x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

68-ാമ​ത് സ്കൂ​ൾ കാ​യി​ക​മേ​ള​യ്​ക്ക് ഇ​ന്നു സ​മാ​പ​നം

വെബ്ഡെസ്ക്
Published: October 31, 2026 04:26 AM IST | Updated: October 31, 2026 04:26 AM IST

ചാ​ത്ത​മം​ഗ​ലം (കോ​ഴി​ക്കോ​ട്): നാ​ലാം ദി​വ​സ​ത്തി​ന്‍റെ അ​വ​സാ​ന​നി​മി​ഷ​ങ്ങ​ൾ. ജൂ​നി​യ​ർ വി​ഭാ​ഗം 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്. മി​ന്ന​ൽ​പ്പി​ണ​രാ​യി ശ്രീ​ഹ​രി ക​രി​ക്ക​ൻ. മീ​റ്റ് റി​ക്കാ​ർ​ഡ്. നാ​ലാം ദി​വ​സ​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് വ​ര​ൾ​ച്ച​യ്ക്ക് അ​റു​തി. മേ​ള​യി​ലെ അ​ഞ്ചാ​മ​ത്തെ മീ​റ്റ് റി​ക്കാ​ർ​ഡ് പി​റ​ന്നു.

റി​ക്കാ​ർ​ഡ് ഡ​ബി​ളി​ന്‍റെ ആ​ന​ന്ദ​വും ശ്രീ​ഹ​രി​ക്ക് സ്വ​ന്തം. നേ​ര​ത്തേ 400 മീ​റ്റ​റി​ലും ശ്രീ​ഹ​രി മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണ​മ​ണി​ഞ്ഞി​രു​ന്നു. 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ 52.44 സെ​ക്ക​ൻ​ഡി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ശ്രീ​ഹ​രി സ്വ​ന്തം റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന​ത്.

മീ​റ്റി​ന്‍റെ നാ​ലാം ദി​നം സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ ര​ണ്ടു മി​നി​റ്റ് 16 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത നി​വേ​ദ്യ ക​ലാ​ധ​ര്‍ ഹാ​ട്രി​ക് സ്വ​ർ​ണം നേ​ടി. 400, 1500 മീ​റ്റ​റു​ക​ളി​ലും നി​വേ​ദ്യ സ്വ​ർ​ണ​മ​ണി​ഞ്ഞി​രു​ന്നു. പാ​ല​ക്കാ​ട് വ​ണ്ടൂ​ര്‍ വി​എം​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് നി​വേ​ദ്യ. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് കു​ള​ത്തു​വ​യ​ലി​ലെ അ​ൽ​ക്ക ഷി​നോ​ജ് (1500, 800), തി​രു​വ​ന​ന്ത​പു​രം ജി.​വി.​രാ​ജ​യി​ലെ പി.​കെ. അ​ദി​ത് (800, 1500), സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ സോ​ന ടി. ​മോ​ഹ​ന​ൻ (ഷോ​ട്ട്പു​ട്ട്, ഡി​സ്ക​സ്ത്രോ) എ​ന്നി​വ​ർ ഇ​ര​ട്ട​സ്വ​ർ​ണം നേ​ടി.

ഓ​വ​റോ​ൾ പോ​യി​ന്‍റ് നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​ര​മാ​ണ് മു​ന്നി​ൽ. 2004.3 പോ​യി​ന്‍റ്. 951.3 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ര​ണ്ടാ​മ​തും 887.3 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം മൂ​ന്നാ​മ​തു​മാ​ണ്. ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

അ​ത്‌​ല​റ്റി​ക്സി​ൽ 168 പോ​യി​ന്‍റോ​ടെ മ​ല​പ്പു​റ​മാ​ണ് മു​ന്നി​ൽ. 128 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ര​ണ്ടാ​മ​തും 88 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. 76 പോ​യി​ന്‍റു​ള്ള ആ​ല​പ്പു​ഴ​യും 62 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ടു​മാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

സ്കൂ​ളു​ക​ളി​ൽ 71 പോ​യി​ന്‍റോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ ഐ​ഡി​യ​ൽ ഇ​എ​ച്ച്എ​സ്എ​സ് ക​ട​ക​ശേ​രി ഒ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്നു. 34 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​വ​ന്നൂ​ർ വി​എം​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 30 പോ​യി​ന്‍റോ​ടെ മ​ല​പ്പു​റം ആ​ല​ത്തി​യൂ​ർ കെ​എ​ച്ച് എം​എ​ച്ച് എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. കോ​രു​ത്തോ​ട് സി​കെ​എം​എ​ച്ച്എ​സ്എ​സ് (23), സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് കു​ള​ത്തു​വ​യ​ൽ (23), സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് പു​ല്ലൂ​രാം​പാ​റ (21), ജി​എ​ച്ച്എ​സ്എ​സ് കു​ട്ട​മ​ത്ത് (18), എ​ന്നി​വ​രാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

കാ​യി​ക​മേ​ള ഇ​ന്ന് സ​മാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ളി​മ്പ്യ​ൻ അ​ഞ്ജു ബോ​ബി ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​കും.

K-Rail Survey

ശ്രീ​ജേ​ഷ് ഇ​ട​പെട്ടു, സോ​ന​യ്ക്കു സ്വ​ര്‍​ണം

കോ​ഴി​ക്കോ​ട്: യോ​ഗ്യ​താ റൗ​ണ്ടി​ല്‍ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കാ​തെ, വി​ല​ക്കു നേ​രി​ട്ട സോ​ന​യ്ക്ക് സ്വ​ര്‍​ണം. ട്വി​സ്റ്റു​ക​ള്‍ നി​റ​ഞ്ഞ സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ല്‍ ഒ​ടു​വി​ല്‍ സ്വ​ര്‍​ണം എ​റി​ഞ്ഞി​ട്ട് സോ​ന. 12.65 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് മീ​റ്റി​ലെ ര​ണ്ടാം സ്വ​ര്‍​ണം കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സ് കു​ട്ട​മ​ത്തി​ന്‍റെ താ​രം നെ​ഞ്ചോ​ടു ചേ​ര്‍​ത്ത​ത്.

വി​ജ​യ​ത്തി​നു പി​ന്നാ​ലെ സ്‌​പോ​ര്‍​ട്‌​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ പി.​ആ​ർ. ശ്രീ​ജേ​ഷി​ന് സോ​ന ന​ന്ദി പ​റ​ഞ്ഞു. ഡി​സ്‌​ക​സ് ത്രോ​യി​ലും സ്വ​ര്‍​ണം ല​ഭി​ച്ചി​രു​ന്നു. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​നാ​യി താ​ര​ങ്ങ​ളെ ക്വാ​ളി​ഫൈ റൗ​ണ്ടി​നാ​യി ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ക്കി​യി​രു​ന്നു. ഇ​തി​ല്‍ ബി ​ഗ്രൂ​പ്പി​ലാ​യി​രു​ന്നു സോ​ന. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30 നാ​ണ് ഈ ​ടീ​മി​ന് ആ​ദ്യം യോ​ഗ്യ​താ റൗ​ണ്ടി​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍, ഇ​ത് മൂ​ന്ന​ര​യി​ലേ​ക്ക് മാ​റ്റി​യ വി​വ​രം വാ​ട്‌​സാ​പ് ഗ്രൂ​പ്പി​ല്‍ ഇ​ട്ടെ​ങ്കി​ലും സ്‌​ക്രീ​ന്‍​ഷോ​ട്ടാ​യ​തി​നാ​ല്‍ സോ​ന ശ്ര​ദ്ധി​ച്ചി​ല്ല. വൈ​കി​യാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്. ഓ​ടി​യെ​ത്തി​യെ​ങ്കി​ലും യോ​ഗ്യ​താ റൗ​ണ്ടി​ലി​റ​ങ്ങാ​ന്‍ ഒ​ഫീ​ഷ്യ​ല്‍ വി​ല​ക്കി. ആ​ശ​ങ്ക​യി​ലാ​യ സോ​ന​യും കോ​ച്ചു​മെ​ല്ലാം ശ്രീ​ജേ​ഷി​നെ നേ​രി​ല്‍ ക​ണ്ട് സ​ങ്ക​ട​മ​റി​യി​ച്ചു. വി​ഷ​യ​ത്തി​ല്‍ ഉ​ട​ന്‍ ഇ​ട​പെ​ട്ട ഒ​ളി​മ്പ്യ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി സം​സാ​രി​ച്ചു. ശേ​ഷം യോ​ഗ്യ​താ റൗ​ണ്ടി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​മ്മി​റ്റി അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

 വീ​ടി​നാ​യി നെ​ട്ടോ​ട്ടം... 

കോ​ഴി​ക്കോ​ട്: സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ല, അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ല. ഇ​തെ​ല്ലാം സ്വ​ന്ത​മാ​ക്കാ​നാ​ണു ജ​യ​ല​ക്ഷ്മി ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. ഒ​ടു​വി​ല്‍ മി​ന്നും വേ​ഗ​ത്തി​ല്‍ കു​തി​ച്ച് സീ​നി​യ​ർ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​രി​ലെ ജെ. ​ജ​യ​ല​ക്ഷ്മി സ്വ​ര്‍​ണം നേ​ടി.

1:03:59 സെ​ക്ക​ൻ​ഡി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ല്‍ ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു. ട്രാ​ക്കി​ലി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ന​ൽ​കു​ന്ന​തു പ​രി​ശീ​ല​ക​രാ​ണ്. വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പൂ​ർ​ണ​പി​ന്തു​ണ​യു​മു​ണ്ട്.

പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ര്‍​മേ​ട് ച​ന്ദ്ര​ന​ഗ​റി​ലെ ജ​യ​ല​ക്ഷ്മി​യു​ടെ വീ​ടി​ന്‍റെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ വീ​ട് ചോ​ര്‍​ന്നൊ​ലി​ക്കും. വീ​ടു വ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്ഥ​ലം വേ​ണം. ടാ​ക്‌​സി ഡ്രൈ​വ​റാ​യ അ​ച്ഛ​ന്‍ പി.​എ. ജ​യ​കു​മാ​റി​ന്‍റെ വ​രു​മാ​നം കൊ​ണ്ട് ഇ​തൊ​ന്നും സാ​ധി​ക്കി​ല്ല. ജ​യ​ല​ക്ഷ്മി​യു​ടെ ഓ​രോ കു​തി​പ്പും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം. വ​ന​ജ​യാ​ണ് അ​മ്മ. അ​ര്‍​ജു​ന്‍ ഹ​രി​ദാ​സാ​ണ് പ​രി​ശീ​ല​ക​ന്‍.

വ​ലി​ച്ചി​ട്ട് പാ​ല​ക്കാ​ടും ക​ണ്ണൂ​രും  

കോ​ഴി​ക്കോ​ട്: വ​ടം​വ​ലി​യി​ൽ ആ​ധി​പ​ത്യം കൈ​വി​ടാ​തെ പാ​ല​ക്കാ​ടും ക​ണ്ണൂ​രും. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഇ​രു​ടീ​മും കി​രീ​ടം സ്വ​ന്ത​മാ​ക്കി.

ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ ക​ണ്ണൂ​രി​നെ കീ​ഴ​ട​ക്കി പാ​ല​ക്കാ​ട് സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ർ​ണം നേ​ടി​യ​ത് ഇ​ടു​ക്കി​യെ വീ​ഴ്ത്തി​യാ​ണ്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ തോ​ൽ​വി​യ​റി​യാ​തെ​യാ​ണ് ഇ​രു​ടീ​മു​ക​ളും ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡും പെ​ൺ​കു​ട്ടി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​വും മൂ​ന്നാം സ്ഥാ​നം നേ​ടി. വ​ടം​വ​ലി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ആ​ദ്യ മെ​ഡ​ൽനേ​ട്ടംകൂ​ടി​യാ​ണി​ത്.

പാ​ല​ക്കാ​ടി​ന്‍റെ ആ​രോ​മ​ലും ക​ണ്ണൂ​രി​ന്‍റെ ഹെ​ല​ൻ ബി​നു​വും മി​ക​ച്ച താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ണ്ണൂ​രി​ന്‍റെ പി.എ​സ്. ആ​ദ​ർ​ശ്, ഇ​ടു​ക്കി​യു​ടെ ഐ​ബ മ​രി​യ എ​ന്നി​വ​ർ എ​മ​ർ​ജിം​ഗ് താ​ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി.

ഹാ​മ​ര്‍ ത്രോ​യി​ല്‍ എ​ല്‍​സി​റ്റ്

കോ​ഴി​ക്കോ​ട്: ഹാ​മ​ര്‍ ത്രോ ​സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സി​ലെ എ​ല്‍​സി​റ്റ് മ​രി​യ മാ​ത്യു​വി​ന് സ്വ​ര്‍​ണം.

44.31 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് എ​റി​ഞ്ഞ​ത്. വി​ല​ങ്ങാ​ട് ക​ട​വൂ​രി​ലെ സി​മി ജോ​ര്‍​ജി​ന്‍റെ മ​ക​ളാ​ണ്. ആ​ന്‍ മ​രി​യ ഏ​ക സ​ഹോ​ദ​രി​യാ​ണ്. മ​ല​ബാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ല്‍ ഡോ​ണി പോ​ളി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

കൊ​ല്ല​ത്ത് ന​ട​ന്ന അ​മ​ച്വ​ര്‍ മീ​റ്റ​റി​ലും ഹാ​മ​ര്‍ ത്രോ​യി​ല്‍ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ആ​ല​പ്പു​ഴ എ​സ്ഡി​വി​ബി​എ​ച്ച്എ​സ്എ​സി​ലെ സി.​എ​ച്ച്. അ​തു​ല്യ​ക്ക് ര​ണ്ടാം​സ്ഥാ​ന​വും (41.47) പാ​ല​ക്കാ​ട് ജി​വി​എ​ച്ച്എ​സ്എ​സി​ലെ കെ.​പി. അ​ക്ഷി​ക​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും (40.02) ല​ഭി​ച്ചു.

ബി​ഹാ​റി​ൽ​നി​ന്നൊ​രു ആ​യു​ഷ്...

കോ​ഴി​ക്കോ​ട്: ബി​ഹാ​റി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി ആ​റു​മാ​സം മാ​ത്രം പി​ന്നി​ട്ട​പ്പോ​ള്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ്വ​ര്‍​ണ​ച്ചാ​ട്ട​വു​മാ​യി ആ​യു​ഷ് കു​മാ​ര്‍. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ള്‍​ജം​പി​ല്‍ 14.48 മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട് ആ​യു​ഷ് സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി.

ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ 14.37 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് ആ​യു​ഷ് സം​സ്ഥാ​ന കാ​യി​ക​മേ​ള​യ്ക്കു യോ​ഗ്യ​ത നേ​ടി​യ​ത്. കോ​ട്ട​യം കോ​രു​ത്തോ​ട് സി​കെ​എം​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ കൊ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലെ എ​ച്ച്ആ​ര്‍​ഡി​എ​സ് ഇ​ന്ത്യ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കേ​ര​ള​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

ഡോ. ​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശീ​ല​നം ആ​യു​ഷി​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും സ​തീദേ​വി​യു​ടെ​യും മ​ക​നാ​ണ് ആ​യു​ഷ്. അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് എ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഹ്ര​സ്വ​ദൂ​രം ​താ​ണ്ടി വ​ര​വാ​യ്...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ 800 മീ​റ്റ​റി​ല്‍ മി​ന്നു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​വേ​ദ്യ ക​ലാ​ധ​ര്‍ മൂ​ന്നാം സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ല്‍​ക്ക ഷി​നോ​ജും പി.​കെ. അ​ദി​ത്തും ഇ​ര​ട്ട സ്വ​ര്‍​ണ​ത്തി​ള​ക്ക​ത്തി​ല്‍ മേ​ള​യു​ടെ താ​ര​ങ്ങ​ളാ​യി.

നി​വേ​ദ്യ​ക്ക് ട്രി​പ്പി​ൾ

800 മീ​റ്റ​റി​ല്‍ ര​ണ്ട് മി​നി​റ്റ് 16 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത നി​വേ​ദ്യ ക​ലാ​ധ​ര്‍ മൂ​ന്നാം സ്വ​ര്‍​ണ​വും സ്വ​ന്ത​മാ​ക്കി. 400, 1500 മീ​റ്റ​റു​ക​ളി​ലും നി​വേ​ദ്യ ത​ന്നെ​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഈ ​മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. 2024ല്‍ 800, 1500 ​മീ​റ്റ​റു​ക​ളി​ല്‍ സ്വ​ര്‍​ണ​വും 400 മീ​റ്റ​റി​ല്‍ വെ​ങ്ക​ല​വും നേ​ടി​യ നി​വേ​ദ്യ 2023ല്‍ 800, 1500 ​മീ​റ്റ​റു​ക​ളി​ലും 2022ല്‍ 200, 400 ​മീ​റ്റ​റു​ക​ളി​ലും സ്വ​ര്‍​ണ​ത്തി​ൽ മു​ത്ത​മി​ട്ടു. പാ​ല​ക്കാ​ട് വ​ണ്ടൂ​ര്‍ വി​എം​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ നി​വേ​ദ്യ സൂ​ര്യ​കി​ര​ണ്‍ അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്.

ശി​വ​പ്ര​സാ​ദി​ന് ആ​ശ്വാ​സ സ്വ​ര്‍​ണം

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ ഒ​രു മി​നി​റ്റ് 53 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് ശി​വ​പ്ര​സാ​ദ് സ്വ​ര്‍​ണം നേ​ടി​യ​ത്. 400 മീ​റ്റ​റി​ല്‍ വെ​ങ്ക​ല​വും 1500 മീ​റ്റ​റി​ല്‍ നാ​ലാം സ്ഥാ​ന​വും നേ​ടി​യ​തി​ന്‍റെ നി​രാ​ശ മ​റി​ക​ട​ന്നാ​യി​രു​ന്നു ശി​വ​പ്ര​സാ​ദി​ന്‍റെ കു​തി​പ്പ്. ക​ഴി​ഞ്ഞ വ​ര്‍​ഷം 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണ​വും 800 മീ​റ്റ​റി​ല്‍ വെ​ള്ളി​യും 3000 മീ​റ്റ​റി​ല്‍ വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്.

പ​രി​ക്കി​നെ തോ​ല്‍​പ്പി​ച്ച് അ​ല്‍​ക്ക

ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ ര​ണ്ട് മി​നി​റ്റ് 16 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത അ​ല്‍​ക്ക ഷി​നോ​ജി​ന് സ്വ​ന്തം നാ​ട്ടി​ലെ മേ​ള​യി​ല്‍ ത​ല​യു​യ​ര്‍​ത്തി മ​ട​ങ്ങാം. കാ​ലി​ലെ പ​രി​ക്കു​മൂ​ലം 400 മീ​റ്റ​റി​ല്‍ വെ​ള്ളി​യി​ലൊ​തു​ങ്ങി​യെ​ങ്കി​ലും 1500 മീ​റ്റ​റി​ലും 800 മീ​റ്റ​റി​ലും സ്വ​ര്‍​ണം നേ​ടി. മു​ന്‍ ഹൈ​ജം​പ് താ​ര​മാ​യ അ​ച്ഛ​ന്‍ ഷി​നോ​ജി​ന് ന​ല്‍​കി​യ വാ​ക്കു​പാ​ലി​ച്ചാ​ണ് അ​ല്‍​ക്ക​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. കോ​ഴി​ക്കോ​ട് കു​ള​ത്തു​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

അ​ദി​ത്തി​ന്‍റെ ഇ​ര​ട്ട​സ്വ​ര്‍​ണ​ക്കു​തി​പ്പ്

ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ ഒ​രു മി​നി​റ്റ് 57 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത പി.​കെ. അ​ദി​ത്തും ഇ​ര​ട്ട​സ്വ​ര്‍​ണ​നേ​ട്ടം ആ​വ​ര്‍​ത്തി​ച്ചു. ആ​ദ്യ ഇ​ന​മാ​യ 400 മീ​റ്റ​റി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടെ​ങ്കി​ലും 1500 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണം നേ​ടി തി​രി​ച്ചെ​ത്തി​യ അ​ദി​ത്, 800 മീ​റ്റ​റി​ലും മി​ക​വ് തു​ട​ര്‍​ന്നു. ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ദി​ത് തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്.

K-Rail Survey

എട്ടു വ​ർ​ഷത്തിനുശേ​ഷം പ​ത്ത​നം​തി​ട്ട​യ്ക്ക് സ്വ​ർ​ണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ത്ത​നം​തി​ട്ട​യ്ക്ക് സ്വ​ർ​ണം. ഷോ​ട്ട്പു​ട്ട് സീ​നി​യ​ർ​ ബോ​യ്സ് വി​ഭാ​ഗ​ത്തി​ലാ​ണ് കു​ള​ന​ട ജി​പി​എ​ച്ച് എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മാ​ത്യു വ​ർ​ഗീ​സ് കോ​ശി​യാ​ണ് (15.27 മീ​റ്റ​ർ) പ​ത്ത​നം​തി​ട്ട​യ്ക്കു സ്വ​ർ​ണം സ​മ്മാ​നി​ച്ച​ത്.

2019നു​ശേ​ഷം സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ത്ത​നം​തി​ട്ട​യ്ക്ക് സ്വ​ർ​ണം ല​ഭി​ച്ചി​രു​ന്നി​ല്ല. 2017നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം ല​ഭി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഡി​സ്ക​സ് ത്രോ​യി​ൽ മാ​ത്യു വ​ർ​ഗീ​സ് കോ​ശി​ക്കു വെ​ള്ളി മെ​ഡ​ൽ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം കൊ​ല്ല​ത്ത് ന​ട​ന്ന അ​മ​ച്വ​ർ മീ​റ്റി​ലും മാ​ത്യു വ​ർ​ഗീ​സ് സ്വ​ർ​ണം നേ​ടി. കോ​ടം​പ​റ​മ്പി​ലെ ബി​ജു-​ജ​യ് മോ​ൾ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ക്രി​സ്റ്റോ, ജോ​ഷ്വാ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags : SportsMeet Sports Kayikamela Hardiles Srihari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up