x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഠ​പു​സ്‌​ത​ക വിവാദം; പു​സ്‌​ത​കം ത​യാ​റാ​ക്കി​യ​വ​രെ ക​രി​ക്കു​ലം സ​മി​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ സു​പ്രീം കോ​ട​തി


Published: March 11, 2026 04:28 PM IST | Updated: March 11, 2026 04:46 PM IST

ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​ആ​ർ​ടി പാ​ഠ​പു​സ്‌​ത​ക​ത്തി​ൽ ജു​ഡീ​ഷ്യ​റി​യി​ലെ അ​ഴി​മ​തി എ​ന്ന വി​വാ​ദ പാ​ഠ​ഭാ​ഗം ത​യാ​റാ​ക്കി​യ​വ​രെ ക​രി​ക്കു​ലം സ​മി​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശം. പ്ര​ഫ​സ​ർ മൈ​ക്ക​ൽ ഡാ​നി​നോ, അ​ധ്യാ​പി​ക സു​പ​ർ​ണ ദി​വാ​ക​ർ, നി​യ​മ ഗ​വേ​ഷ​ക​ൻ അ​ലോ​ക് പ്ര​സ​ന്ന കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

മൂ​ന്നം​ഗ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ​യും നി​ല​വി​ലു​ള്ള എ​ല്ലാ ചു​മ​ത​ല​ക​ളി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ പാ​ഠ​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഉ​ള്ള​ട​ക്ക​ത്തി​ൽ കോ​ട​തി ആ​ശ​ങ്ക അ​റി​യി​ച്ചു. വി​വാ​ദ വി​ഷ​യ​ത്തി​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി ഇ​ട​പ്പെ​ട്ട വെ​ബ്സൈ​റ്റു​ക​ളും വ്യ​ക്തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന് മ​റ്റൊ​രു വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഒ​രു മു​ൻ ജ​ഡ്ജി, നി​യ​മ വി​ദ​ഗ്ധ​ൻ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ എ​ന്നി​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു വേ​ണം സ​മി​തി രൂ​പീ​ക​രി​ക്കാ​നെ​ന്നും സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​മി​തി​യു​ടെ അം​ഗീ​കാ​രം ഇ​ല്ലാ​തെ പ​രി​ഷ്‌​ക​രി​ച്ച അ​ധ്യാ​യം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags : Corruption judiciary Supreme Court textbook curriculum committee

Recent News

Corehub Up