ആദിത്യ അറോറ
നോയിഡ: ഗ്രേറ്റർ നോയിഡയിൽ ബിബിഎ വിദ്യാർഥി ജീവനൊടുക്കി. പ്രിസ്റ്റൈൻ അവന്യൂ സൊസൈറ്റിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ആദിത്യ അറോറയാണ് (18) മരിച്ചത്.
സംഭവദിവസം പുലർച്ചെ വീടുവിട്ടിറങ്ങിയ വിദ്യാർഥി ടവർ ബിയുടെ 19-ാം നിലയിലെത്തി താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഗാസിയാബാദിലെ ഒരു സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയായിരുന്നു ആദിത്യ. അഭിനയരംഗത്ത് തിളങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ സമ്മർദം കാരണമാണ് ബിബിഎ കോഴ്സിന് ചേർന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആദിത്യ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലിസിനോട് വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം വിദ്യാർഥിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Suicide CollegeStudent Die