National
മുംബൈ: ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. എനർജി സയൻസ് എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥി സാഹിൽ വാകോഡെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികൾ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. ഇതേ തുടർന്ന് അധ്യാപകർ കുട്ടിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഈ കാലയളവിൽ ഹോസ്റ്റലിൽ നിൽക്കാൻ അനുവാദമില്ലെന്നും പറഞ്ഞെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് സാഹിലിന്റെ കുടുംബവും ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ ഐഐടി അധികൃതർ തള്ളി. കോപ്പിയടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സാഹിലിനെ വിളിച്ചുവരുത്തി ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സസ്പെൻഷനോ നടപടിയോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ബോംബെ ഐഐടി കാമ്പസിൽ മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂലൈയിലും സമാനമായ രീതിയിൽ രണ്ടാം വർഷ വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിതാവ് ജീവനൊടുക്കി. കിഷോർ ധനകാണ് (40) മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയത്.
മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിക്കുകയും പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. വീട്ടിൽ നിന്നു മൂന്ന് കുറിപ്പുകൾ പൊലിസ് കണ്ടെടുത്തു. ബിസിനസ് ആവശ്യങ്ങൾക്കായി കടം വാങ്ങിയ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് കുറിപ്പുകളിൽ വ്യക്തമാക്കുന്നു. മകൾ കഷ്ടപ്പെടരുതെന്ന് കരുതിയാണ് ഹിമാൻഷിയെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
പൂക്കളും ബലൂണുകളും മെഴുകുതിരികളും ഉപയോഗിച്ച് അലങ്കരിച്ച മുറിക്കുള്ളിലാണ് സംഭവം നടന്നത്. വെള്ള വസ്ത്രം ധരിപ്പിച്ച് ചോക്ലേറ്റുകളും വച്ച് മകളുടെ ജന്മദിനം പോലെ അവസാനമായി ആഘോഷിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഫ്രിഡ്ജിന് മുകളിൽ 'ഹാപ്പി ബർത്ഡേ ഹിമാൻഷി' എന്ന് എഴുതിയ പേപ്പറും കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബർ 14 മുതൽ സ്വന്തം വീട്ടിലായിരുന്ന ഭാര്യ മഞ്ജുബെൻ കിഷോറിനെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സഹോദരനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Kerala
കഴക്കൂട്ടം : ദിവസങ്ങളുടെ വിത്യാസത്തിൽ സുഹൃത്തുക്കൾ ജീവനൊടുക്കി. പള്ളിത്തുറ കനാൽ പുറമ്പോക്ക് നിർമല ലൈനിൽ ജോൺ ബ്രിട്ടാസ് ലൈനിൽ ഡയനീഷ്യസിന്റെയും കവിതയുടെയും മകൻ അർജുൻ ഡയനീഷ്യസ് ( മനോജ്-17) നെ ആണ് ഇന്നലെ കുളത്തൂർ ആശാൻ സ്മാരകത്തിന് സമീപം ഹോം സ്റ്റേയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അർജുൻ ഡയനീഷ്യസിന്റെ സുഹൃത്ത് ജോർജ് ബിജുവിനെ ദിവസങ്ങൾക്കു മുന്‍പ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അർജുൻ ഡയനീഷ്യസിന്റെ മാതാപിതാക്കൾ ഇറ്റലിയിലാണ് താമസം. തമ്പാനൂരിൽ എസി മെക്കാനിക്കൽ കോഴ്സ് പഠിക്കുകയാണ് അർജുൻ ഡയനീഷ്യസ് . കഴക്കൂട്ടം പൊലിസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ട് പോയി.
അർജുൻ ഡയനീഷ്യസിന്റെ സുഹൃത്ത് പള്ളിത്തുറ സെന്റ് മാർത്ത ലൈനിൽ ബിഎസ് വില്ലയിൽ ബിജു സ്റ്റീഫന്റെയും ഷൈനിയുടെയും മകൻ ജോർജ് ബിജു ( 17 ) വിനെ വെള്ളിയാഴ്ചയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിയത്.
വലിയതുറ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു ജോർജ് ബിജു. സൃഹൃത്ത് മരിച്ചതിന്റെ മനോവിഷമമാകാം അർജുൻ ഡയനീഷ്യസിന്റെ മരണ കാരണമെന്ന് പൊലിസ് പറഞ്ഞു.
അർജുൻ ഡയനീഷ്യസിന്റെ സഹോദരൻ ആരോമൽ ഡയനീഷ്യസ്. ജോർജ് ബിജുവിന്റെ സഹോദരങ്ങൾ: സെലീഷ്യ ബിജു,ജെയ്സൻ ബിജു.
Sports
പട്യാല: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വുഷു ടീമിൽനിന്ന് അവസാനനിമിഷം ഒഴിവാക്കിയതിനെത്തുടർന്ന് പതിനെട്ടുകാരിയായ ദിവ്യാൻഷി ആത്മഹത്യാ ഭീഷണി മുഴക്കി.
പട്യാലയിലെ ദേശീയ ക്യാമ്പിൽ ചിത്രീകരിച്ച ഒന്‍പത് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിലാണ് താൻ നേരിട്ട മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് വിങ്ങിപ്പൊട്ടിക്കൊണ്ട് ദിവ്യാൻഷി വെളിപ്പെടുത്തിയത്.
60 കിലോഗ്രാം സാന്താ വിഭാഗത്തിൽ നടന്ന അഞ്ച് സെലക്ഷൻ ട്രയൽസിലും ഒന്നാമതെത്തിയ ദിവ്യാൻഷിയെ ഒഴിവാക്കി ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ റോഷിബിന ദേവിയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ദിവ്യാൻഷിക്ക് കാൽമുട്ടിനു പരിക്കാണെന്നും ശാരീരികക്ഷമതയില്ലെന്നുമാണ് വുഷു ഫെഡറേഷൻ നൽകുന്ന വിശദീകരണം.
എന്നാൽ, തെരഞ്ഞെടുപ്പുപ്രക്രിയ പൂർണമായും അട്ടിമറിക്കപ്പെട്ടതാണെന്നും മുൻനിര താരമായ റോഷിബിന തന്റെ സ്വാധീനം ഉപയോഗിച്ച് ടീമിൽ ഇടം പിടിക്കുകയായിരുന്നുവെന്നും ദിവ്യാൻഷിയും പരിശീലകൻ അശോക് ഗൗതമും ആരോപിക്കുന്നു.
തനിക്കു നേരിയ പരിക്ക് മാത്രമാണുള്ളതെന്നും ഡോക്ടർമാരുടെ അനുമതിയോടെ മത്സരിക്കാൻ സാധിക്കുമെന്നും ദിവ്യാൻഷി പറയുന്നു.
ശ്രീനഗറിൽ നടന്ന ക്യാമ്പിനിടെ റോഷിബിന തന്നോടു മോശമായി പെരുമാറുകയും പരിശീലനത്തിനിടെ തോളെല്ലിന് മനഃപൂർവം പരിക്കേൽപ്പിക്കുകയും ചെയ്തതായി ദിവ്യാൻഷി ആരോപിച്ചു. കഴിഞ്ഞ ജൂൺ മാസത്തിനുശേഷം താൻ അതിരൂക്ഷമായ മാനസിക പീഡനമാണു നേരിടുന്നത്. സ്വന്തം ഭാഗം വിശദീകരിക്കാൻ ഫെഡറേഷൻ അവസരം നൽകിയില്ലെന്നും ഇനിയും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന അവസ്ഥയിലാണ് താനെന്നും കണ്ണീരോടെ ദിവ്യാൻഷി പറഞ്ഞു.
എന്നാൽ, ആരോപണങ്ങൾ വുഷു ഫെഡറേഷൻ നിഷേധിച്ചു. മെഡിക്കൽ പരിശോധനയിൽ എസിഎൽ പരിക്ക് കണ്ടെത്തിയതിനാലാണു ദിവ്യാൻഷിയെ ഒഴിവാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ജപ്പാനിലേക്ക് ഇന്ത്യൻ സംഘം പുറപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിഷയത്തിൽ കേന്ദ്ര കായിക മന്ത്രാലയം ഇടപെടുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ പരിശീലകൻ.
Kerala
കോന്നി: വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ബന്ധുവായ യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയായ പതിനാറുകാരി വീണാ പ്രകാശ് (പ്രവീണ) വീട്ടിൽ തൂങ്ങിമരിച്ച വിവരമറിഞ്ഞാണ്, കൊച്ചിയിൽ സെക്യൂരിറ്റി സ്ഥാപനത്തിൽ ജീവനക്കാരനായ ബന്ധു പ്രവീൺ (21) എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച വൈകിട്ടോടെയാണ് എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ മരണവാർത്ത അറിഞ്ഞ കടുത്ത മനോവിഷമത്തിലാണ് പ്രവീൺ എറണാകുളത്ത് ട്രെയിനിന് മുന്നിൽ ചാടിയതെന്ന് എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി.
ഇരുവരും പ്രണയത്തിലായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നതായും പറയപ്പെടുന്നു. ഇരുവരും തമ്മിലുണ്ടായ ഏതെങ്കിലും തർക്കമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.
പ്രവീണുമായി സ്നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പ്രവീൺ ആത്മഹത്യ ചെയ്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
National
ചിക്കബല്ലാപ്പുര: രണ്ടര ദശകമായി ഭൂമി അനുവദിക്കാത്തതിൽ മനംനൊന്ത് കാർഗിൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികൻ ശിവാനന്ദ റെഡ്ഢി വിഷംകഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ചിന്താമണി താലൂക്കിലെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ഓഗസ്റ്റ് 28നായിരുന്നു സംഭവം.
മറാഠ ലൈറ്റ് ഇൻഫന്റിയിൽ അംഗമായിരുന്ന റെഡ്ഢിക്ക് കാർഗിൽ യുദ്ധത്തിനിടെ പരിക്കേറ്റിരുന്നു.
രണ്ടര ഹെക്ടർ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്താമണി തഹസിൽദാർക്ക് റെഡ്ഢി കത്തയച്ചിരുന്നു. റെഡ്ഢിയുടെ അപേക്ഷയിൽ 26 വർഷമായിഅധികൃതർ നടപടിയെടുത്തിട്ടില്ല.
National
ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായ പതിനാറുകാരി ജീവനൊടുക്കി. ദാബുവ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ബിരിയാണിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ വഴക്കിൽ തന്റെ മകൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും അധ്യാപിക കുട്ടിക്ക് ശിക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കുട്ടിയെ അധ്യാപിക നാല് മണിക്കൂറോളം വെയിലത്ത് നിർത്തി ശിക്ഷിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ കുട്ടിക്ക് യാതൊരുവിധ ശിക്ഷയും നൽകിയിട്ടില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. ശർമ്മ പറയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. അധ്യാപകർ, മറ്റ് വിദ്യാർഥികൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് തയാറായി. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദമല്ല മരണകാരണമെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് കളക്ടർക്ക് കൈമാറും പിന്നീട് റവന്യൂ കമ്മീഷണർക്ക് സമർപ്പിക്കും.
ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയം നോക്കി നടത്തിയ സ്ഥലംമാറ്റമാണ് ആശാലതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ, ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്ന വിവരങ്ങളാണ് നിലവിൽ അന്വേഷണ റിപ്പോർട്ടിലുള്ളത്. ആശാലത നേരത്തെ തന്നെ മാനസിക നിരാശയിലായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ചികിത്സയിലിരിക്കെ ആശാലത പോലീസിന് നൽകിയ മൊഴിയും മരണത്തിന് പിന്നിലെ യഥാർത്ഥ കാരണത്തിലേക്ക് വെളിച്ചം വീശുന്നതാണ്. വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയെന്ന തോന്നൽ തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും, ആർക്കെതിരെയും പരാതിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നുമാണ് ആശാലത മൊഴി നൽകിയിരുന്നത്.
ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശനിലയിലായ ഇവർ ചികിത്സയിലിരിക്കെ ഓഗസ്റ്റ് ഒൻപതിനാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.
National
ഛത്രപതി സംഭാജിനഗർ: ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലമുകളിൽനിന്ന് താഴേക്കു വീണ് മകനും അച്ഛനും മരിച്ചു.
സംഭവം കണ്ടുനിന്ന അമ്മയും താഴേക്കു ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ടീസ്ഗാവ് പ്രദേശത്തുള്ള ഖവാഡ്യ മലനിരകളിലാണ് നാടിനെയാകെ നടുക്കിയ സംഭവം നടന്നത്.
പത്തൊന്‍പതുകാരനായ കുനാൽ ചാന്ദ്ഗുഡെ ആത്മഹത്യ ചെയ്യാനായി മലമുകളിലേക്ക് ഓടിക്കയറിയതറിഞ്ഞ് പിന്നാലെ എത്തിയതായിരുന്നു മാതാപിതാക്കൾ. മൊബൈൽഫോൺ വാങ്ങിനൽകാത്തതിന്റെ പേരിൽ മാതാപിതാക്കളുമായി തർക്കത്തിലായിരുന്നു കുനാൽ.
മലനിരകളുടെ താഴെവച്ച് മകനെ പിന്തിരിപ്പിക്കാൻ മുരളീധറും (48) സംഗീതയും ശ്രമിച്ചു. ഫയർ ബ്രിഗേഡും പോലീസും സ്ഥലത്തെത്തി താഴെ വല സ്ഥാപിച്ചു. മുരളീധറും സംഗീതയും മലമുകളിൽ കുനാൽ നിൽക്കുന്നിടത്ത് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ, കുനാൽ മറ്റൊരിടത്തേക്ക് മാറി.
മകനെ പിടിച്ചു പിന്നിലേക്കു നീക്കാൻ മുരളീധർ ശ്രമിക്കുന്നതിനിടെ രണ്ടു പേരും കൊക്കയിലേക്കു വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന അടുത്തനിമിഷം സംഗീത താഴേക്കു ചാടി. സംഭവസ്ഥലത്തുവച്ചുതന്നെ മൂവരും മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പ്രദേശവാസികളും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
Kerala
മഞ്ചേശ്വരം: വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടു. മഞ്ചേശ്വരം ഹൊസബെട്ടു കാശിമഠം ഗുഡെയിലെ സാവിത്രി പ്രഭു (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ സാവിത്രിയെ ഇന്നലെ രാവിലെയാണ് അടുക്കളയില്‍ ഫൈബര്‍ കസേരയില്‍ ഇരുന്ന് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്.
എല്ലാ ദിവസം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ടിവി കാണുന്ന സ്വഭാവക്കാരിയാണ് അമ്മയെന്നും കഴിഞ്ഞദിവസം ടിവി തകരാറയതിനെതുടര്ന്ന് നന്നാക്കാന്‍ കൊടുത്തിരുന്നതായും ഇതേത്തുടര്‍ന്ന് അമ്മ ഏറെ അസ്വസ്ഥയായിരുന്നെന്നും മകന് ഗുരുപ്രസാദ് പ്രഭു പറഞ്ഞു.
സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. ഭര്‍ത്താവ്: പരേതനായ യോഗേഷ് പ്രഭു. സംഗീത പൈ മകളാണ്. സഹോദരങ്ങള്‍:പ്രഭ, രേവതി, ഉദയകുമാരി, ജയശ്രീ, കേസരി.
Kerala
കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിതാവ് ശാസിച്ചതിലുണ്ടായ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. നെടുമ്പാശേരിക്ക് സമീപം കുന്നുകര ചാലക്കയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിമൂന്നുകാരിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നുകര ക്രിസ്തുരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച കുട്ടി. വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് പിതാവ് അത്യാവശ്യമായി വിളിച്ചപ്പോൾ കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് ഈ വിഷയം ചോദിക്കുകയും കുട്ടിയെ വഴക്കുപറയുകയും ചെയ്തു.
പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടിയോട് പൊതുവെ ദേഷ്യപ്പെടാത്ത പിതാവ് വഴക്കുപറഞ്ഞത് കുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലാഴ്ത്തി. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറാനെന്നു പറഞ്ഞ് മുറിയിൽ കയറിയ കുട്ടി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് നിർമാണ തൊഴിലാളിയായും മാതാവ് കൊച്ചി വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളിയായും ജോലി ചെയ്തുവരികയാണ്. മാതാപിതാക്കളും മക്കളും തമ്മിൽ വളരെ മികച്ച ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി.
മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പുകളോ ഫോണിൽ മറ്റ് അസ്വാഭാവിക വിവരങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ ചെങ്ങമനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Kerala
കാസർഗോഡ്: ഡിസംബറിൽ വിവാഹം നടക്കേണ്ടിയിരുന്ന എസ്ബിഐ ജീവനക്കാരായ പ്രതിശ്രുതവധൂവരന്മാർ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് വീട്ടുകാർ. "അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല,"-കഴിഞ്ഞദിവസം ഹുൻസൂരിൽ ആത്മഹത്യചെയ്ത അനുശ്രീയുടെ അച്ഛൻ ചന്ദ്രൻ കണ്ണീരോടെ പറയുന്നു.
വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ അമൽ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും എല്ലാവരോടും സ്നേഹപൂർവമാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടുപേർക്കുമിടയിൽ ചെറിയൊരു സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമലും കാഞ്ഞങ്ങാട് പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ പി. അനുശ്രീയുമാണ് (25) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ ഇരുവരും അനുശ്രീ കർണാടക ഹുൻസൂരിലെ താമസസ്ഥലത്തും അമൽ എറണാകുളത്തെ ലോഡ്ജിലുമാണ് ജീവനൊടുക്കിയത്.
എല്ലാ ദിവസവും രാവിലെയും രാത്രിയും വീട്ടിലേക്ക് വിളിക്കുന്ന പതിവുണ്ടായിരുന്ന അനുശ്രീ, ചൊവ്വാഴ്ച രാത്രി പത്തരയോടെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ പിറ്റേന്ന് ബുധനാഴ്ച രാവിലെ അനുശ്രീ ഫോണെടുക്കുന്നില്ലെന്ന് കാണിച്ച് അമലാണ് ചന്ദ്രനെ വിളിച്ചറിയിച്ചത്. തുടർന്ന് അനുശ്രീയുടെ വീട്ടുകാർ ഹുൻസൂരിലെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
"അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് അമൽ പറഞ്ഞിരുന്നു," എന്ന് ചന്ദ്രൻ ഓർക്കുന്നു. ഹുൻസൂരിൽനിന്നുള്ള ദുർവാർത്ത അറിഞ്ഞ ഉടൻ ചന്ദ്രൻ അമലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ചന്ദ്രൻ അമലിന്റെ വീട്ടുകാരെ വിവരമറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം എറണാകുളത്തെ സുഹൃത്തുക്കൾ ലോഡ്ജിൽ ചെന്ന് നോക്കിയപ്പോഴാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
തച്ചമ്പാറ: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ജീവനൊടുക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കുളിക്കാനായി കയറിയ റിദയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാർഥിനിയാണ് റിദ. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
കാസർഗോഡ്: പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസർഗോഡ് കിഴക്കേക്കര സ്വദേശിനി പി. അനുശ്രീ, കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.
ആദ്യം വധുവായ യുവതിയെ കര്‍ണാടകയിലെ ഹുൻസൂരില്‍ വച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവര്‍.
പിന്നാലെയാണ് വരന് അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഡിസംബര്‍ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Kerala
കാസർഗോഡ്: കളക്ടറേറ്റിലെ സീനിയർ ക്ലാർക്ക് എ. ആശാലതയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ അർജുൻ പാണ്ഡ്യൻ. വിദ്യാനഗർ പോലീസിന്റെ നിലവിലുള്ള അന്വേഷണത്തിന് പുറമെയാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോട് സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വകുപ്പുതല പരിശോധനയിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖംനോക്കാതെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ഏഴാം തീയതി രാവിലെ പത്തരയോടെയാണ് ആശാലത ഐസ്ക്രീമിൽ എലിവിഷം (റാറ്റോൾ പേസ്റ്റ്) കലർത്തി കഴിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ചെങ്കളയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിദ്യാനഗർ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു.
വീടിനുള്ളിലും ജോലിസ്ഥലത്തും താൻ തികച്ചും ഒറ്റപ്പെട്ടുപോയെന്ന തോന്നലും അതുണ്ടാക്കിയ കടുത്ത മാനസിക സംഘർഷവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നായിരുന്നു ആശാലത പോലീസിന് നൽകിയ മൊഴി. ആർക്കെതിരെയും തനിക്ക് പരാതികളൊന്നുമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിഷം കഴിച്ചതെന്നും ഇവർ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഒമ്പതാം തീയതി ഉച്ചയോടെ മരിച്ചിരുന്നു. കഴിഞ്ഞ മേയ് മാസം മുതലാണ് ഇവർ കളക്ടറേറ്റിലെ എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിൽ ജോലി ചെയ്തുവന്നിരുന്നത്. അവിടെയും വളരെ ആത്മാർഥതയോടെയും മികച്ച രീതിയിലുമായിരുന്നു ആശാലതയുടെ ഔദ്യോഗിക സേവനമെന്നാണ് സഹപ്രവർത്തകരും ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056
Kerala
കാസർഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജ ആർ. മഹേഷിന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ടൗണിൽ കാദംബരി ഹൗസിൽ അർജുൻ മഹേഷ് (24) ആണ് മരിച്ചത്.
മംഗലാപുരത്തെ ലോഡ്ജ് മുറിയിലാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിൽ ജോലി ചെയ്തിരുന്ന അർജുൻ ഞായറാഴ്ചയാണ് മംഗലാപുരത്ത് എത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അർജുനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ പലതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സഹോദരിയുടെ അപ്രതീക്ഷിത മരണം അർജുനെ വല്ലാതെ തളർത്തിയിരുന്നുവെന്നാണ് വിവരം. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Kerala
കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ആസിഫിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കേസില്‍ പ്രതിയായ ആസിഫ് ദുബായിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസിന്റെ കര്‍ശന നടപടി. കഴിഞ്ഞ ജൂലൈ 28-നാണ് റിസയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ ക്രൂരമായ ഗാര്‍ഹിക പീഡനവും ലഹരി ഉപയോഗവുമാണ് റിസയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു. ആസിഫിന്റെ സ്ഥിരമായ ലഹരി ഉപയോഗം ചോദ്യം ചെയ്തപ്പോഴൊക്കെ റിസയ്ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
സംഭവത്തില്‍ റിസ കൂട്ടുകാരിക്ക് അയച്ച നിര്‍ണായകമായ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ്, വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസിനുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്.
നിർത്തിയിട്ട ബസിനുള്ളിൽ ഹരീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂൺ സ്വദേശിനി സൃഷ്ടി ഭണ്ഡാരി (26) ആണ് മരിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ ഭർത്താവ് സൗരഭ്, ഭർതൃമാതാവ് പർവീണ, സൗരഭിന്റെ സഹോദരി ചാരു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുൻപ് യുവതി ചിത്രീകരിച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു സൃഷ്ടിയുടെയും സൗരഭിന്റെയും വിവാഹം. വിവാഹ ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് സൃഷ്ടി വീഡിയോയിൽ പറയുന്നു. ദീർഘകാലമായി കിടപ്പിലായിരുന്ന സൗരഭിന്റെ പിതാവ് മരിക്കാൻ കാരണം സൃഷ്ടിയുടെ ശകുനപ്പിഴയാണെന്ന് ആരോപിച്ചു.
സംഭവത്തിൽ സൃഷ്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുപരിപാടിയിൽ അവതാരകയായി ശ്രദ്ധനേടിയ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രാമ്പചോഡവരം സ്വദേശിനി മുർറം ശിവാനി (15) ആണ് മരിച്ചത്.
മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പെൺകുട്ടി സജീവമായി പങ്കെടുകയും അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തത്. ഇർലപ്പള്ളിയിലെ മുത്തശിയുടെ വീട്ടിലാണ് ശിവാനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് വീണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം കഠിനമായി തോന്നുന്നുവെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നുമാണ് കത്തിൽ കുറിച്ചിരിക്കുന്നത്.
ഈ മാസം 24-നായിരുന്നു രാമ്പചോഡവരത്തെ സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത പരിപാടി നടന്നത്. ചടങ്ങിന്റെ അവതാരകയായി മികവ് പുലർത്തിയ ശിവാനി പ്രദേശവാസികളുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471- 2552056
National
ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാംദേവ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഹർകി ഗ്രാമത്തിൽ ആണ് സംഭവം.
ഞായറാഴ്ച രാത്രി വൈകിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേക്ഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ജസ്രാജ് സുതാർ (29), ഭാര്യ നിർമ്മ സുതാർ (25), ഇവരുടെ മകൻ ഭരത് (10), മകൾ മനീഷ (5) എന്നിവരാണ് മരിച്ചത്. ഗ്രാമവാസികളുടെ സഹായത്തോടെ പോലീസ് മൃതദേഹങ്ങൾ ടാങ്കിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണവും പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദമ്പതികൾ തമ്മിൽ കുടുംബവഴക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും എല്ലാ വശങ്ങളും അന്വേഷണ പരിധിയിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
National
നാഗ്പൂർ: നഷ്ടപ്പെട്ട മകളെ ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്നറിയാമെങ്കിലും അവൾക്ക് നീതി ലഭിക്കണമെന്ന പ്രതീക്ഷയിലാണ് ആ അമ്മ. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ അമ്മ ഇപ്പോൾ ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം; ചോദ്യപ്പേപ്പർ ചോർത്തിയ കുറ്റവാളികളെ തൂക്കിക്കൊല്ലണം.
നീറ്റ് വിവാദത്തിൽ രാജ്യവ്യാപകമായി നടന്ന വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ ഈ രാജി കൊണ്ട് എന്താണ് നേടാനാകുക എന്ന് വിദ്യാർത്ഥിനിയുടെ അമ്മയായ നീലം ചതുർവേദി ചോദിക്കുന്നു. കുറ്റവാളികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ മേയ് 20-നാണ് ഇവരുടെ മകൾ ആകാംക്ഷ ചതുർവേദി (18) നാഗ്പൂരിൽ ജീവനൊടുക്കിയത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ അവൾ നന്നായി എഴുതിയിരുന്നുവെന്ന് അമ്മ ഓർക്കുന്നു. 650-ൽ കൂടുതൽ മാർക്ക് ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ആകാംക്ഷ. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ വാർത്ത പുറത്തുവന്നതോടെ അവൾ കടുത്ത മാനസിക ആഘാതത്തിലായി. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ തയ്യാറാവാതിരുന്ന അവൾ ഒടുവിൽ ജീവനൊടുക്കുകയായിരുന്നു.
"ആകാംക്ഷയുടെ അച്ഛന് ഇതിനകം രണ്ട് തവണ ഹൃദയാഘാതമുണ്ടായി, ഇപ്പോൾ തളർവാതം ബാധിച്ച് കിടപ്പിലാണ്. ഇനി ഞങ്ങളെ ആരു നോക്കും? എന്റെ മകൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവൾ ഇതെല്ലാം നോക്കുമായിരുന്നു," ആ അമ്മ വിതുമ്പുന്നു. മകളുടെ പഠനത്തിനായി ആ പിതാവ് വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തിരുന്നു. ചെറിയൊരു കൃഷിയിടത്തിൽ നിന്നുള്ള വരുമാനത്തിന് പുറമേ, വീട്ടിലെ ചെലവുകൾക്കും മകളുടെ കോച്ചിംഗ് ഫീസിനുമായി നാഗ്പൂരിൽ പാചകക്കാരനായും അദ്ദേഹം ജോലി ചെയ്തിരുന്നു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആരോഗ്യവകുപ്പിൽ നിയമനം ആവശ്യപ്പെട്ട് സമരം നടത്തിവന്ന വനിതാ നഴ്സ് ആരോഗ്യ മന്ത്രി സുബോധ് ഉനിയാലിന്റെ വസതിക്ക് മുന്നിൽ ഫിനൈൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഡെറാഡൂണിലെ മന്ത്രിയുടെ വീടിന് മുന്നിൽ വച്ചാണ് കിരൺ റാവത്ത് എന്ന തൊഴിൽരഹിതയായ നഴ്സ് ഫിനൈൽ കഴിച്ചത്. ബുധനാഴ്ച അവശ നിലയിലായ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നഴ്സിംഗ് തസ്തികകളിലേക്കുള്ള നിയമന നടപടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു ഉറപ്പും ലഭിക്കാത്തതിനെ തുടർന്നാണ് യുവതി ഈ നടപടിയിലേക്ക് കടന്നത്.
Kerala
കൊച്ചി: വൈപ്പിനിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്. ഏക മകന്റെ അകാല വിയോഗത്തെ തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കിടപ്പുമുറിയിലെ രണ്ടു ഫാനുകളുടെ ഹുക്കുകളിലായി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. രണ്ടുപേരും മാത്രമാണ് ഈ വീട്ടില്‍ താമസം.
കഴിഞ്ഞ വർഷമാണ് ഇവരുടെ മകൻ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിനുശേഷം ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നുവെന്നും മുന്‍പും ഇരുവരും ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.
ആറു മാസം മുമ്പ് ഓവര്‍ഡോസ് ഗുളികകള്‍ കഴിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇരുവരും രക്ഷപ്പെടുകയായിരുന്നു
ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമുള്ളതായി വിവരമില്ല. സംഭവസ്ഥലത്തെത്തിയ ഞാറക്കല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056
Kerala
കോഴിക്കോട്: വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടിക്കുന്നുമ്മൽ സ്വദേശി രഞ്ജിത്ത്(40) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചലിൽ ബണ്ട് പരിസരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കാളാഴ്ച പുലർച്ചെയാണ് രഞ്ജിത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. രാവിലെ എട്ടോടെ പുഴയുടെ പരിസരത്ത് യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു വന്ന യുവാവ് മരിച്ച നിലയിൽ. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ(30) ആണ് മരിച്ചത്.
ബംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുന്‍പാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
നാലുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചത്.
കണക്ഷൻ ഫ്ലൈറ്റിൽ ബംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് ബന്ധുക്കൾ നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല.
ഇതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ
ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെട്ടു. ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു. പിന്നീട് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരികരിച്ചു. മൂന്ന് മാസം ഗർ ഗർഭിണിയായിരുന്നു ഹരീഷ്മ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056
Kerala
ആലപ്പുഴ: അരൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ നിലയില്‍. അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്.
ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാന്‍ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യന്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്.
വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.
ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് അത് മൂര്‍ച്ഛിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ സുബ്രമണ്യനെ കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
District News
വിഴിഞ്ഞം : രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ തട്ടിപ്പുകാരി വെങ്ങാനൂർ പനങ്ങോട് സ്വദേശി സിന്ധു കുമാരി ചില്ലറക്കാരിയല്ലെന്നു വിഴിഞ്ഞം പോലീസ്. ആത്മഹത്യ ചെയ് ത ഐശ്വര്യയുടെയും അഞ്ചുവിന്റെയും കൈയിൽനിന്ന് തട്ടിച്ച സ്വർണത്തേക്കാൾ കൂടുതൽ ആഭരണങ്ങൾ മറ്റു പലരിൽനിന്നായി തട്ടിച്ചെന്നും പരാ തി. ഇതുസംബന്ധിച്ച് പത്തോളം പരാതികൾ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ കിട്ടിയതായി സിഐ റെജി രാജ് പറഞ്ഞു.
ഇനിയും കൂടുതൽപേർ പരാതിയുമായി രംഗത്തിറങ്ങാൻ സാധ്യതയുള്ളതായും പോലീസ് പറയുന്നു. വമ്പൻ തട്ടിപ്പുകൾ നടത്തിയ സിന്ധു കുമാരിയുടെ പിന്നിൽ കൂടുതൽ പേർ ഉണ്ടാകാമെന്നു കരുതുന്ന പോലീസ് അന്വേഷണം ഊർജിതമാക്കാനുള്ള തീരുമാനത്തിലാണ്.
ന്യൂഡൽഹിയിലും അമേരിക്കയിലും ഉന്നത ഉദ്യോഗത്തിലിരിക്കുന്ന മക്കളും റിട്ട. സൈനിക ഉദ്യോഗസ്ഥനായ ഭർത്താവുമുള്ള സമ്പന്ന കുടുംബത്തിൽപ്പെട്ട സിന്ധു കുമാരി തട്ടിപ്പുകൾ തുടങ്ങിയിട്ടു കാലങ്ങൾ ഏറെയായതായും ഉദ്യോഗസ്ഥർ പറയുന്നു.
കോവളം സ്റ്റേഷനിൽ രണ്ടും മലയിൽകീഴ് സ്റ്റേഷനിൽ ഒരു കേസും നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ഇതു നിലനിൽക്കുന്നതിനിടയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വീണ്ടും കൂട്ടിയത്. ഇവരുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ രസീതുകളും സീലുകളും ഐഡി കാർഡുകളും കണ്ടെത്തിയതായും അറിയുന്നു.
പുതിയതായി പണികഴിപ്പിച്ച ഇരുനില ആഡംബര വീടിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമെല്ലാം അന്വേഷണം തുടങ്ങിയതായും സിഐ അറിയിച്ചു.
സ്വന്തമായി ഫൈനാൻസ് നടത്തി പരിചയമുള്ള സിന്ധുകുമാരി ചെറിയ തരത്തിൽ സ്വർണം പണയംവച്ചും ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകി യുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ ഐശ്വര്യയുടെയും അഞ്ജുവിന്റെയും വിശ്വാസം പിടിച്ചുപറ്റിയത്.
ഫൈനാൻസിൻ വരുന്ന സ്വർണം വകമാറ്റുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിച്ച ഇവർ തന്ത്രത്തിലൂടെ എല്ലാം കൈക്കലാക്കി. തുടക്കത്തിൽ പലിശയിനത്തിൽ എന്ന പേരിൽ കുറച്ച് പണം നൽകിയെങ്കിലും പിന്നെയെല്ലാം നിലച്ചു. ഒടുവിൽ ഇടപാടുകാർക്കു നൽകാനായി സ്വർണം തിരികെ ആവശ്യപ്പെട്ടതോടെയാണ് സിന്ധുകുമാരി തനി സ്വരൂപം വ്യക്തമാക്കിയ തെന്നു മരണത്തിനു തൊട്ടുമുൻപ് ഇരുവരും അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
പ്രശ്നം രൂക്ഷമാകുന്നതിനിടയിൽ അമേരിക്കയിലുള്ള മകളുടെ അടുക്കൽ പോയി തിരിച്ചു വന്നാലുടൻ കടങ്ങൾ വീട്ടാമെന്നറിയിച്ച ഇവർ തന്ത്രത്തിൽ മുങ്ങി.
അമേരിക്കയിൽ പോയി തിരിച്ചുവന്നതറിഞ്ഞ യുവതികൾ പ്രതീക്ഷയോടെ സിന്ധു കുമാരിയുടെ വീട്ടിൽ പോയെങ്കിലും ഒന്നിനും അവർ ഉത്തരവാദയല്ലെന്ന തരത്തിൽ കൈ മലർത്തി. ഇത്തരത്തിലുള്ള കടുത്ത നിരാശയിലാ ണ് യുവതികൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
റിമാന്റിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. കസ്റ്റഡി അപേക്ഷയും ഉടൻ കോടതിയിൽ നൽകുമെന്നും വിഴിഞ്ഞം സിഐ അറിയിച്ചു.
Kerala
തിരുവനന്തപുരം: അമ്പൂരിയിൽ മൂന്നു വയസുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടയാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ മൂന്നു വയസുകാരിയുടെ മുകളിലേക്കു വാഹനം കയറി ഇറങ്ങിയത്. ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്.
വാഹന അപകടത്തിനു കാരണം ഹാന്റ് ബ്രേക്കിന്റെ കേബിള്‍ പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Kerala
കോഴിക്കോട്: വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല സെക്രട്ടറി വി.എം.സുമേഷ്(37) ആണ് മരിച്ചത്.
സുമേഷിന്റെ ഉടമസ്ഥതയിലുള്ള അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോൾ ഫ്രീ നമ്പർ: 1056
National
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ 30 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകൾ തടയുന്നതിനുമുള്ള ദേശീയ ടാസ്ക് ഫോഴ്സ്.
വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവയുടെ വിശകലനം നടത്തുന്നതിനും നിലവിലുള്ള നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകളിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും സുപ്രീംകോടതി നിയമിച്ച ദേശീയ ടാസ്ക് ഫോഴ്സ് രാജ്യത്തുടനീളമുള്ള 30 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം മേയ് മുതലാണ് നേരിട്ടു സന്ദർശനം നടത്തിയത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മേദക് ജില്ലയിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് അഞ്ചുമാസം ഗർഭിണിയായ യുവതി ജീവനൊടുക്കി. ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത (23) യാണ് മരിച്ചത്. സംഭവത്തിൽ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്മിതയും അഭിലാഷും വിവാഹിതരായത്. അഞ്ചുമാസം മുൻപ് സുഷ്മിത ഗർഭിണിയായി. എന്നാൽ, ഭാര്യയുടെ ഗർഭത്തിൽ അഭിലാഷ് സംശയിച്ചിരുന്നു. പിതൃത്വം തെളിയിക്കാനായി ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി യുവതിയെ ഉപദ്രവിച്ചതായും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂൺ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാൽ, ഇതിനിടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുയും അഭിലാഷ് സുഷ്മിതയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മനംനൊന്ത് യുവതി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു.
സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
National
മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ജീവനൊടുക്കി. സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ സമ്മർദത്തെ തുടർന്ന് ദാരുണമായി ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് കൈകൾ കൂപ്പി അമ്മയോട് മാപ്പ് ചോദിക്കുന്ന ഒരു വീഡിയോ സന്ദേശം സുശീൽ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 21-നാണ് സുശീൽ രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്."അമ്മേ, എന്നോട് ക്ഷമിക്കൂ... എനിക്ക് മികച്ച സ്കോർ നേടാൻ കഴിയില്ലെന്ന് തോന്നുന്നു" എന്ന് കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പറയുന്ന സുശീലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ പ്രാദേശിക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷകളും തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.
Kerala
കാട്ടാക്കട: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പേരൂർ ഉള്ളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജു - സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശി സന്ധ്യ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30തോടെ ഫറോക്ക് പഴയ പാലത്തിന് നിന്നും യുവതി ചാലിയാർ പുഴയിലേക്ക് ചാടുന്നത്.
ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് തെരച്ചിൽ തുടങ്ങി. രാവിലെ ഒൻപതിന്ബേപ്പൂർ ഹാർബറിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പന്നിയങ്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. സന്ധ്യയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ ആറിന് വീട് വിട്ട് ഇറങ്ങിയ സന്ധ്യ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ ബേപ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറിൽ നീറ്റ് പുനഃപരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വിദ്യാർഥിനി ജീവനൊടുക്കി. ധാനി ഖാൻ ബഹാദൂർ സ്വദേശിനി സിമ്രാൻ (19) ആണ് മരിച്ചത്. പരീക്ഷ കേന്ദ്രത്തിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ 11 മണിയോടെ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സിമ്രാൻ. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിമ്രാനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബം പറയുന്നു. അതേസമയം, സിമ്രാൻ അബദ്ധത്തിൽ കീടനാശിനി കഴിച്ചതാണെന്ന് ഗ്രാമ പഞ്ചായത്ത് തലവൻ വിജയ് കുമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂരിൽ അധ്യാപക ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് ശരൺ പിടിയിൽ. ഇയാളുടെ മർദനത്തെ തുടർന്നാണ് ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയതെന്ന് കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്തിരുന്നു. കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്നു മരിച്ച ആദിത്യ.
കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.
National
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്ന വിദ്യാർഥിനി ജീവനൊടുക്കി. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിനി അനുകീർത്തന (19) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വീണ്ടും നീറ്റ് പരീക്ഷയെഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് അനുകീർത്തന ജീവനൊടുക്കിയത്.
വാട്സ്ആപ്പ് സന്ദേശം കണ്ട് ബന്ധുക്കൾ വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് അബോധാവസ്ഥയിലായ അനുകീർത്തനയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.
ഒരു വർഷമായി നീറ്റ് പരിശീലനത്തിലായിരുന്നു അനുകീർത്തന. ഇക്കുറി പരീക്ഷയെഴുതി മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയതും പുനഃപരീക്ഷ പ്രഖ്യാപിച്ചതും. ഇതോടെ അനുകീർത്തന കടുത്ത വിഷാദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് കേസ് അനുകീർത്തനയുടെ ഫോൺ കസ്റ്റഡിയിൽ എടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 1999 ലെ കാർഗിൽ യുദ്ധത്തിലെ പങ്കെടുത്ത വിരമിച്ച സൈനികന്റെ മകൾ റിയ കുമാരി താപ്പ(23)ആണ് മരിച്ചത്.
വസതിയിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് റിയയെ കണ്ടെത്തിയത്. റിയ മുറിയിൽ നിന്നും പുറത്തുവന്നിരുന്നില്ല. മാതാവ് വിളിച്ചുവെങ്കിലും റിയ പ്രതികരിച്ചില്ല. തുടർന്ന് പിതാവിനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് വാതിൽ ബലമായി തുറന്നപ്പോഴാണ് റിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
"ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മേ, പപ്പാ. നിങ്ങൾ ആരും തെറ്റുകാരല്ല' എന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. രാത്രിയിൽ പഠിക്കാറുണ്ടായിരുന്ന റിയ പതിവായി സാധാരണയായി വൈകിയാണ് ഉണരാറുണ്ടായിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് കന്ദരി പറഞ്ഞു.
പഠനത്തിൽ വിജയിക്കാത്തതിലുള്ള നിരാശയാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കി.
12-ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതായ താപ്പ, ജൂൺ 21 ന് നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ റിയ പരീക്ഷ പാസായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
National
മുംബൈ: ഹിന്ദി ടെലിവിഷന്‍ നടി സഞ്ചിത ഉഗാലെ(22) മരിച്ച നിയിലയില്. മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ് സഞ്ചിത. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച നളസൊപാറ ഈസ്റ്റിലെ ആച്ചോള് ഗ്രാമത്തിലെ സായ് സന്തോഷി ബില്‍ഡിംഗിലെ വസതിയില്‍ സാരി ഇപയോഗിച്ച് തൂങ്ങിയ നിലയിലാണ് താരത്തിനെ കണ്ടെത്തിയത്.
കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വസായ്-വിരാര്‍ മുനിസിപ്പല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോർട്ടിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
പിതാവ് മഛീന്ദ്ര ഉഗലെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (ബിഎന്‍എസ്എസ്) സെക്ഷന്‍ 194 പ്രകാരം അച്ചോലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകളെ കേവലമൊരു മാനസികാരോഗ്യ പ്രശ്നമായി മാത്രം കാണാനാകില്ലെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി.
വിദ്യാർഥികളിലെ ആത്മഹത്യകളെപ്പറ്റി പഠിക്കാൻ നിയോഗിച്ച സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണു നിർണായക കണ്ടെത്തൽ.
വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നിൽ വിദ്യാഭ്യാസരംഗത്തെ വ്യവസ്ഥാപിതവും ഘടനാപരവുമായ പാളിച്ചകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹി ഐഐടിയിൽ രണ്ട് വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ സമിതിക്കു രൂപം നൽകിയത്.
പരാതിപരിഹാരം രേഖകളിൽ മാത്രം
വിദ്യാഭ്യാസമേഖലയിലെ ആത്മഹത്യകൾ തടയാൻ രാജ്യത്ത് കൃത്യമായൊരു നിയമനിർമാണം ഇല്ലെന്നതാണു സമിതിയുടെ പ്രധാന കണ്ടെത്തൽ. നിലവിലുള്ള ഇടപെടലുകൾ പൊതുവായതും ഒരുസംഭവം നടന്നതിനുശേഷം മാത്രമുള്ളതുമാണെന്നും സമിതിയുടെ കണ്ടെത്തലിലുണ്ട്.
ഭൂരിഭാഗം സ്ഥാപനങ്ങളിലും മാനസികാരോഗ്യത്തിന് ആവശ്യമായ സേവനങ്ങൾ ലഭ്യമല്ല. സമിതി നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും തങ്ങളുടെ സ്ഥാപനങ്ങളിലെ കൗൺസലിംഗ് സംവിധാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാഷിം ജില്ലയിലെ മാലേഗാവ് താലൂക്കിലെ ടിവ്ലി ഗ്രാമത്തിലാണ് സംഭം. മരിച്ചവരിൽ ഒരു യുവതിയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ഭർത്താവ് തൂങ്ങിമരിച്ചതായും ഭാര്യയും മകനും മകളും കിണറ്റിൽ ചാടി മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുപി നോയിഡ സ്വദേശി സൗരവ് (24) ആണ് അറസ്റ്റിലായത്.
ലോൺ ആപ്പ് ടെലികോളറാണ് അറസ്റ്റിലായ പ്രതി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ മൂന്നു പേർ അറസ്റ്റിൽ ആയിരുന്നു.
ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികൾ ആയ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവർ ആണ് നേരത്തെ അറസ്റ്റിൽ ആയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി,പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, രാജിന്റെ മരണത്തിൽ ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയിൽ ഡോ. റാം മുൻകൂർ വാദിച്ചത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
അടൂർ: വെള്ളമൊഴുകുന്ന ചാൽ അയൽവാസി അടച്ചതു കാരണം വെള്ളത്തിലായ വെറ്റില കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിന്മേൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ കർഷൻ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അടൂർ നഗരസഭ, അടൂർ ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടക്കുമ്പോഴാണ് ആത്മഹത്യാശ്രമം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കോട്ടമുകൾ തറയിൽ പുത്തൻവീട്ടിൽ സുരേന്ദ്രൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുരേന്ദ്രത്തിന്റെ വീടിനു മുമ്പിലുള്ള കോട്ടമുകൾ പുലിക്കണ്ണാച്ചിറ ഏലായിലാണ് വെറ്റിലക്കൃഷിയുള്ളത്. ഒരു വർഷം മുൻപാണ് അയൽവാസി ചാൽ അടച്ചത്.
കൃഷിയിടത്തിലെ ഉൾപ്പെടെ വെള്ളം ഒഴുകിപ്പോകാനുള്ള ചാലാണ് സമീപവാസി അടച്ചത്.
ഇതോടെയാണ് മഴക്കാലമായാൽ സുരേന്ദ്രന്റെ വെറ്റിലകൃഷി വെള്ളത്തിലാകുന്ന സ്ഥിതിയിലെത്തിയത്. വെള്ളക്കെട്ടു കാരണം വിളവെടുക്കാൻ പാകമായ കൃഷി അഴുകി നശിച്ചു. ജില്ലാ കളക്ടർ, അടൂർ ആർഡിഒ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സുരേന്ദ്രൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അടൂർ നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവേലിൻ്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി പരാതിക്കാരനായ സുരേന്ദ്രൻ, അയൽവാസികൾ എന്നിവരുമായി ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ കൃഷിയിടത്തിനു സമീപം ഇരു കുട്ടരുമായി ചർച്ച നടന്നു. ചർച്ചയിൽ അയൽവാസി ചാൽ തുറക്കാൻ തയാറല്ലെന്ന് അറിയിച്ചു. പിന്നാലെയാണ് സുരേന്ദ്രനെ കീടനാശിനി ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടത്.
Kerala
കൊച്ചി: മുനമ്പം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്റെ (43) മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പറവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.എ. രാജീവ്. ഒരു കേസുമായി ബന്ധപ്പെട്ട് ബിനു മാനസിക സമ്മര്‍ദത്തിലായിരുന്നു, അതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും പ്രശ്നങ്ങളുണ്ടായോ എന്ന് അന്വേഷിക്കണം എന്നാണ് ബിനുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ രാജീവ് പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് ഒരു കേസുമായി ബന്ധപ്പെട്ട്, ഒരു സ്ത്രീ കൊടുത്ത പരാതിയില്‍ ഒരു പ്രതിയെ നിയമപ്രകാരം റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ബിനുവിനോട് തര്‍ക്കിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു. അതിനെ കുറിച്ച് കൂട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. അതിലൊരു മാനസിക പ്രശ്നം ബിനുവിന് ഉണ്ടായിരുന്നു.
അതിന് ശേഷം ചൊവ്വാഴ്ച ജോലിക്ക് പോയി 11.30ന് ആണ് ബിനു വീട്ടിലെത്തുന്നത്. ഒരു മണിയോടെ ഭക്ഷണം തയാറായ സമയത്താണ് ബിനു വീടിന് മുകളിലേക്ക് പോയത്. കാണാതെ വന്നതോടെ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പറവൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ആ പരാതിയെ തുടര്‍ന്ന് ബിനുവിന് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു. മുകളില്‍ നിന്നും ആരെങ്കിലും വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിഷയമുണ്ടായോ എന്ന് സംശയമുണ്ട്. സാമ്പത്തിക പരാധീനതയൊന്നും ബിനുവിന് ഇല്ല. പരാതിയെ സംബന്ധിച്ചുള്ള സമ്മര്‍ദ്ദം മനസിന് പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് ഭാര്യയോടും ബിനു പറഞ്ഞിരുന്നു.
മരണത്തിന്റെ കാരണം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയണം. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് ശക്തിയാണെങ്കിലും അത് പുറത്തു കൊണ്ടുവരാന്‍ പറവൂരിന്റെ എംഎൽഎയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് തയാറാവണം എന്ന് സി.എ രാജീവ് പറഞ്ഞു. സംസ്കാരത്തിന് ശേഷം ബിനുവിന്റെ പിതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.
Kerala
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഒ ബിനു വര്‍ഗീസിനെ (43) ആണ് പട്ടാപ്പകല്‍ പെരുമ്പടന്നയില്‍ ഉള്ള വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉച്ചക്ക് 12 ഓടെ വീട്ടിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പറവൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
National
പനജി: റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ഗോവയിൽ നടന്ന സംഭവത്തിൽ സാമുവൽ ഡി ബ്രാഗൻസ (23) ആണ് മരിച്ചത്. റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ സാമുവലിനെതിരെ പോലീസ് കേസെടുത്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളെ തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തുടർന്ന് മാലിന്യ തള്ളിയതിന് സാമുവലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ സാമുവൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദെഹ്പ വിനായക്പൂർ സ്വദേശി സച്ചിൻ (32) ആണ് ഭാര്യ ജ്യോതി (28) യെ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും കോപാകുനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
സംഭവം നടക്കുന്പോൾ ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. പിന്നീട് കുട്ടികൾ ഉണർന്നപ്പോൾ ജ്യോതി രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.
സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാന്‍ തീരുമാനിച്ചതില്‍ യുഡിഎഫ് സർക്കാരിന് നന്ദി അറിയിച്ച് കുടുംബം.
തങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ഒപ്പം നിന്ന മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. റാന്നി എംഎൽഎ പഴകുളം മധുവിനൊപ്പം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി രമേശ് ചെന്നിത്തലയെയും മഞ്ജുഷയും മക്കളും സഹോദരൻ പ്രവീൺ ബാബുവും നേരിൽ കണ്ടത്.
സിബിഐ അന്വേഷണം സംബന്ധിച്ചു ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണെന്നും ഗൂഢാലോചന പുറത്തുവരണം. ആരെയും ശിക്ഷിക്കണം എന്ന് പറഞ്ഞല്ല ഞങ്ങള്‍ പോകുന്നത്.
ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. നീതി മാത്രമാണ് നോക്കുന്നത്. സിബിഐയെ ഭയക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം അന്വേഷണത്തെ എതിർക്കുന്നത്. ഇടതു ഭരണകാലത്ത് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. കേസിന്റെ മെറിറ്റ് നോക്കിയല്ല സുപ്രീംകോടതി സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഇടത് സര്‍ക്കാരിന്റെ നിലപാടിനേ തുടര്‍ന്നാണ് സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഞങ്ങളുടെ സംശയങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു.
Kerala
ആലപ്പുഴ: ഹരിപ്പാട് വിവാഹം കഴിഞ്ഞ് 39-ാം നാൾ യുവതി കുടുംബവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ പോലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റെഴത്ത് വീട്ടിൽ അബ്ദുൾ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ (നാദിയ - 19) യാണു മരിച്ചത്.
കടുത്ത ഗാർഹിക-സ്ത്രീധന പീഡനങ്ങളെത്തുടർന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (28), ഇയാളുടെ അമ്മ, സഹോദരി എന്നിവർക്കെതിരേയാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് പാനൂരിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഫാത്തിമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു ആലപ്പുഴയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരനായ മുഹമ്മദ് നൗഫലുമായി ഫാത്തിമയുടെ വിവാഹം നടന്നത്.
വിവാഹസമയത്ത് 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകിയിരുന്നെങ്കിലും സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ഫാത്തിമയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഫാത്തിമയ്ക്ക് തലമുടി കുറവായതിന്റെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും യാത്രാവേളകളിൽപ്പോലും മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്യമായി ശകാരിച്ച് മാനസികമായി തളർത്തുകയും ചെയ്തിരുന്നുവത്രേ. സ്വന്തമായി ബിസിനസ് സ്ഥാപനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൗഫൽ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനുപുറമെ, നൗഫലിന് മറ്റൊരു യുവതിയുമായി അടുപ്പമുള്ളതായി ഫാത്തിമ അറിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരിക്കൽ പുലർച്ചെ രണ്ടിനു ഫാത്തിമയെ നൗഫൽ വീടിനു പുറത്താക്കി നിർത്തിയതായും പരാതിയിലുണ്ട്. മരണം സംഭവിച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് നൗഫൽ പാനൂരിലെ വീട്ടിലെത്തി ഫാത്തിമയുമായി വഴക്കുണ്ടാക്കിയിരുന്നു.
തുടർന്ന് ഇയാൾ പോയതിനുശേഷം ഫാത്തിമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നൗഫൽ കോളുകൾ നിരസിച്ചു. രാത്രിയായിട്ടും ഫാത്തിമയെ മുറിക്കു പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ വിളിച്ചു നോക്കിയെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കബറടക്കി.
Kerala
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ജീവനൊടുക്കിയതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് മരിച്ച ഇബ്രാഹിമിന്റെ ബന്ധുക്കൾ.
കോൺഗ്രസ് നേതാവ് സുധീർകുമാർ സെക്രട്ടറിയായ കടത്തനാട് സഹകരണ സംഘത്തിൽ നിന്ന് 75 ലക്ഷം രൂപ ഇബ്രാഹിമിന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതിനാൽ ഇബ്രാഹിം മനോവിഷമത്തിൽ ആയിരുന്നു. മരണമൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
സുധീര്‍ കുമാറിന്റെ വീട്ടില്‍വച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തി ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി(71) ഇന്നലെയാണ് മരിച്ചത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്.
ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍ വടകര പോലിസ് അന്വേഷണം ആരംഭിച്ചു.
ഇബ്രാഹിമിന്റെ മരണം ആത്മഹത്യ അല്ല, കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ലീഗ് -കോൺഗ്രസ് ഉന്നത നേതാക്കൾ ആണ് സൊസൈറ്റിയിലേക്ക് ധന സമാഹരണത്തിന് മുന്നിൽ നിന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: നൃത്താധ്യാപികയായ നവവധുവിനെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യയും രമേശന്-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Kerala
ഒറ്റപ്പാലം: മീറ്റ്നയിൽ വീട്ടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിലും കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
മീറ്റ്നയിൽ താമസിക്കുന്ന തൃശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ്ണൻ (65) ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ വസന്ത (57), മകൻ അഭിജിത്ത് (33) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും ഇതിന്റെ മനോവിഷമമാകാം കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
National
കലബുറഗി: കർണാടകയിലെ കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതിയ 18 വയസുകാരിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷയ്ക്ക് പിന്നാലെയുണ്ടായ ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നീറ്റ് പരീക്ഷ എഴുതിക്കഴിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടിയെ താമസസ്ഥലമായ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ സമ്മർദ്ദമാണോ അതോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കലബുറഗി പോലീസ് എല്ലാ കോണുകളിലൂടെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മൊബൈൽ ഫോൺ രേഖകളും അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
പരീക്ഷയ്ക്ക് മുൻപും ശേഷവും പെൺകുട്ടിയുടെ മാനസികാവസ്ഥ എങ്ങനയായിരുന്നു എന്ന് വ്യക്തമാകുന്നതിനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.
Kerala
പാലക്കാട്: സഹോദരൻ ടിവി റിമോട്ട് നൽകാത്തതിൽ പ്രകോപിതനായി 12 വയസുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന് പ്രദോഷ് ആണ് മരിച്ചത്.
സഹോദരന് ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ തട്ടിന് പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)
National
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് ബംഗളൂരുവിൽ മരിച്ചത്.
ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്. തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനത്തിനിരയായ ഗവേഷക വിദ്യാർഥി ജീവൊടുക്കി. ദാതിയ സ്വദേശിയായ 25 കാരിയാണ് മരിച്ചത്.
സംഭവത്തിൽ യോഗേഷ് റാവത്ത്(25) എന്നയാളെ പോലീസ് പിടികൂടി. യുവതിയെ യോഗേഷ് ലൈംഗീകമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നുണ്ടായ മാനസികസംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ഗ്വാളിയോറിൽ താമസിച്ച് പിഎച്ച്ഡി പഠനം നടത്തിവരികയായിരുന്നു യുവതി. ഇവിടെ വച്ചാണ് തന്റെ ഒരു സുഹൃത്തിന്റെ സഹോദരനായ യോഗേഷ് റാവത്തുമായി ഇവർ സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രതി യുവതിയെ ഗ്വാളിയോറിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അവിടെ വച്ച് ലഹരിപദാർത്ഥം അടങ്ങിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
തുടർന്ന് ഈ വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ഇയാൾ വീണ്ടും ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും രണ്ടാം തവണയും ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയുടെ നിരന്തരമായ പീഡനത്തിലും ഭീഷണികളിലും മനംനൊന്ത് യുവതി മാർച്ച് 15ന് ഗ്വാളിയോറിലെ പടാവ് പോലീസ് സ്റ്റേഷനിൽ യോഗേഷ് റാവത്തിനെതിരെ പരാതി നൽകി. പരാതി നൽകിയതിന് തൊട്ടുപിന്നാലെ അവർ ദാതിയയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, അവിടെ വച്ച് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി എഴുതിവച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് കാരണം യോഗേഷ് റാവത്തും അയാളുടെ രണ്ട് സഹോദരിമാരുമാണെന്ന് യുവതി ഈ കത്തിൽ വ്യക്തമാക്കുന്നു.
ഇവർ മൂവരും ചേർന്ന് തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലൂടെ യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പരാതി രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും അശോക് നഗറിൽ നിന്ന് പ്രതിയായ യോഗേഷ് റാവത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.