പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്‍ കെ എം ആസിഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നവംബര്‍ 2 മുതല്‍ 5 വരെയാണ് മത്സരം. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റന്‍.
ഈ സീസണില്‍ കേരളത്തിന്റെ രണ്ടാം എവേ മത്സരമാണിത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയുമാണ് കേരളത്തിനുള്ളത്. ഒരു സമനിലയുമടക്കം എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. 11 പോയിന്റുള്ള ഗുജറാത്ത് മൂന്നാം സ്ഥാനത്താണുള്ളത്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന് എസ്. കുന്നുമ്മല്‍, അഭിഷേക് പി. നായര്‍, അഭിഷേക് ജെ. നായര്‍, സച്ചിന് ബേബി, മുഹമ്മദ് അസറുദ്ദീന് (വിക്കറ്റ് കീപ്പര്‍), സല്മാന് നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, വൈശാഖ് ചന്ദ്രന്, ആദിത്യ ആനന്ദ് സര്‍വാടെ, അനുരാജ് ജെ.എസ്, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, പവന് രാജ്, എന്‍.പി. ബേസില്‍.
Tags : Kerala team Ranji Trophy match Gujarat Kerala announced.