x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ; ഉത്തരക്കടലാസ് ലഭ്യമാക്കാനുള്ള തീയതി നീട്ടി


Published: May 23, 2026 12:12 AM IST | Updated: May 23, 2026 12:12 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ 12-ാം ക്ലാ​​​സ് പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ സ്കാ​​​ൻ ചെ​​​യ്ത പ​​​ക​​​ർ​​​പ്പു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി നാ​​​ളെ വ​​​രെ നീ​​​ട്ടി.

സി​​​ബി​​​എ​​​സ്ഇ വെ​​​ബ്സൈ​​​റ്റി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​ത​​​ട​​​സം നേ​​​രി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

വെ​​​ബ്സൈ​​​റ്റി​​​ലെ സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സം കാ​​​ര​​​ണം ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു തീ​​​യ​​​തി മാ​​​റ്റി ന​​​ൽ​​​കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ സ​​​മാ​​​ന​​​രീ​​​തി​​​യി​​​ലു​​​ള്ള ത​​​ട​​​സം നേ​​​രി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ​​​മാ​​​സം 22ൽ​​​നി​​​ന്നും 23ലേ​​​ക്ക് നീ​​​ട്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വെ​​​ബ്സൈ​​​റ്റ് വീ​​​ണ്ടും പ​​​ണി​​​മു​​​ട​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പു​​​തി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ലൂ​​​ടെ തീ​​​യ​​​തി വീ​​​ണ്ടും നീ​​​ട്ടി​​​യ​​​ത്.

ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ സ്കാ​​​ൻ ചെ​​​യ്ത പ​​​ക​​​ർ​​​പ്പ് ല​​​ഭി​​​ച്ച​​​ശേ​​​ഷം മാ​​​ർ​​​ക്ക് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നോ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നോ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം വ​​​രെ സ​​​മ​​​യം ല​​​ഭി​​​ക്കു​​​മെ​​​ന്നും സി​​​ബി​​​എ​​​സ്ഇ വ്യ​​​ക്ത​​​മാ​​​ക്കി.

നേ​​​ര​​​ത്തേ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള മ​​​റ്റു നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ലും വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​നീ​​​ട്ടി​​​ന​​​ൽ​​​കി​​​യ സ​​​മ​​​യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ബോ​​​ർ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ത്ത​​​വ​​​ണ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഘ​​​ട​​​ന​​​യി​​​ലും സി​​​ബി​​​എ​​​സ്ഇ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ്കാ​​​ൻ ചെ​​​യ്ത കോ​​​പ്പി ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ഫീ​​​സ് 700 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 100 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ചു.

മാ​​​ർ​​​ക്ക് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു​​​ള്ള ഫീ​​​സ് 500 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 100 രൂ​​​പ​​​യാ​​​യും പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള ഫീ​​​സ് ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന് 25 രൂ​​​പ​​​യാ​​​യും ബോ​​​ർ​​​ഡ് കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : CBSE answer sheets extended

Recent News

Corehub Up