2026–27 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 വരെ നീട്ടി. പ്രവേശനം നേടുന്നതിനായി വിദ്യാർഥികൾ (General/Reservation/ Community/ Management/Sports quota ഉൾപ്പെടെ) സർവകലാശാലയുടെ ഏകജാലക സംവിധാനം (ഓൺലൈൻ) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൽക്ക് : 7356948230/ 0497-2766388 എന്ന നമ്പറിൽ, പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ബന്ധപ്പെടാവുന്നതാണ്.
പഞ്ചവത്സര പരിസ്ഥിതി ശാസ്ത്ര പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിപഠന വകുപ്പ് നടത്തുന്ന പഞ്ചവത്സര പരിസ്ഥിതി ശാസ്ത്ര പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ശാസ്ത്ര വിഷയത്തിലോ അല്ലെങ്കിൽ മാനവിക വിഷയങ്ങളായ ജിയോഗ്രാഫി/ജിയോളജി എന്നിവയിലുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് യോഗ്യത. സ്വദേശത്തും വിദേശത്തും ഏറെ ജോലിസാധ്യതയുള്ള പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 22. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് 9946349800 എന്ന നമ്പറിൽ ബന്ധപ്പെടാം.
എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിപഠന വകുപ്പ് നടത്തുന്ന എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏറെ ജോലിസാധ്യതയുള്ള ഈ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9946349800.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2025 പ്രവേശനം - റെഗുലർ, 2024 പ്രവേശനം സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷകളുടെ ഭാഗമായുള്ള നിരന്തര സമഗ്ര മൂല്യനിർണയത്തിനുള്ള (CCA) അസൈൻമെന്റ് ചോദ്യങ്ങൾ, കവറിംഗ് ഷീറ്റ്, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിലെ Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern - 2025 Admission, Supplementary 2024 Admission എന്ന ലിങ്കിൽ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.
തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി
ജൂൺ 30 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് അസൈൻമെന്റുകൾ താവക്കര കാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ, സമർപ്പിക്കേണ്ടതാണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല.
ഒന്നാം സെമസ്റ്റർ ബികോം/ബിബിഎ/ബിഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി വിദ്യാർഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
ഹാൾടിക്കറ്റ്(പ്രൊവിഷണൽ), നോമിനൽ റോൾ
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംബിഎ/ എം ലിബ് ഐഎസ്സി/ എംസിഎ/ എൽഎൽഎം /എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ (2025 അഡ്മിഷൻ)/സപ്ലിമെന്ററി (2022, 2023 & 2024 അഡ്മിഷൻ) മേയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണയ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ - രണ്ടാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ യഥാക്രമം 2026 ജൂലൈ ഒന്ന്, രണ്ട് തിയതികളിൽ ആരംഭിക്കുന്ന കംബൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി (മേഴ്സി ചാൻസ് -2000 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ) ഏപ്രിൽ 2025, മൂന്നാം സെമസ്റ്റർ ബിടെക് ഡിഗ്രി (വൺ ടൈം മേഴ്സി ചാൻസ് -2000 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ ) നവംബർ 2024 പരീക്ഷകൾക്കായി, 2007-2014 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ ജൂൺ 24 തിയതി മുതൽ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. 2000-2006 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ ജൂൺ 22 മുതൽ സർവകലാശാലയിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ് .
കംബൈൻഡ് ഒന്ന്, രണ്ട് സെമെസ്റ്ററിലെ എൻജിനിയറിംഗ് ഗ്രാഫിക്സ് , മൂന്നാം സെമസ്റ്ററിലെ സിവിൽ എൻജിനിയറിംഗ് ഡ്രോയിംഗ് എന്നീ പേപ്പറുകളുടെ പരീക്ഷകൾ ടൈം ടേബിളിൽ സൂചിപ്പിച്ച തിയതിയിൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽ നടത്തപ്പെടുന്നതാണ് .
ടൈംടേബിൾ
അഫീലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രായോഗിക പരീക്ഷകൾ ജൂൺ 16 ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യണാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ഡെപ്യൂട്ടേഷൻ നിയമനം
കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in). ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions