x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഓ​ഫീ​സ് പൈ​നാ​വി​ലേ​ക്ക് മാ​റ്റാ​ന്‍ നീ​ക്കം


Published: June 4, 2026 07:03 AM IST | Updated: June 4, 2026 07:03 AM IST

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡും തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു പൈ​നാ​വി​ലേ​ക്ക് മാ​റ്റാ​ന്‍ നീ​ക്കം. നി​ല​വി​ല്‍ വെ​ങ്ങ​ല്ലൂ​രി​ലാ​ണ് ഇ​തു പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. എ​ന്നാ​ല്‍ വ​നി​താ ശി​ശു ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ​മാ​സം 23നു ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഓ​ഫീ​സ് പൈ​നാ​വി​ലേ​ക്ക് മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 2026 ന​വം​ബ​ര്‍ അ​ഞ്ചി​നു നി​ല​വി​ല്‍​വ​ന്ന അ​ഞ്ചം​ഗ ക​മ്മി​റ്റി​യി​ലു​ള്ള ചി​ല​രു​ടെ താ​ത്പ​ര്യ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

പൈ​നാ​വി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ര​ണ്ട് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ നേ​ര​ത്തേ ഇ​തി​നാ​യി അ​നു​വ​ദി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ജി​ല്ല​യി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​യി​ലെ മ​റ്റ് മൂ​ന്നം​ഗ​ങ്ങ​ളും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ലെ മ​ജി​സ്‌​ട്രേ​റ്റും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും നി​ജ​സ്ഥി​തി വി​ല​യി​രു​ത്തി ഇ​പ്പോ​ള്‍ ഓ​ഫീ​സ് മ​റ്റേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തു പ​രി​ഗ​ണി​ക്കാ​തെ ജി​ല്ലാ വ​നി​താ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​റു​ടെ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി പൈ​നാ​വി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്ട്, 2015-ലെ ​റൂ​ള്‍ പ്ര​കാ​രം ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മു​ക​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി​യി​ല്‍ ഒ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മു​ക​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ, പു​ന​ര​ധി​വാ​സം, മാ​ന​സി​ക പു​രോ​ഗ​തി എ​ന്നി​വ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യെ​ന്ന​താ​ണ്.

എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വും വി​ദ്യാ​ഭ്യാ​സ​വും മ​റ്റ് ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​ത്. ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 38 ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തൊ​ടു​പു​ഴ താ​ലൂ​ക്കി​ല്‍ മാ​ത്രം 14 ര​ജി​സ്റ്റ​ര്‍ ചെ​യ്ത ചൈ​ല്‍​ഡ് കെ​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

ഇ​തി​നു പു​റ​മേ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് ആ​റു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ള്‍, ഒ​രു ദ​ത്തു ന​ല്‍​ക​ല്‍ കേ​ന്ദ്രം, പോ​ക്‌​സോ​കേ​സി​ല്‍ ഇ​ര​യാ​യ​വ​ര്‍​ക്കു​ള്ള കേ​ന്ദ്രം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍​ക്കും പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തൊ​ടു​പു​ഴ കേ​ന്ദ്ര​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ്, ക​ള​ക്ട​റേ​റ്റ്, വ​നി​താ​ശി​ശു​ക്ഷേ​മ ഓ​ഫീ​സ് തു​ട​ങ്ങി​യ​വ പൈ​നാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​വി​ടേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പൈ​നാ​വി​ല്‍ ആ​വ​ശ്യ​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ നി​ല​വി​ലി​ല്ല. അ​തി​നാ​ല്‍ ഓ​ഫീ​സ് അ​വി​ടേ​ക്ക് മാ​റ്റി​യാ​ല്‍ കു​ട്ടി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ല്‍​ത്ത​ന്നെ ഓ​ഫീ​സു​ക​ള്‍ നി​ല​നി​ര്‍​ത്താ​ന്‍ വ​കു​പ്പ് മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : nattu vishesham Child Welfare Committee

Recent News

Corehub Up