഷിക്കാതെ കള്ള കേസ് എടുത്ത് തങ്ങളെ ജയിലിൽ അടക്കുകയായിരുന്നുവെന്നും സമരസമിതിക്കാർ ആരോപിക്കുന്നു.

District News

സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​രി​യ​ക്ക​ര​യി​ൽ മു​ള​ങ്കു​ഴി​യി​ൽ ജോ​ണി​യു​ടെ വീ​ടി​ന​ടു​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ 100 മൂ​ടി​ലേ​റെ ക​പ്പ​യും ചേ​ന​യും സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ന​ശി​പ്പി​ച്ച​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന ദി​വ​സം രാ​ത്രി​യി​ലാ​ണു വീ​ടി​നു തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്തെ വി​ള​ക​ൾ ന​ശി​പ്പി​ച്ച​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ക​പ്പ​യും ചേ​ന​യു​മൊ​ക്കെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക​ൻ ജോ​ണി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ക​രി​യ​ക്ക​ര​യി​ൽ മ​ദ്യ​പ​ന്മാ​രു​ടെ​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും ശ​ല്യം അ​ടു​ത്ത കാ​ല​ത്ത് വ​ർ​ധി​ച്ച​തും ഇ​തി​ന് കാ​ര​ണ​മാ​കാ​മെ​ന്ന് ജാ​ഗ്ര​താ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ലീ​നാ വി​ല്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം ശ്രു​തി രാ​ജേ​ഷ്, ഡെ​ന്നി കാ​വാ​ലം, എ.​ടി.​വി. ദാ​മോ​ദ​ര​ൻ, ജ​യിം​സ് രാ​മ​ത്ത​റ, വേ​ണു​ഗോ​പാ​ല​ൻ ചേ​ഞ്ചേ​രി, സി​ബി എം. ​തോ​മ​സ്, കു​ട്ടി​ച്ച​ൻ തെ​ന്ന​ടി, സ​ജി ഓ​ലി​ക്ക​ൽ, അ​ന്ന​മ്മ പ​ട​ന്ന​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലീ​ന വി​ല്യം, ശ്രു​തി രാ​ജേ​ഷ്-​ര​ക്ഷാ​ധി​കാ​രി​ക​ൾ, ഡെ​ന്നി കാ​വാ​ലം-​ചെ​യ​ർ​മാ​ൻ, ജ​യിം​സ് രാ​മ​ത്ത​റ, സി.​എം. തോ​മ​സ്-​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, വേ​ണു​ഗോ​പാ​ല​ൻ ചെ​ഞ്ചേ​രി-​ക​ൺ​വീ​ന​ർ, കെ.​ജി. സ​തീ​ശ​ൻ, കു​ട്ടി​ച്ച​ൻ തെ​ന്ന​ടി-​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 17 അം​ഗ ജാ​ഗ്ര​താ സ​മി​തി​യാ​ണു രൂ​പീ​ക​രി​ച്ച​ത്.


ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും പ്ര​ദേ​ശ​ത്തെ പ​ര​സ്യ മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വും നീ​രീ​ക്ഷി​ക്കാ​നും സ​മി​തി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

District News

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഓ​ഫീ​സ് പൈ​നാ​വി​ലേ​ക്ക് മാ​റ്റാ​ന്‍ നീ​ക്കം

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡും തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു പൈ​നാ​വി​ലേ​ക്ക് മാ​റ്റാ​ന്‍ നീ​ക്കം. നി​ല​വി​ല്‍ വെ​ങ്ങ​ല്ലൂ​രി​ലാ​ണ് ഇ​തു പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. എ​ന്നാ​ല്‍ വ​നി​താ ശി​ശു ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ​മാ​സം 23നു ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഓ​ഫീ​സ് പൈ​നാ​വി​ലേ​ക്ക് മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 2026 ന​വം​ബ​ര്‍ അ​ഞ്ചി​നു നി​ല​വി​ല്‍​വ​ന്ന അ​ഞ്ചം​ഗ ക​മ്മി​റ്റി​യി​ലു​ള്ള ചി​ല​രു​ടെ താ​ത്പ​ര്യ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

പൈ​നാ​വി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ര​ണ്ട് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ നേ​ര​ത്തേ ഇ​തി​നാ​യി അ​നു​വ​ദി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ജി​ല്ല​യി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യി​ലെ മ​റ്റ് മൂ​ന്നം​ഗ​ങ്ങ​ളും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ലെ മ​ജി​സ്‌​ട്രേ​റ്റും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും നി​ജ​സ്ഥി​തി വി​ല​യി​രു​ത്തി ഇ​പ്പോ​ള്‍ ഓ​ഫീ​സ് മ​റ്റേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തു പ​രി​ഗ​ണി​ക്കാ​തെ ജി​ല്ലാ വ​നി​താ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​റു​ടെ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി പൈ​നാ​വി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്ട്, 2015-ലെ ​റൂ​ള്‍ പ്ര​കാ​രം ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മു​ക​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി​യി​ല്‍ ഒ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മു​ക​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ, പു​ന​ര​ധി​വാ​സം, മാ​ന​സി​ക പു​രോ​ഗ​തി എ​ന്നി​വ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യെ​ന്ന​താ​ണ്.

എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും വി​ദ്യാ​ഭ്യാ​സ​വും മ​റ്റ് ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​ത്. ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 38 ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തൊ​ടു​പു​ഴ താ​ലൂ​ക്കി​ല്‍ മാ​ത്രം 14 ര​ജി​സ്റ്റ​ര്‍ ചെ​യ്ത ചൈ​ല്‍​ഡ് കെ​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

ഇ​തി​നു പു​റ​മേ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ആ​റു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ള്‍, ഒ​രു ദ​ത്തു ന​ല്‍​ക​ല്‍ കേ​ന്ദ്രം, പോ​ക്‌​സോ​കേ​സി​ല്‍ ഇ​ര​യാ​യ​വ​ര്‍​ക്കു​ള്ള കേ​ന്ദ്രം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍​ക്കും പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തൊ​ടു​പു​ഴ കേ​ന്ദ്ര​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ്, ക​ള​ക്ട​റേ​റ്റ്, വ​നി​താ​ശി​ശു​ക്ഷേ​മ ഓ​ഫീ​സ് തു​ട​ങ്ങി​യ​വ പൈ​നാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​വി​ടേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പൈ​നാ​വി​ല്‍ ആ​വ​ശ്യ​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ നി​ല​വി​ലി​ല്ല. അ​തി​നാ​ല്‍ ഓ​ഫീ​സ് അ​വി​ടേ​ക്ക് മാ​റ്റി​യാ​ല്‍ കു​ട്ടി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ല്‍​ത്ത​ന്നെ ഓ​ഫീ​സു​ക​ള്‍ നി​ല​നി​ര്‍​ത്താ​ന്‍ വ​കു​പ്പ് മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Kerala

കി​ഫ്ബി​: സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കി​​​​ഫ്ബി​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ച്ചുവ​​​​രു​​​​ന്ന​​​​താ​​​​യും കൂ​​​​ടു​​​​ത​​​​ൽ പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

കി​​​​ഫ്ബി ബോ​​​​ർ​​​​ഡ് യോ​​​​ഗം ചേ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ച​​​​ത് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ്. സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​ക. ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ കി​​​​ഫ്ബി​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മി​​​​ല്ലെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബ്ലു ​​​​ഇ​​​​ക്ക​​​​ണ​​​​മി​​​​യ​​​​ല്ല കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തു​​​​റ​​​​മു​​​​ഖ ന​​​​ഗ​​​​ര പ​​​​ദ്ധ​​​​തി. ഇ​​​​പ്പോ​​​​ൽ ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലും വെ​​​​സ​​​​ലു​​​​ക​​​​ളി​​​​ലും ഉ​​​​ല്ലാ​​​​സ യാ​​​​ത്ര ന​​​​ട​​​​ത്താ​​​​ൻ വി​​​​ദേ​​​​ശ​​​​ത്തു പോ​​​​ക​​​​ണം.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​പ്പ​​​​ൽ യാ​​​​ത്ര ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

National

അനധികൃത കു​ടി​യേ​റ്റ​വും ജ​ന​സം​ഖ്യാ മാ​റ്റ​വും: ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ചെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത കു​ടി​യേ​റ്റം മൂ​ല​മു​ള്ള ജ​ന​സം​ഖ്യാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്‌​ജി പ്ര​കാ​ശ് പ്ര​ഭാ​ക​ർ നാ​ല്ലേ​ക്ക​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ക.

മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ദു​ർ​ഗാ ശ​ങ്ക​ർ മി​ശ്ര, മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബാ​ലാ​ജി ശ്രീ​വാ​സ്ത​വ, സാ​മ്പ​ത്തി​ക വി​ദ​ഗ്‌​ധ ഡോ. ​ഷാ​മി​ക ര​വി എ​ന്നി​വ​രോ​ടൊ​പ്പം സെ​ൻ​സ​സ് ക​മ്മീ​ഷ​ണ​റും സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യി​രി​ക്കും സ​മി​തി​യു​ടെ മെ​മ്പ​ർ സെ​ക്ര​ട്ട​റി.

ഇ​ന്ത്യ​യി​ലു​ട​നീ​ളം അ​സ്വാ​ഭാ​വി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സം​ഭ​വി​ക്കു​ന്ന ജ​ന​സം​ഖ്യാ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മി​തി സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തും. കു‌​ടി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, ദേ​ശീ​യ സു​ര​ക്ഷ, സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ എ​ന്നി​വ​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​മി​തി​ക്ക് ഒ​രു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് സ​മി​തി​യു​ടെ കാ​ലാ​വ​ധി ആ​റ് മാ​സം വ​രെ നീ​ട്ടി​ന​ൽ​കാം. ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്‌​റ്റ് 15ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

District News

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി : പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യം

 തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​തോ​ൽ​വി​യെ​ച്ചൊ​ല്ലി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്യാ​നാ​യി ര​ണ്ടു​ദി​വ​സ​മാ​യി ചേ​ർ​ന്ന യോ​ഗം ഇ​ന്ന​ലെ സ​മാ​പി​ച്ചു. ആ​ദ്യ​ദി​ന​ത്തി​നു സ​മാ​ന​മാ​യി ര​ണ്ടാം​ദി​വ​സ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്.

വ​ൻ​പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഇ​രു​വ​രും എ​ത്ര​യും​വേ​ഗം പ​ദ​വി​ക​ൾ ഒ​ഴി​യ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ച​വ​ർ സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ർ​ന്നു മു​ന്നോ​ട്ടു​പോ​യാ​ൽ പാ​ർ​ട്ടി ഇ​നി​യും ദു​ർ​ബ​ല​മാ​കു​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ക്തി​ക​ള​ല്ല, പ്ര​സ്ഥാ​ന​മാ​ണ് വ​ലു​തെ​ന്നും സ്വ​യം സ്ഥാ​ന​മൊ​ഴി​യാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ നേ​തൃ​ത്വ​ത്തെ തി​രു​ത്തി​ക്കാ​ൻ പാ​ർ​ട്ടി​ക്കു ക​രു​ത്തു​ണ്ടെ​ന്നും ചി​ല അം​ഗ​ങ്ങ​ൾ തു​റ​ന്ന​ടി​ച്ചു.

നേ​തൃ​ത്വ​ത്തോ​ടു​ള്ള ഭ​യം​കാ​ര​ണ​മാ​ണ് മൂ​ന്നാം തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നു പ​ല ജി​ല്ല​ക​ളി​ൽ​നി​ന്നും തെ​റ്റാ​യ റി​പ്പോ​ർ​ട്ടു​ക​ൾ പോ​യ​തെ​ന്ന വി​മ​ർ​ശ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​യി.

എ​ന്നാ​ൽ തൃ​ശൂ​ർ ജി​ല്ല ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കൃ​ത്യ​മാ​യി​രു​ന്നു. അ​തി​ൽ പ​റ​ഞ്ഞ​തു​പോ​ലെ ത​ന്നെ​യാ​ണ് ജി​ല്ല​യി​ലെ ഫ​ലം വ​ന്ന​തെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ആ​ദ്യ​ദി​ന​ത്തി​ൽ ഉ​യ​ർ​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.​സി. മൊ​യ്തീ​ൻ നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ. ബി​ജു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു യോ​ഗ​ത്തി​ൽ ഔ​ദ്യോ​ഗി​ക മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. ഈ ​ച​ർ​ച്ച​ക​ളി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു കൈ​മാ​റും.

ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ 17 ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ യോ​ഗ​ങ്ങ​ൾ ചേ​രും. ഇ​തി​ൽ ജി​ല്ല​യി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലെ ച​ർ​ച്ച​ക​ൾ​കൂ​ടി ക്രോ​ഡീ​ക​രി​ച്ച​ശേ​ഷ​മാ​കും അ​ന്തി​മ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് അ​യ​യ്ക്കു​ക.

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയിൽ വിമർശം

ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെതിരേ അതിരൂക്ഷ വിമർശനവും ഉയർന്നു.

മണ്ഡലത്തിൽ വിജയിക്കുന്നതിന് പകരം പണമുണ്ടാക്കുന്നതിനായിരുന്നു സലിം കുമാറിന് താത്പര്യമെന്നും ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.

സിപിഐ ജില്ലാ സെക്രട്ടറിയായി സലീം കുമാർ ചുമതലയേറ്റതിനുശേഷം നടത്തിയ ചില പ്രവർത്തനങ്ങൾ പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാക്കൾ പലരും പാർട്ടി വിടുന്നതിലേക്കോ നിർജീവമായി നിൽക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സലിം കുമാറിനെതിരേ കടുത്ത വിമർശനമുയർന്നത്.

പീരുമേട് മണ്ഡലത്തിലാണ് സലിം മത്സരിച്ചത്. എന്നാൽ, വിജയിക്കുന്നതിലായിരുന്നില്ല സലിം കുമാറിന് താത്പര്യമെന്നും പണമുണ്ടാക്കുന്നതിനായിരുന്നുവെന്നും വിമർശനമുയർന്നു.

Kerala

ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു; തെ​രു​വു​നാ​യ ആ​ക്ര​മ​ണ ഇ​ര​ക​ളു​ടെ പ്രതീ​ക്ഷ​യും അ​സ്ത​മി​ച്ചു

കൊ​​​​ച്ചി: തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​ര്‍​ക്കു ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം നി​​​​ശ്ച​​​​യി​​​​ക്കാ​​​​ന്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​രം രൂ​​​​പീ​​​​ക​​​​രി​​​​ച്ച ജ​​​​സ്റ്റീ​​​​സ് എ​​​​സ്. സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം നി​​​​ല​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് എ​​​​സ്. സി​​​​രി​​​​ജ​​​​ഗ​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തെ​​​ത്തു​​​ട​​​​ര്‍​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഓ​​​​ഫീ​​​​സ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണ്. ഇ​​​​വി​​​​ടെ​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ തി​​​​രി​​​​കെ വി​​​​ളി​​​​ച്ചു. പു​​​​തി​​​​യ പ​​​​രാ​​​​തി​​​​ക​​​​ളും അ​​​​പേ​​​​ക്ഷ​​​​യി​​​​ലു​​​​ള്ള പ​​​​രാ​​​​തി​​​​ക​​​​ളും ജി​​​​ല്ലാ ലീ​​​​ഗ​​​​ൽ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ളി​​​​ല്‍ അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്ന് വാ​​​​തി​​​​ലി​​​​ല്‍ എ​​​​ഴു​​​​തി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​തോ​​​​ടൊ​​​​പ്പം ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഫോ​​​​ണ്‍ന​​​​മ്പ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ര​​​​ഹി​​​​ത​​​​മാ​​​​ണ്.

പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​പേ​​​​ക്ഷ​​​​ക​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ പ​​​ത്തു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ തെ​​​​രു​​​​വു​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ല്‍ വെ​​​​റും 1144 അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ മാ​​​​ത്ര​​​​മേ തീ​​​​ര്‍​പ്പ് ക​​​​ല്‍​പ്പി​​​​ക്കാ​​​​നാ​​​​യു​​​​ള്ളൂ. അ​​​​വ്യ​​​​ക്ത​​​​ത നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഏ​​​​ഴാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ നി​​​​ല​​​​വി​​​​ല്‍ അ​​​​സ്ത​​​​മി​​​​ച്ച അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്.

2016 ലെ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​പ്ര​​​​കാ​​​​രം നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യോ ജീ​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​മാ​​​​കു​​​​ക​​​​യോ സം​​​​ഭ​​​​വി​​​​ച്ച​​​​വ​​​​ര്‍​ക്കു ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ ജ​​​​സ്റ്റീ​​​​സ് സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​ക്ക് രൂ​​​​പം ന​​​​ല്‍​കി​​​​യ​​​​ത്.

2001ല്‍ ​​​​കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ കൊ​​​​ണ്ടു​​​​വ​​​​ന്ന ആ​​​​നി​​​​മ​​​​ല്‍ ബ​​​​ര്‍​ത്ത് ക​​​​ണ്‍​ട്രോ​​​​ള്‍ നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്‍​പ്പെടെ ല​​​​ഭി​​​​ച്ച ഹ​​​​ര്‍​ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം നി​​​​ശ്ച​​​യി​​​​ക്കാ​​​​ന്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത്. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 2016 ല്‍ ​​​​ജ​​​​സ്റ്റീ​​​​സ് സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​ക്ക് രൂ​​​​പം ന​​​​ല്‍​കി.

സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ക​​​​മ്മി​​​​റ്റി​​​​യി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. 2023 ല്‍ ​​​​എ​​​​ബി​​​​സി നി​​​​യ​​​​മ​​​​ത്തി​​​​ല്‍ മാ​​​​റ്റം വ​​​​ന്ന​​​​തോ​​​​ടെ 2024 മേ​​​​യി​​​​ല്‍ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളെ​​​​ല്ലാം സു​​​​പ്രീം​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. ഇ​​​​തോ​​​​ടെ സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത​​​​യും ഇ​​​​ല്ലാ​​​​താ​​​​യി.

നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ജു​​​​ഡീ​​​​ഷ​​​ല്‍ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യി ക​​​​മ്മി​​​​റ്റി. ഒ​​​​ട്ടേ​​​​റെ അ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ അ​​​​ത​​​​ത് ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ക​​​​ത്തു ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വി​​​​ടെ​​​നി​​​​ന്നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ളെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്തി വേ​​​​ണം ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം നി​​​​ര്‍​ദേ​​​​ശി​​​​ക്കാ​​​​ന്‍.

അധി​​​​കാ​​​​രം ന​​​​ഷ്‌​​​ട​​​​മാ​​​​യ​​​​തോ​​​​ടെ പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യ​​​​ല്ലാ​​​​തെ അ​​​​പേ​​​​ക്ഷ​​​​യി​​​​ലു​​​​ള്ള ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും എ​​​​ടു​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​ക​​​​സ്മി​​​​ക​​​​മാ​​​​യി ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ സി​​​​രി​​​​ജ​​​​ഗ​​​​ന്‍ മ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Kerala

'തോ​റ്റ ശേ​ഷം സ​ഖാ​ക്ക​ളെ അ​പ​മാ​നി​ച്ചു', പ്ര​തി​ഭ​യ്ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം

ആ​ല​പ്പു​ഴ: കാ​യം​കു​ളം മു​ൻ എം​എ​ൽ​എ യു. ​പ്ര​തി​ഭ​യ്ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യ സ​ഖാ​ക്ക​ളെ തോ​റ്റ ശേ​ഷം അ​പ​മാ​നി​ച്ചെ​ന്നും പ​ണി​യെ​ടു​ത്തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ജി​ല്ലാ ക​മ്മി​യി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പ്ര​തി​ഭ​ക്കെ​തി​രാ​യ വി​കാ​രം കാ​യം​കു​ള​ത്തു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഭ​യു​ടെ പ​ല പ​രാ​മ​ർ​ശ​ങ്ങ​ളും ജ​ന​ങ്ങ​ളെ എ​തി​രാ​ക്കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​യേ​ണ്ട​ത് മാ​ധ്യ​മ​ങ്ങ​ളോ​ട​ല്ല പ​റ​യേ​ണ്ടി​യി​രു​ന്ന​ത് എ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.​കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്.

പ​രാ​ജ​യം നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്ട്യ​ത്തി​ന് കി​ട്ടി​യ തി​രി​ച്ച​ടി​യാ​ണെ​ന്നും ഉ​ൾ​പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​വും ച​ർ​ച്ച​യും പാ​ർ​ട്ടി​യി​ൽ കു​റ​യു​ന്നു, തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു, ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല, അ​മ്പ​ല​പ്പു​ഴ​യി​ൽ വി​ക​സ​ന നാ​യ​ക​ൻ എ​ന്ന ജി ​സു​ധാ​ക​ര​ന്‍റെ പ്ര​തി​ച്ഛാ​യ​യെ മ​റി​ക​ട​ക്കാ​നാ​യി​ല്ല എ​ന്നീ വി​മ‍​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ അധ്യക്ഷനെ വിളിപ്പിച്ച് പാർലമെന്‍ററി സമിതി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ൻ​ടി​എ അ​ധ്യ​ക്ഷ​നോ​ടു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ റ​ഡാ​ർ എ​ൻ​ടി​എ​യി​ലേ​ക്കും വ്യാ​പി​ക്ക​വെ​യാ​ണു ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി​യു​ടെ അ​ധ്യ​ക്ഷ​നാ​യ പ്ര​ദീ​പ് കു​മാ​ർ ജോ​ഷി​യോ​ട് ഈ​മാ​സം 21 ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മി​തി യോ​ഗ​ത്തി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

കോ​ണ്‍ഗ്ര​സ് എം​പി ദി​ഗ്‌​വി​ജ​യ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നോ​ടൊ​പ്പം എ​ൻ​ടി​എ പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന കെ.​രാ​ധാ​കൃ​ഷ്ണ​ൻ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ വി​ല​യി​രു​ത്ത​ലും പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ൽ ന​ട​ക്കും.

Kerala

കേ​ര​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ടി​വി​കെ; തൃ​ശൂ​രി​ൽ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പി​ന്നാ​ലെ കേ​ര​ള​ത്തി​ലും ചു​വ​ടു​റ​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ). സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ലാ ഘ​ട​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം.

വ​യ​നാ​ടി​നും പാ​ല​ക്കാ​ടി​നും പി​ന്നാ​ലെ തൃ​ശൂ​രി​ലും ടി​വി​കെ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ജ​യ് ആ​രാ​ധ​ക​രെ അ​ണി​നി​ര​ത്തി​യാ​ണ് ടി​വി​കെ ആ​ദ്യ യോ​ഗം ചേ​ർ​ന്ന​ത്. വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് തൃ​ശൂ​ർ ഗി​രി​ജ തീ​യേ​റ്റ​റി​ലാ​യി​രു​ന്നു യോ​ഗം.

വ​നി​ത - യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ജ​യ് ആ​രാ​ധ​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നാ​ണ് ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. ടി​വി​കെ​യെ പു​ച്ഛി​ച്ച് ത​ള്ളി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ഉ​ജ്ജ്വ​ല വി​ജ​യ​വും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​വും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ൾ​ക്ക് പു​റ​മെ കേ​ര​ളം ഒ​ട്ടാ​കെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക, കൂ​ടു​ത​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക, വി​ദ്യാ​സ​മ്പ​ന്ന​രെ​യും പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും പാ​ർ​ട്ടി​യു​ടെ നേ​തൃ​പ​ദ​വി​ക​ളി​ലെ​ത്തി​ച്ച് യു​വ​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ടി​വി​കെ കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

മണിപ്പുർ കലാപം; അ​​ന്വേ​​ഷ​​ണ സ​​മി​​തി​​യു​​ടെ കാ​​ലാ​​വ​​ധി നീ​​ട്ടി

ന്യൂ​​ഡ​​ൽ​​ഹി: മ​​ണി​​പ്പു​​ർ ക​​ലാ​​പം അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നു നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട പ്ര​​ത്യേ​​ക ക​​മ്മി​​ഷ​​ന്‍റെെ കാ​​ലാ​​വ​​ധി ആ​​റു​​മാ​​സം​​കൂ​​ടി നീ​​ട്ടി.

260 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ ക​​ലാ​​പ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അന്വേഷണ നി​​പ്പോ​​ർ​​ട്ട് അടുത്ത ന​​വം​​ബ​​ർ 20 ന​​കം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.

സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ബ​​ൽ​​ബി​​ർ സിം​​ഗ് ചൗ​​ഹാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മൂ​​ന്നം​​ഗ​​സ​​മി​​തി​​യെ 2023 ജൂ​​ൺ നാ​​ലി​​നാ​​ണ് നി​​യ​​മി​​ച്ച​​ത്.

തു​​ട​​ക്ക​​ത്തി​​ൽ ഗോ​​ഹ​​ട്ടി ഹൈ​​ക്കോ​​ട​​തി മു​​ൻ ചീ​​ഫ് ജ​​സ്റ്റി​​സ് അ​​ജ​​യ് ലാം​​ബ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സ​​മി​​തി. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രിയിൽ ജ​​സ്റ്റീ​​സ് ലാം​​ബ വി​​ര​​മി​​ച്ചു. ജ​​സ്റ്റീ​​സ് ചൗ​​ഹാ​​ൻ ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് ഒ​​ന്നി​​നാ​​ണ് ചു​​മ​​ത​​ല​​യേ​​റ്റ​ത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മ​ല്ല: സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മ​ല്ലെ​ന്ന് സി​പി​എം. സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് പ​രാ​മ​ർ​ശം. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലാ​തി​രു​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് തോ​റ്റെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പാ​ർ​ട്ടി​യു​ടെ എ​ല്ലാ ത​ട്ടി​ലും ആ ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​ത് ക​ന​ത്ത തോ​ൽ​വി​യാ​ണ്. സം​ഘ​ട​നാ ദൗ​ർ​ബ​ല്യം കാ​ര​ണ​മാ​യോ​യെ​ന്നും പ​രി​ശോ​ധ​ന വേ​ണം. തോ​ൽ​വി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ടു​ള​ള തി​രു​ത്ത​ൽ പാ​ർ​ട്ടി​യു​ടെ എ​ല്ലാ​ത്ത​ല​ത്തി​ലും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ നേ​തൃ​ത്വ​ത്തി​ന് വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ചു. പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ച്ചു​കൊ​ണ്ടു​ള​ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​നം.

സം​സ്ഥാ​ന സ​മി​തി​യി​ൽ സി​പി​ഐ​ക്കെ​തി​രെ​യും സി​പി​എം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി. പി.​എം.​ശ്രീ പ​ദ്ധ​തി​യി​ൽ അ​ട​ക്കം സി​പി​ഐ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ യു​ഡി​എ​ഫി​ന് ശ​ക്തി​പ​ക​രു​ന്ന​താ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നും വി​മ​ർ​ശ​ന​മു​ണ്ട്. കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി​യ നീ​ക്കം ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സ​മി​തി വി​ല​യി​രു​ത്തി.

District News

വി​വാ​ഹ​മോ​ച​നം: വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അതിരൂപത പ്രോ​ലൈ​ഫ് സ​മി​തി

തൃ​ശൂ​ർ: പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് കാ​ര​ണം കാ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വേ​ർ​പി​രി​ഞ്ഞു താ​മ​സി​ക്കാ​നു​ള്ള കാ​ര​ണം ബോ​ധി​പ്പി​ച്ചി​ല്ലെ​ന്ന പേ​രി​ൽ കു​ടും​ബ കോ​ട​തി​ക​ൾ വി​വാ​ഹ​മോ​ച​നം നി​ഷേ​ധി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു കോ​ട​തി വി​ധി. എ​ന്നാ​ൽ, വി​വാ​ഹ​മെ​ന്ന​ത് കേ​വ​ലം ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ക​രാ​റ​ല്ലെ​ന്നും കു​ടും​ബം എ​ന്ന സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ വി​വാ​ഹ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​വ​ർ ബ​ന്ധം വേ​ർ​പെ​ടു​ത്തു​മ്പോ​ൾ കാ​ര​ണം വ്യ​ക്ത​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് യു​ക്തി​ര​ഹി​ത​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ദ​മ്പ​തി​ക​ളു​ടെ വേ​ർ​പി​രി​യ​ലി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​യും അ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തെ​യും കോ​ട​തി ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തു​ണ്ട്. സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ല്പി​ന് ആ​ധാ​ര​മാ​യ പാ​ര​മ്പ​ര്യ സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​ത് മ​നു​ഷ്യ​വം​ശ​ത്തി​നു​ത​ന്നെ നാ​ശ​മു​ണ്ടാ​ക്കു​മെ​ന്നും, കോ​ട​തി ഈ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​യ ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, സെ​ക്ര​ട്ട​റി ശോ​ഭ ജോ​ൺ​സ​ൺ, ട്ര​ഷ​റ​ർ പ്രി​ൻ​സ് ക​രേ​ക്കാ​ട്ട്, ഷീ​ബ ബാ​ബു, രാ​ജ​ൻ ആ​ന്‍റ​ണി, ഇ.​സി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഫൊക്കാന ക​ൺ​വ​ൻ​ഷ​ന്‍: രജിസ്ട്രേഷൻ കമ്മിറ്റി രൂപീകരിച്ചു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ ഷി​ജി​മോ​ൻ മാ​ത്യു, കോ ​ചെ​യ​ർ ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ഷി​ൻ ജോ​സ​ഫ് എ​ന്നി​വ​രെ നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ലാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​രി​മേ​ള​ത്തി​ൽ മ​ട്ട​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഗു​രു ബീ​ന മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും അ​ര​ങ്ങേ​റു​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡു​ക​ൾ, യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ ഗ്രാ​ൻ​ഡ്ഫി​നാ​ലെ, അ​വാ​ർ​ഡ് നൈ​റ്റ്, സ്റ്റേ​ജ് ഷോ​ക​ൾ തു​ട​ങ്ങി ഒ​ട്ട​നേ​കം പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ നി​ന്നും നാ​ട്ടി​ൽ​നി​ന്നും എ​ത്തു​ന്ന സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, സി​നി​മാ മേ​ഖ​ല​ക​ളി​ലെ വി​ശി​ഷ്‌​ട വ്യ​ക്തി​ക​ൾ ക​ൺ​വ​ൻ​ഷ​നെ വ​ർ​ണാ​ഭ​മാ​ക്കും. ഫൊ​ക്കാ​ന​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ ച​രി​ത്ര​ത്തി​ൽ കാ​ണാ​ത്ത അ​ത്ര​യും ഗം​ഭീ​ര​മാ​യി​രി​ക്കു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

ഈ ​ക​ൺ​വ​ൻ​ഷ​ന്‍റെ രെ​ജി​സ്ട്രേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മി​റ്റി ചെ​യ​ർ ഷി​ജി​മോ​ൻ മാ​ത്യു, കോ ​ചെ​യ​ർ ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ഷി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ,അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ്, ക​ൺ​വൻ​ഷ​ൻ ചെ​യ​ർ ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

District News

മ​ദ്യ​വി​രു​ദ്ധ സ​മി​തി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു

കൊ​ല്ലം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പോ​ര്‍​ട്ട് കൊ​ല്ലം ശു​ദ്ധീ​ക​ര​ണ​മാ​താ പ​ള്ളി​യി​ൽ സ​മാ​രം​ഭ​മാ​യി. ദി​വ്യ​ബ​ലി​ക്ക് രൂ​പ​താ മു​ന്‍ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. വി​ന്‍​സ​ന്‍റ് മ​ച്ചാ​ഡൊ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ല​ഹ​രി​യു​ടെ രൂ​ക്ഷ​മാ​യ വി​പ​ത്തു തി​രി​ച്ച​റി​യാ​നും അ​തി​നെ​തി​രെ സാ​മൂ​ഹി​ക ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നും പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും മോ​ണ്‍. വി​ന്‍​സ​ന്‍റ് മ​ച്ചാ​ഡോ അ​ഭ്യ​ര്‍​ഥി​ച്ചു.

ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ക്കാ​ത​ല​ത്തെ രൂ​പ​ത​യു​ടെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നു പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ല​ഹ​രിവി​പ​ത്തി​നെ​തി​രെ കൂ​ടു​ത​ല്‍ തീ​ക്ഷ​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ വി​ശ്വാ​സ സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി​ക്ക് പേ​പ്പ​ല്‍ പ​താ​ക കൈ​മാ​റി മോ​ണ്‍. വി​ന്‍​സ​ന്‍റ് മ​ച്ചാ​ഡോ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ സോ​ണി​യ മേ​രി, സി​സ്റ്റ​ര്‍ അ​ര്‍​ച്ച​നാ മേ​രി, തോ​പ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, സ​ന്തോ​ഷ് സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നു തോ​പ്പ് കാ​യി​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​യി​ല്‍ ദി​വ്യ​ബ​ലി, ബോ​ധ​വ​ത്കര​ണ ക്ലാ​സ്, ല​ഹ​രി​വി​മു​ക്ത ജ​ന​ജാ​ഗ്ര​താ ജ്യോ​തി തെ​ളി​യിക്ക​ല്‍ എ​ന്നി​വ​യും ന​ട​ത്തും. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ 19ന് ​സ​മാ​പി​ക്കും.

 മ​ദ്യ​വും ല​ഹ​രി​യും കു​ടും​ബ​ത്തെ ത​ക​ർ​ക്കു​ന്ന ദു​ര​ന്തം: ഫാ.ബി​നു തോ​മ​സ് തു​പ്പാ​ശേ​രി

കൊ​ല്ലം: മ​ദ്യ​വും ല​ഹ​രി​യും ഒ​രു വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും മാ​ത്ര​മ​ല്ല മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും ത​ക​ർ​ക്കു​ന്ന ഒ​രു ദു​ര​ന്ത​മാ​ണെ​ന്നു കെ​എ​സ്ഇ​ബി​സി കൊ​ല്ലം രൂ​പ​ത മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.ബി​നു തോ​മ​സ് തു​പ്പാ​ശേ​രി. വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സു​സ്ഥി​ര​മാ​യ ഒ​രു സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി മ​ദ്യ​വും ല​ഹ​രി​യും മ​രു​ന്നു​ക​ളും മു​ത​ലാ​യ​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് വി​മു​ക്തി നേ​ടി​യ യു​വ​ത​ല​മു​റ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ, ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തു​കൊ​ണ്ട് ക​ർ​മ്മ​പ​ദ്ധ​തി​ക​ളു​മാ​യി സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​വാ​നാ​ണ് സം​ഘ​ട​ന ത​യാ​റെ​ടു​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളി​ൽ ന​മ്മു​ടെ സ​മി​തി ന​ട​ത്തി​യ അ​വ​ബോ​ധ ക്ലാ​സു​ക​ൾ, ക്യാ​ന്പ​യി​നു​ക​ൾ, കൗ​ൺ​സ​ലിം​ഗ്,പു​ന​ര​ധി​വാ​സ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഒ​ട്ടേ​റെ ജീ​വി​ത​ങ്ങ​ൾ​ക്ക് പു​തി​യ പ്ര​ത്യാ​ശ ന​ൽ​കാ​നാ​യി.
ഓ​രോ കു​ടും​ബ​ത്തി​ലും ഓ​രോ യു​വാ​വി​ന്‍റെ​യും ഹൃ​ദ​യ​ത്തി​ലും “വി​മു​ക്തി” എ​ന്ന സ​ന്ദേ​ശം ആ​ഴ​ത്തി​ൽ വേ​രു​ന്നി​ക്കു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

കെ​എ​ല്‍​സി​എ സം​സ്ഥാ​ന സ​മി​തി യോ​ഗം 15ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ക​​​ര്‍​മ​​​പ​​​രി​​​പാ​​​ടി രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നു​​​മാ​​​യി ഈ ​​​മാ​​​സം 15ന് ​​​സം​​​സ്ഥാ​​​ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി എ​​​റ​​​ണാ​​​കു​​​ള​​​ത്ത് യോ​​​ഗം ചേ​​​രും.

എ​​​ഫ്‌​​​സി​​​ആ​​​ര്‍​എ, ദേ​​​ശീ​​​യ ക്രി​​​സ്ത്യ​​​ന്‍ ക്ഷേ​​​മ ബോ​​​ര്‍​ഡ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് ക്രൈ​​​സ്ത​​​വ​​​ര്‍​ക്ക് ആ​​​ശ​​​ങ്ക ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തി​​​ല്ല എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​വ​​​രു​​​മാ​​​യി സം​​​വാ​​​ദ​​​ത്തി​​​നും ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കും ത​​​യാ​​​റാ​​​ണെ​​​ന്ന് കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു.

National

കുട്ടികൾക്കു സമൂഹമാധ്യമ നിയന്ത്രണം;അനുകൂലിച്ച് പാർലമെന്‍ററി സമിതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ്രാ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ച്ച് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി. ബി​​​​ജെ​​​​പി എം​​​​പി നി​​​​ഷി​​​​കാ​​​​ന്ത് ദു​​​​ബെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ക​​​​മ്മി​​​​റ്റി ഓ​​​​ഫ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി നി​​​​ർ​​​​ദേ​​​​ശം സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.റി​​​​പ്പോ​​​​ർ​​​​ട്ട് നാ​​​​ളെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നും മി​​​​ക്ക ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​മാ​​​​ന രീ​​​​തി​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​ന്ത്ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി കേ​​​​ന്ദ്ര ഐ​​​​ടി മ​​​​ന്ത്രി അ​​​​ശ്വ​​​​നി വൈ​​​​ഷ്ണ​​​​വ് നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്ത് ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലും തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലും മാ​​​​ത്ര​​​​മാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ള്ള​​​​ത്. ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ പൊ​​​​തു​​​​വാ​​​​യ ന​​​​യം ഇ​​​​തു​​​​വ​​​​രെ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്രാ​​​​യ​​​​പ​​​​രി​​​​ധി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യു​​​​ടെ (ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ) ദു​​​​രു​​​​പ​​​​യോ​​​​ഗം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് സ​​​​മ​​​​ഗ്ര​​​​മാ​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും.

ഓ​​​​ണ്‍ലൈ​​​​ൻ മു​​​​ഖേ​​​​ന ന​​​​ട​​​​ത്തു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് സ​​​​മി​​​​തി പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​ഠ​​​​ന കോ​​​​ഴ്സു​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​മിതി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യും.

കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം അ​​​വ​​​രു​​​ടെ ബൗ​​​ദ്ധി​​​ക, ശാ​​​രീ​​​രി​​​ക വ​​​ള​​​ർ​​​ച്ച​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യാ​​​ണ് ആ​​​ദ്യ​​​മാ​​​യി 16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം നി​​​യ​​​മം മൂ​​​ലം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നി​​​രോ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഡെ​​​ന്മാ​​​ർ​​​ക്കും ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ഓ​​​സ്ട്രി​​​യ​​​യും കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം നി​​​യ​​​മം മൂ​​​ലം നി​​​രോ​​​ധി​​​ച്ചു.

ഫ്രാ​​​ൻ​​​സ്, നോ​​​ർ​​​വെ, ഗ്രീ​​​സ്, സ്പെ​​​യി​​​ൻ, ഇ​​​ന്തോ​​​നേ​​​ഷ്യ, മ​​​ലേ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നും തെ​​​ലു​​​ങ്കാ​​​ന​​​യ്ക്കും പി​​​ന്നാ​​​ലെ ക​​​ർ​​​ണാ​​​ട​​​ക​​​യും കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗം നി​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

വ്യ​​​ക്തി​​​ക​​​ളി​​​ൽ ആ​​​സ​​​ക്തി​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ലോ​​​സ് ഏ​​​ഞ്ച​​​ൽ​​​സി​​​ലെ കോ​​​ട​​​തി ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ന്‍റെ മാ​​​തൃ​​​സ്ഥാ​​​പ​​​ന​​​മാ​​​യ മെ​​​റ്റ​​​യ്ക്ക് 4.2 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റും യു​​​ട്യൂ​​​ബി​​​ന്‍റെ മാ​​​തൃ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഗൂ​​​ഗി​​​ളി​​​ന് 1.8 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റും പി​​​ഴ​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.

District News

തെ​ര​ഞ്ഞെ​ടു​പ്പ് മേ​ഖ​ല ക​മ്മി​റ്റി ഓ​ഫീ​സ് ഉദ്ഘാടനം

നെ​ടു​മ​ങ്ങാ​ട്: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജി.​ആ​ർ. അ​നി​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​വ​ത്തൂ​ർ മേ​ഖ​ല​യി​ൽ തു​ട​ക്ക​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് മേ​ഖ​ല ക​മ്മി​റ്റി ഓ​ഫീ​സ് എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം എ​സ്.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ല ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ബി. ​സ​തീ​ശ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ആ​ർ. മ​ധു, എം. ​രാ​ജേ​ന്ദ്ര​ൻ, കെ. ​വി​ജ​യ​ൻ, എ​സ്. രാ​ജേ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ അ​ഞ്ജ​ലി രാ​ജേ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തു.

NRI

എ​ൽ​ഡി​എ​ഫ് യു​കെ - യൂ​റോ​പ്പ് ഘ​ട​ക​ത്തി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഉ​ദ്ഘാ​ട​നം സ​മ്മേ​ള​നം

ല​ണ്ട​ൻ: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച എ​ൽ​ഡി​എ​ഫ് യു​കെ ആ​ൻ​ഡ് യൂ​റോ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​നം ന​ട​ന്നു.

ശ​നി​യാ​ഴ്ച ന​ട​ന്ന ഓ​ൺ​ലൈ​ൻ സ​മ്മേ​ള​ന​ത്തി​ൽ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ൾ പ​ങ്കെ​ടു​ത്തു. മു​ൻ ധ​ന​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സം​വാ​ദ​ത്തി​ൽ പ്ര​വാ​സി​ക​ൾ ഉ​ന്ന​യി​ച്ച വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വി​ക​സ​ന രേ​ഖ​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് എം ​പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ യോ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു.

എ​ൽ​ഡി​എ​ഫ് യു​കെ ആ​ൻ​ഡ് യൂ​റോ​പ്പ് ക​ൺ​വീ​ന​ർ രാ​ജേ​ഷ് കൃ​ഷ്ണ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് എ​ഐ​സി ബ്രി​ട്ട​ൻ ആ​ൻ​ഡ് അ​യ​ർ​ല​ൻ​ഡ് സെ​ക്ര​ട്ട​റി സി.​എ​ൻ. ജ​നേ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

എ.​കെ. ഷി​നി​ത്ത് (ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ് ആ​ൻ​ഡ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, എ​ൽ​ഡി​എ​ഫ് യു​കെ - അ​യ​ർ​ല​ൻ​ഡ്), ഗി​രി​കൃ​ഷ്ണ​ൻ (സം​സ്കാ​ര ജ​ർ​മ​നി), ന​വീ​ൻ (കൈ​ര​ളി യു​കെ), അ​രു​ൺ ബെ​ന്നി (യു​വ​ധാ​ര മാ​ൾ​ട്ട - സെ​ക്ര​ട്ട​റി), മി​ഥു​ൻ (പോ​ള​ണ്ട് - ലോ​ക കേ​ര​ള സ​ഭ അം​ഗം), സ​ണ്ണി ജോ​സ​ഫ് (കെ​എ​ഫ്പി​എ​സ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്) തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ശി​വ​ഹ​രി ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ വി​ക​സ​ന തു​ട​ർ​ച്ച​യ്ക്കാ​യി യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

District News

വ്യാ​പാ​രി-വ്യ​വ​സാ​യി സ​മി​തി വി​റ​ക​ടു​പ്പ് സ​മ​രം ന​ട​ത്തി

ക​ടു​ത്തു​രു​ത്തി: സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ടു​ത്തു​രു​ത്തി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നെ​തി​രേ വി​റ​ക​ടു​പ്പ് സ​മ​രം ന​ട​ത്തി.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ ര​ക്ഷാ​ധി​കാ​രി കെ.​ ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മൂ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​രി​യാ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ന്‍ തൈ​യി​ല്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ന്ന​മ്മ രാ​ജു, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സ​ജീ​വ്, വ്യാ​പാ​രി​ക​ള്‍, ടോ​മി മ്യാ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

പാ​ഠ​പു​സ്‌​ത​ക വിവാദം; പു​സ്‌​ത​കം ത​യാ​റാ​ക്കി​യ​വ​രെ ക​രി​ക്കു​ലം സ​മി​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​ആ​ർ​ടി പാ​ഠ​പു​സ്‌​ത​ക​ത്തി​ൽ ജു​ഡീ​ഷ്യ​റി​യി​ലെ അ​ഴി​മ​തി എ​ന്ന വി​വാ​ദ പാ​ഠ​ഭാ​ഗം ത​യാ​റാ​ക്കി​യ​വ​രെ ക​രി​ക്കു​ലം സ​മി​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശം. പ്ര​ഫ​സ​ർ മൈ​ക്ക​ൽ ഡാ​നി​നോ, അ​ധ്യാ​പി​ക സു​പ​ർ​ണ ദി​വാ​ക​ർ, നി​യ​മ ഗ​വേ​ഷ​ക​ൻ അ​ലോ​ക് പ്ര​സ​ന്ന കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

മൂ​ന്നം​ഗ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ​യും നി​ല​വി​ലു​ള്ള എ​ല്ലാ ചു​മ​ത​ല​ക​ളി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ പാ​ഠ​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഉ​ള്ള​ട​ക്ക​ത്തി​ൽ കോ​ട​തി ആ​ശ​ങ്ക അ​റി​യി​ച്ചു. വി​വാ​ദ വി​ഷ​യ​ത്തി​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി ഇ​ട​പ്പെ​ട്ട വെ​ബ്സൈ​റ്റു​ക​ളും വ്യ​ക്തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന് മ​റ്റൊ​രു വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഒ​രു മു​ൻ ജ​ഡ്ജി, നി​യ​മ വി​ദ​ഗ്ധ​ൻ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ എ​ന്നി​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു വേ​ണം സ​മി​തി രൂ​പീ​ക​രി​ക്കാ​നെ​ന്നും സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​മി​തി​യു​ടെ അം​ഗീ​കാ​രം ഇ​ല്ലാ​തെ പ​രി​ഷ്‌​ക​രി​ച്ച അ​ധ്യാ​യം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

District News

ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെയ്തു


നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി നി​ർ​വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​കു​മാ​ര​ൻ​നാ​യ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. പ്ര​മോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​തീ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ അ​യ്യ​പ്പ​ൻ, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, എ.​ഇ. ശാ​ര​ദ പ്രി​യ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കൃ​ഷ്ണ​കു​മാ​ർ, ഡി​വൈ​എ​സ്പി സു​നി​ൽ കു​മാ​ർ, ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​കി​ര​ൺ​കു​മാ​ർ, സു​ധാ​ക​ര​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ജ​യ​ച​ന്ദ്ര​ൻ, ആ​ര്‍.​ഒ. അ​രു​ൺ, അ​നി​ൽ​കു​മാ​ർ, ജ​യ​ല​ക്ഷ്മി ആ​ര്‍. കൃ​ഷ്ണ​ദാ​സ്, ഗോ​പീ​കൃ​ഷ്ണ​ൻ നാ​യ​ർ, ദേ​വൂ​സ് ക​ണ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​ർ​ച്ച് 15 മു​ത​ല്‍ 24 വ​രെ​യാ​ണ് ഉ​ത്സ​വം.

Kerala

കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ സ​മി​തി ആ​ദ്യ യോ​ഗം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ യോ​​​ഗം ഇ​​​ന്ന് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ചേ​​​രും.

രാ​​​വി​​​ലെ 9.30നു ​​​പ്ര​​​ചാ​​​ര​​​ണ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി, കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ണ്ണി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ക​​​ണ്‍​വീ​​​ന​​​ർ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി അ​​​റി​​​യി​​​ച്ചു.

District News

മ​റ്റ​പ്പ​ള്ളി വ​ള​വി​ലെ സു​ര​ക്ഷ​യ്ക്കാ​യി ഒ​പ്പു​ശേ​ഖ​ര​ണ​വും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ജ​ന​കീ​യ​സ​മി​തി

മാ​ലോം: മ​ല​യോ​ര ഹൈ​വേ​യി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ മ​റ്റ​പ്പ​ള്ളി വ​ള​വി​ൽ മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ജ​ന​കീ​യ സ​മി​തി.

ഇ​തി​നാ​യി നാ​ട്ടു​കാ​രി​ൽ നി​ന്നും ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി സ​ർ​ക്കാ​രി​ലേ​ക്ക് ഭീ​മ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കും.ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ 29 നു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ ക​ള​ക്ട​റും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഡി​സം​ബ​ർ ര​ണ്ടി​ന് കെ​ആ​ർ​എ​ഫ്ബി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് അ​യ​ച്ച നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളി​തു​വ​രെ​യാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​ൽ ജ​ന​കീ​യ സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു മ​റ്റ​പ്പ​ള്ളി വ​ള​വി​ൽ പ​ല​ത​വ​ണ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷി​യാ​യ സ​മീ​പ​വാ​സി സോ​ഫി​യ വ​ട​യാ​റ്റി​ലി​ൽ നി​ന്ന് ഭീ​മ​ഹ​ർ​ജി​യ്ക്കാ​യി ആ​ദ്യ ഒ​പ്പ് സ്വീ​ക​രി​ച്ചു.
ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ ജെ​ന്നി ത​യ്യി​ൽ, കെ.​എ​സ്. ര​മ​ണി, ബി​നീ​ഷ് വ​ള്ളി​ക്ക​ട​വ്, ഷാ​ജി നെ​ടു​മ​രു​തും​ചാ​ലി​ൽ, ജ​യ്സ​ൺ മ​റ്റ​പ്പ​ള്ളി, ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി, സ​ജി വ​ള്ളോ​പ്പ​ള്ളി, ജോ​ഷി മ​റ്റ​പ്പ​ള്ളി, ജോ​യി മാ​ര​ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

District News

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 27ന്

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കെ​തി​രേയും ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രുക​ളു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേയും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27 നു ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കു​വാ​ൻ ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ഷ്ട്രീ​യ​കാ​ര്യസ​മി​തി അം​ഗം സി.​പി. മു​ഹ​മ്മ​ദ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ച​ന്ദ്ര​ൻ, കെ.​എ. തു​ള​സി, കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി അം​ഗം സി.​വി. ബാ​ല​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഓ​മ​ന ഉ​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഫു​ട്ഓ​വ​ർ​ബ്രി​ഡ്ജ്: ഉ​ന്ന​ത​സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന​ ന​ട​ത്തി

ശ്രീ​നാ​രാ​യ​ണ​പു​രം: പ​ള്ളി​ന​ട​യി​ൽ ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഉ​ന്ന​ത​സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.

നാ​ഷ​ണ​ൽ ഹൈ​വേ 66 വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ള്ളി​ന​ട ജം​ഗ്ഷ​നി​ലും കൊ​പ്ര​ക്ക​ള​ത്തും ഹൈ​വേ ക്രോ​സ്ചെ​യ്ത് ക​ട​ക്കാ​ൻ മേ​ൽ​പ്പാ​ലം വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ന്ന​ത​സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും​ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് പ​ള്ളി​ന​ട സെ​ന്‍റ​റി​ൽ എ​ഫ്ഒ​ബി അ​നു​വ​ദി​ച്ച് നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഏ​റ്റ​വും വേ​ഗ​ത്തി​ൽ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.
മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു, ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. സ​തീ​ഷ്കു​മാ​ർ, മ​തി​ല​കം ബ്ലോ​ക്ക് മെം​ബ​ർ വേ​ണു ത​ച്ച​മ്പി​ള്ളി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഷി​ലു, സ​ജി​ത പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

District News

സ്ഥി​രം സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യം: പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍​ക്ക് താ​ക്കീ​തു​മാ​യി ബി​ജെ​പി

എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ആ​രോ​പി​ച്ച് മൂ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി ബി​ജെ​പി.


പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജി​ത് പി​ഷാ​ര​ത്ത്, ബി​നു സു​രേ​ഷ്, ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ​യാ​ണ് ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം എ​ഴു​തി വാ​ങ്ങി​യ ശേ​ഷം താ​ക്കീ​തു ന​ല്‍​കി​യ​തെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. പ്ര​സാ​ദ് അ​റി​യി​ച്ചു

National

ഡിജിറ്റൽ അറസ്റ്റുകൾ തടയാൻ ഇന്‍റർ ഡിപ്പാർട്ട്മെന്‍റൽ സമിതി

ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ൾ ത​​​ത്‌​​​സ​​​മ​​​യം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്‍റ​​​ർ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.

ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷ​​​യു​​​ടെ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി ഇ​​​തി​​​നോ​​​ട​​​കം നി​​​ര​​​വ​​​ധി ത​​​വ​​​ണ യോ​​​ഗം ചേ​​​ർ​​​ന്നെ​​​ന്നും ഗൂ​​​ഗി​​​ൾ, വാ​​​ട്സാ​​​പ്, ടെ​​​ലി​​​ഗ്രാം, മൈ​​​ക്രോ​​​സോ​​​ഫ്റ്റ് എ​​​ന്നീ ഓ​​​ണ്‍ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​വ​​​സാ​​​നം ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തെ​​​ന്നും കേ​​​ന്ദ്രം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച സ്റ്റാ​​​റ്റ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ് ത​​​ട്ടി​​​പ്പു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡി​​​സം​​​ബ​​​ർ 26നാ​​​ണ് ഇ​​​ന്‍റ​​​ർ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷ​​​യു​​​ടെ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ക്കൂ​​​ടാ​​​തെ ഐ​​​ടി, വി​​​ദേ​​​ശ​​​കാ​​​ര്യം, നി​​​യ​​​മം, ഉ​​​പ​​​ഭോ​​​ക്ത കാ​​​ര്യം എ​​​ന്നീ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന വ​​​കു​​​പ്പ്, റി​​​സ​​​ർ​​​വ് ബാ​​​ങ്ക്, എ​​​ൻ​​​ഐ​​​എ, സി​​​ബി​​​ഐ, ഡ​​​ൽ​​​ഹി പോ​​​ലീ​​​സ്, ഇ​​​ന്ത്യ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മി​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​തി​ക​ൾ: മൂ​ന്നം​ഗ സ​മി​തിയെ ചുമതലപ്പെടുത്തി


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കാ​​​​ലു​​​​വാ​​​​ര​​​​ലും ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​വും വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം കെ​​​​പി​​​​സി​​​​സി​​​​ക്ക് ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് കെ​​​​പി​​​​സി​​​​സി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​യി മു​​​​ൻ​​​​മ​​​​ന്ത്രി കെ.​​​​സി. ജോ​​​​സ​​​​ഫ്, രാ​​​​ഷ്‌ട്രീയ​​​​കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗം സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ്, മു​​​​ൻ എം​​​​എ​​​​ൽ​​​​എ കെ. ​​​​മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ ക​​​​മ്മി​​​​റ്റി​​​​ക്ക് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ രൂ​​​​പം ന​​​​ൽ​​​​കി​​​.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ള​​​​ട​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

Kerala

പ്ലാസ്റ്ററിട്ട കാലിനുള്ളിൽ ഫൈബർ ചില്ല്; അന്വേഷണത്തിനു സമിതി

അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തു​ന്ന​ലും പ്ലാ​സ്റ്റ​റു​മി​ട്ട യു​വാ​വി​ന്‍റെ കാ​ലി​ൽ അ​ഞ്ചു​മാ​സ​ത്തി​നു ശേ​ഷം ഫൈ​ബ​ർ ചി​ല്ല് ക​ണ്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സു​പ്ര​ണ്ട് നാ​ലം​ഗ സ​മി​തി​യെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

പു​ന്ന​പ്ര കൊ​ച്ചു​പ​റ​മ്പി​ൽ അ​ന​ന്തു​വി​ന് (27) ജൂ​ലൈ 17-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​മ്പോ​ൾ ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വ​ല​തു കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​വേ​റ്റു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ദ്യ​ദി​വ​സം മു​റി​വി​ൽ തു​ന്ന​ലി​ട്ടു. അ​ടു​ത്ത ദി​വ​സം അ​സ്ഥി രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ്ലാ​സ്റ്റ​റു​മി​ട്ടു.

നീ​രും വേ​ദ​ന​യും കു​റ​യാ​താ​യ​പ്പോ​ൾ അ​ന​ന്തു വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്തെ​ങ്കി​ലും അ​വി​ടെ കി​ട​ക്ക​യി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ന്ന് അ​ന​ന്തു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ശു​പ​ത്രി വി​ടു​ന്ന​താ​യി എ​ഴു​തി​ക്കൊ​ടു​ത്താ​ണു ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് ഡി​സം​ബ​ർ 30ന് ​സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ക്സ്റേ എ​ടു​ത്ത​പ്പോ​ൾ മു​റി​വേ​റ്റ ഭാ​ഗ​ത്ത് ര​ണ്ട് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ഫൈ​ബ​ർ ചി​ല്ല് ക​ണ്ടെ​ത്തി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തു പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സു​പ്ര​ണ്ടി​നും അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും അ​ന​ന്തു പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ർ​എം​ഒ ഡോ. ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് കോ​ശി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​നോ​ദ് കു​മാ​ർ, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യോ​ഗി​ച്ച​താ​യി സൂ​പ്ര​ണ്ട് ഡോ. ​എ. ഹ​രി​കു​മാ​ർ അ​റി​യി​ച്ചു. ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

ക​രി​വെ​ള്ളൂ​രി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം

കണ്ണൂർ: ക​രി​വെ​ള്ളൂ​രി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം. ക​രി​വെ​ള്ളൂ​ർ തെ​രു റോ​ഡി​ലെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന സം​ഘം ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പ്ര​വ​ർ​ത്ത​ക​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് നേ​താ​ക്ക​ളെ​യും പ​യ്യ​ന്നൂ​ർ പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച ഓ​ഫീ​സി​ൽ കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ശാ പ​ഠ​ന ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ഷീ​ബാ മു​ര​ളി പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

District News

ടൗ​ൺ അ​മ്പ് ക​മ്മ​ിറ്റി ഓ​ഫീ​സ് ഉ​ദ്​ഘാ​ട​നം ചെ​യ്തു

ചാ​ല​ക്കു​ടി: മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ടൗ​ൺ അ​മ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യ് മൂത്തേ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗി​സ് പാ​ത്താ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ച്ച്ഒ എം.​കെ.​സ​ജീ​വ് ആ​ദ്യസം​ഭാ​വ​ന​ സ്വീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ എ​ൻ. കു​മാ​ര​നെ എം​എ​ൽ​എ പൊ​ന്നാ​ട അ​ണി​യി​ച്ചു.


ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷി​ബു വാ​ല​പ്പ​ൻ, പ്ര​തി​പ​ക്ഷനേ​താ​വ് സി.​എ​സ്. സു​രേ​ഷ്, സെ​ന്‍റ് മേരീസ് പ​ള്ളി തി​രു​നാ​ൾ ക​മ്മ​ിറ്റി ക​ൺ​വീ​ന​ർ ജോ​ഷി പു​ത്ത​രി​ക്ക​ൽ, ബി​നു മ​ഞ്ഞ​ളി, ഷൈ​ന ജോ​ർ​ജ്, ലി​ന്‍റോ തോ​മ​സ്, സി​ന്ധു ബാ​ബു, ജോ​ണി മേ​ച്ചേ​രി, എ.​കെ. സു​ഗ​ത​ൻ, ടൗ​ൺ അ​മ്പ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഷൈ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യി​ൻ ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ശ​ന്പ​ള പ​രി​ഷ്ക​ര​ണം പ​ഠി​ക്കാ​ൻ ക​മ്മി​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​ടെ​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടേ​​​യും ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം പ​​​ഠി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മൂ​​​ന്നു മാ​​​സം മാ​​​ത്രം ബാ​​​ക്കി​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു പ്ര​​​ത്യേ​​​ക ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ധ​​​ന അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ലം​​​ഗ സ​​​മി​​​തി​​​യാ​​​കും വ​​​രി​​​ക. മ​​​ന്ത്രി​​​സ​​​ഭ​​​യാ​​​കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. 10 ശ​​​ത​​​മാ​​​നം ഡി​​​എ കൂ​​​ടി ശ​​​ന്പ​​​ള​​​ത്തി​​​ൽ ല​​​യി​​​പ്പി​​​ച്ച ശേ​​​ഷം 10 ശ​​​ത​​​മാ​​​നം ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ശ​​​രാ​​​ശ​​​രി 5,000 രൂ​​​പ മു​​​ത​​​ൽ അ​​​ര ല​​​ക്ഷം രൂ​​​പ വ​​​രെ ഓ​​​രോ ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ഇ​​​തു​​​വ​​​ഴി വ​​​ർ​​​ധ​​​ന വ​​​രും.

നി​​​ല​​​വി​​​ൽ ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​കാ​​​നാ​​​യി ഒ​​​രു വ​​​ർ​​​ഷം വേ​​​ണ്ടി വ​​​രു​​​ന്ന തു​​​ക 60,000 കോ​​​ടി രൂ​​​പ​​​യാ​​​ണ്. വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ത് 80,000 കോ​​​ടി രൂ​​​പ വ​​​രെ​​​യാ​​​യി ഉ​​​യ​​​രും. ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​വ​​​ർ​​​ഷ ത​​​ന​​​തു വ​​​രു​​​മാ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് ശേ​​​ഷം കു​​​റ​​​ഞ്ഞ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ളം 23,500 രൂ​​​പ​​​യാ​​​ണ്. കൂ​​​ടി​​​യ​​​ത് 1.66 ല​​​ക്ഷ​​​വും. കു​​​റ​​​ഞ്ഞ പെ​​​ൻ​​​ഷ​​​ൻ 11,500 രൂ​​​പ​​​യും കൂ​​​ടി​​​യ​​​ത് 84,000 രൂ​​​പ​​​യു​​​മാ​​​ണ്.

ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന വ​​​രു​​​ന്ന​​​തോ​​​ടെ ലാ​​​സ്റ്റ് ഗ്രേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​ഞ്ഞ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ളം 28,000- 30,000 രൂ​​​പ​​​യെ​​​ങ്കി​​​ലു​​​മാ​​​യി ഉ​​​യ​​​രും. പെ​​​ൻ​​​ഷ​​​നും ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വ​​​ർ​​​ധി​​​ക്കും. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന​​​യി​​​ൽ 1.38 മ​​​ൾ​​​ട്ടി​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഫാ​​​ക്ട​​​ർ ഫോ​​​ർ​​​മു​​​ല​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ത് 1.40 വ​​​രെ​​​യാ​​​ക്കാ​​​നാ​​​ണ് പ​​​രി​​​ഗ​​​ണ​​​ന.

Kerala

ഫ്ര​ഷ് ക​ട്ടി​നെ​തി​രാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം; എ​സ്‌​ഡി​പി‌​ഐ ആ​ക്ര​മി​ക​ൾ ക​ലാ​പം അ​ഴി​ച്ചു​വി​ട്ടു: സി​പി​എം

കോ​ഴി​ക്കോ​ട്: ഫ്ര​ഷ്ക​ട്ട് കോ​ഴി​യ​റ​വ് മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​നു​നേ​രെ ന​ട​ന്ന സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ​ക്കാ​രാ​ണെ​ന്ന് സി​പി​എം. അ​മ്പാ​യ​ത്തോ​ട് ഇ​റ​ച്ചി​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റി​നു​നേ​രെ കഴിഞ്ഞദിവസം ന​ട​ന്ന സ​മ​ര​ത്തി​ല്‍ മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​കാ​രം എ​സ്ഡി​പി​ഐ അ​ക്ര​മി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി.

ഇ​വ​ർ ക​ലാ​പം അ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നും സി​പി​എം ആ​രോ​പി​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും സ്വ​ത്ത് വ​ക​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും പോ​ലീ​സി​നെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഗൂ​ഢ​ശ​ക്തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മാ​ലി​ന്യ പ്ലാ​ന്‍റ് പ​രി​സ​ര​ത്ത് സ​മ​ര​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​ക്കാ​ര്‍ പ്ലാ​ന്‍റി​ന് തീ​വെ​ക്കു​ക​യും ഫ്ര​ഷ് ക​ട്ടി​ന്‍റെ മാ​ലി​ന്യ ശേ​ഖ​ര​ണ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up