Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuprmeCourt

ഡ​ൽ​ഹി മെ​ട്രോ, ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി ത​ട​യാ​നാ​വി​ല്ല: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി മെ​ട്രോ​യും ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. യാ​ത്രാ​വി​ല​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച സി​ജെ​പി ന​ട​ത്താ​നി​രി​ക്കു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി മെ​ട്രോ​യി​ലും ട്രെ​യി​നു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. "ഈ​ച്ച​യെ കൊ​ല്ലാ​ൻ ആ​രും ചു​റ്റി​ക ഉ​പ​യോ​ഗി​ക്കി​ല്ല" എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ൽ എ​ല്ലാം പൂ​ർ​ണ​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചെ​റു​പ്പ​ക്കാ​രും മു​തി​ർ​ന്ന​വ​രു​മെ​ല്ലാം യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും, യാ​ത്ര​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യ അ​ട​ച്ചു​പൂ​ട്ട​ലും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​യ്ക്കു​ന്ന​തി​നും ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ന്ന​തി​നു​മെ​തി​രെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി അ​ധി​കാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​മെ​ങ്കി​ലും, പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​പ്പി​ച്ച് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് വ്യ​ക്ത​മാ​ക്കി. എ​ല്ലാ ആ​ളു​ക​ൾ​ക്കും സ്വ​ന്ത​മാ​യി കാ​റോ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളോ ഇ​ല്ലെ​ന്നും പൊ​തു​ഗ​താ​ഗ​ത​ത്തെ​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up