Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Team

ര​ണ്ടും ക​ൽ​പ്പി​ച്ച് കേ​ര​ളം; ജ​ല​ജ് സ​ക്സേ​ന​യും ആ​ദി​ത്യ സ​ർ​വ​തെ​യും തി​രി​ച്ചെ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി​ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കി​രീ​ടം ല​ക്ഷ്യ​മി​ട്ട് കേ​ര​ളാ ടീ​മി​ൽ അ​ഴി​ച്ചു​പ​ണി. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ജ​ല​ജ് സ​ക്സേ​ന​യും ആ​ദി​ത്യ സ​ർ​വ​തെ​യും വീ​ണ്ടും ടീ​മി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2024-25 സീ​സ​ണി​ൽ കേ​ര​ള​ത്തെ ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച ഇ​രു​വ​രും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ടീം ​വി​ട്ടു​പോ​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജ​ല​ജ് സ​ക്സേ​ന മ​ഹാ​രാ​ഷ്ട്ര​യ്ക്കും ആ​ദി​ത്യ സ​ർ​വ​തെ ഛത്തീ​സ്‌​ഗ​ഡി​നു​മാ​ണ് ക​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ വീ​ണ്ടും കേ​ര​ള​ത്തി​നാ​യി പാ​ഡ​ണി​യാ​ൻ ഇ​രു​വ​രും സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പു​തി​യ സീ​സ​ണി​ൽ കേ​ര​ള സീ​നി​യ​ർ ടീ​മി​നെ വി​ഷ്ണു വി​നോ​ദ് ന​യി​ക്കാ​നാ​ണ് സാ​ധ്യ​ത.

ക​ഴി​ഞ്ഞ ര​ഞ്ജി സീ​സ​ണി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ലും വി​ഷ്ണു ത​ന്നെ​യാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ച​ത്. സ​ഞ്ജു സാം​സ​ൺ ല​ഭ്യ​മാ​കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം കേ​ര​ള​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും. കേ​ര​ള​ത്തെ ആ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലി​ലും ഫൈ​ന​ലി​ലും ന​യി​ച്ച മു​ൻ ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​ധാ​ന സീ​നി​യ​ർ താ​ര​ങ്ങ​ളും ടീ​മി​ൽ അ​ണി​നി​ര​ക്കും.

Sports

ര​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ ന​യി​ക്കും, സ​ഞ്ജു​വും ടീ​മി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ വി​ക്ക​റ്റ് കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ ആ​ണ് കേ​ര​ള ടീ​മി​നെ ന​യി​ക്കു​ക. ബാ​ബ അ​പ​രാ​ജി​ത് ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള​ത്തെ ന​യി​ച്ച സ​ച്ചി​ന്‍ ബേ​ബി​യും ടീ​മി​ലു​ണ്ട്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ല്‍ ഇ​ടം നേ​ടി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ​യും ര​ഞ്ജി ട്രോ​ഫി ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ര​ണ്ടാം സീ​സ​ണി​ല്‍ തി​ള​ങ്ങി​യ സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ എ​ന്നി​വ​രും ര​ഞ്ജി ടീ​മി​ലു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ലും സ​ല്‍​മാ​ന്‍ നി​സാ​ര്‍ കേ​ര​ള​ത്തി​നാ​യി ര‌​ഞ്ജി ട്രോ​ഫി​യി​ല്‍ തി​ള​ങ്ങി​യി​രു​ന്നു. ര​ഞ്ജി ട്രോ​ഫി​യി​ല്‍ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​ണ് കേ​ര​ളം. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് കേ​ര​ളം ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ലെ​ത്തി ച​രി​ത്ര​നേ​ട്ടം കു​റി​ച്ച​ത്.

എ​ന്നാ​ല്‍ ഫൈ​ന​ലി​ല്‍ വി​ദ​ര്‍​ഭ​ക്ക് മു​ന്നി​ല്‍ കി​രീ​ടം കൈ​വി​ട്ടു. ഇ​ത്ത​വ​ണ കി​രീ​ടം നേ​ടാ​നു​റ​ച്ചാ​ണ് കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്.​ബാ​ബാ അ​പ​രാ​ജി​തും അ​ങ്കി​ത് ശ​ര്‍​മ​യു​മാ​ണ് ടീ​മി​ലെ മ​റു​നാ​ട​ന്‍ താ​ര​ങ്ങ​ള്‍.

ര‌​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീം: ​മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ (ക്യാ​പ്റ്റ​ൻ), ബാ​ബ അ​പ​രാ​ജി​ത്(​വൈ​സ് ക്യാ​പ്റ്റ​ൻ), സ​ഞ്ജു സാം​സ​ൺ, രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, വ​ത്സ​ൽ ഗോ​വി​ന്ദ് ശ​ർ​മ്മ,അ​ക്ഷ​യ് ച​ന്ദ്ര​ൻ, സ​ച്ചി​ൻ ബേ​ബി,സ​ൽ​മാ​ൻ നി​സാ​ർ, അ​ങ്കി​ത് ശ​ർ​മ, എം.​ഡി. നി​ധീ​ഷ്, എ​ൻ.​പി. ബേ​സി​ൽ ,ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ, ഷോ​ൺ റോ​ജ​ർ,അ​ഭി​ഷേ​ക് പി. ​നാ​യ​ർ.

Latest News

Corehub Up