രമ്യ ഹരിദാസ് (File photo)
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനു ടെലിഫോണിലൂടെ അജ്ഞാതന്‍റെ ഭീഷണി. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ച് അജ്ഞാതൻ കേട്ടാൽ അറയ്ക്കുന്ന വിധത്തിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ എംഎൽഎ ഹോസ്റ്റലിൽ ഉണ്ടായിരുന്നു.
മ്യൂസിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവേയാണ് ഭീഷണി സന്ദേശം.
Tags : RamyaHaridas MLA Threat PhoneCall