കള്ളാടി ദുരന്തത്തിന് പിന്നാലെയുള്ള ചിത്രം
കല്‍പ്പറ്റ: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലെ മീനാക്ഷി പാലത്തിന് സമീപം കഴിഞ്ഞ് ഏഴിനുണ്ടായ മണ്ണിടിച്ചിലില്‍ സമഗ്രാന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ഡോ.സി.പി. രാജേന്ദ്രന് അധ്യക്ഷനും ദുരന്തനിവാരണ വകുപ്പ സെക്രട്ടറി കണ്‍വീനറുമായ സമിതിയില്‍ ജിയോളജിസ്റ്റ് ഡോ.വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്.
ദുരന്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തല്‍,കരാര്‍ കമ്പനി നിര്‍മാണ വ്യവസ്ഥകള്‍ പാലിച്ചോയെന്നതില്‍ പരിശോധന, സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നല്കിയ പരിസ്ഥിതി അനുമതികളുടെ വിലയിരുത്തല്‍, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്കിയ അനുമതികളുടെ പരിശോധന എന്നിവ സമിതിയുടെ ചുമതലയില്‍ ഉള്‍പ്പെടും.അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.
Tags : Kalladi disaster committee appointed